സാന്താൾ കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1857-ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ രണ്ടു വർഷം മുൻപ്‌ മറ്റൊരു സായുധ വിപ്ലവം ഉണ്ടായി.അതാണ് സാന്താൾ കലാപം(Santhal Rebellion).ബംഗാൾ,ബീഹാർ , ഒറീസ്സ എന്നിവിടങ്ങളിലെ ഗിരിവർഗ്ഗക്കാർ ആണ് സാന്തളുകൾ.സാന്താൾ എന്നൊരു മലനിരയുണ്ട്.അതുമായി ബന്ധപ്പെട്ടാണ് ഇവർക്ക് സാന്താൾ എന്നാ പേര് കിട്ടിയത്‌.സ്വന്തമായി ഒരു ഭാഷയും ഇവർക്ക്‌ ഉണ്ടായിരുന്നു.സാന്താൾ ഭാഷ.

കലാപ കാരണം[തിരുത്തുക]

ബ്രിട്ടീഷ്‌കാരും ഭൂ പ്രഭുക്കന്മാരും ഒരു കൈ ആയിരുന്നു.പാവപ്പെട്ടവരെ ഇരു കൂട്ടരും ചൂഷണം ചെയ്തു കൊണ്ടിരുന്നു.പണം പലിശയ്ക്ക് നല്കുന്നവരയിരുന്നു ഗിരി വർഗ്ഗക്കാരെ കൂടുതൽ ചൂഷണം ചെയ്തത്.ബ്രിട്ടീഷ്‌ പട്ടാളം ചൂഷണങ്ങൾക്ക് കുട പിടിച്ചു.ചൂഷണങ്ങളിൽ നട്ടം തിരിഞ്ഞ സന്തളുകൾക്കിടയിൽ ചില നേതാക്കന്മാർ ഉണ്ടായി.കനു,സിദ്ദു,തിൽക്കാമ എന്നിവരായിരുന്നു അവർ. പന്ത്രണ്ടു ഗ്രാമങ്ങളിലെ ആളുകളെ ചേർത്ത് അവർ സൈന്യത്തിന് രൂപം നല്കി.പതിനായിരത്തോളം സന്തളുകൾ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ മലയിറങ്ങി.ലക്ഷ്യം ബ്രിട്ടീഷ്‌ ഭരണ സിരാകേന്ദ്രമായ കൽക്കത്ത. അത് ഒരു മഹാ ജന പ്രവാഹമായി[1].

നാൾവഴി[തിരുത്തുക]

1855 ജൂൺ 30നായിരുന്നു സാന്താൾ കലാപം തുടങ്ങിയത്.വഴിനീളെ ശത്രുക്കളെ കൊന്നൊടുക്കി സാന്താൾ പട മുന്നേറി.കൽക്കത്തയിലെക്കുള്ള വഴിയെ ബ്രിട്ടീഷ്‌ സൈന്യം സാന്താൾ പടയെ പ്രതിരോധിച്ചു.സമർത്ഥനായ മേജർ ബറോസിനായിരുന്നു ബ്രിട്ടീഷ്‌ സൈന്യത്തിന്റെ നേതൃത്വം.ഉഗ്രമായ യുദ്ധം നടന്നു.സന്തലുകൾ ബ്രിട്ടീഷ്‌ സൈന്യത്തിന് സമർത്ഥമായ തിരിച്ചടി നൽകിക്കൊണ്ടിരുന്നു.ഒടുവിൽ ബ്രിട്ടീഷ്‌ സേന തോറ്റോടി.
സന്തളുകൾ കൽക്കത്ത ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്നു.മൂർഷിദാബാദിൽ വച്ച് വീണ്ടും പ്രതിരോധം. ഇത്തവണ കാര്യങ്ങൾ മാറി മറിഞ്ഞു.പരാജയം രുചിച്ചപ്പോഴും സന്തളുകൾ കീഴടങ്ങാൻ തയ്യാറായില്ല.അവസാനത്തെ പടയാളിയും മരിച്ചു വീഴുന്നതുവരെ അവർ യുദ്ധം തുടർന്നു.പരാജയപ്പെട്ടുവെങ്കിലും ആ സമരവും പിൽക്കാലത്ത് പലർക്കും പ്രചോദനമായി.

അവലംബം[തിരുത്തുക]

  1. http://www.historytution.com/early-resistance-british_rule/santhal_rebellion_%281855-1856%29.html
"https://ml.wikipedia.org/w/index.php?title=സാന്താൾ_കലാപം&oldid=1690051" എന്ന താളിൽനിന്നു ശേഖരിച്ചത്