സാധുജനപരിപാലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാധുജനപരിപാലിനി

1914 മേയിൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട മാസികയാണ് സാധുജനപരിപാലിനി. തൃക്കൊടിത്താനം ചെമ്പുതറ കാളി ചോതിക്കുറുപ്പനായിരുന്നു പത്രാധിപർ. സാമൂഹികപരിമിതികളാലും തടസ്സങ്ങളാലും പത്രത്തിന് അധികകാലം മുമ്പോട്ടുപാകാൻ കഴിഞ്ഞില്ല. ചങ്ങനാശ്ശേരി കേരള ഭാരതീ വിലാസം എന്ന പ്രസിലായിരുന്നു ഇതിന്റെ അച്ചടി. തൃക്കൊടിത്താനം ചെമ്പുംതറ സി. പാപ്പൻ, എം. ഗോപാലൻ നായ‍ർ എം.എ, എൽ.ടി തുടങ്ങിയവർ സ്ഥിരം എഴുത്തുകാരായിരുന്നു. ഡമ്മി 1/8 ഇരുപത് പുറമായിരുന്നു ആദ്യ ലക്കം.[1]

എന്ന കേരള വർമ്മ വലിയകോയിത്തമ്പുരാന്റെ മംഗളമാണാദ്യം നൽകിയിരിക്കുന്നത്. കെ. പരമു പിള്ള എം.എ. യുടെ സാധുജനോദ്ധാരണം - ഒരാശംസ എന്ന ലേഖനമാണ് അടുത്തത്. പി. അനന്തൻ പിള്ള, പൂഞ്ഞാറ്റിൽ അവിട്ടം തിരുനാൾ തമ്പുരാൻ, കീരിക്കാട്ടു അയ്യപ്പൻ പിള്ള തുടങ്ങിയവരാണ് ആദ്യ ലക്കത്തിലെ എഴുത്തുകാർ.[2]

അവലംബം[തിരുത്തുക]

  1. എസ്. മണി, കുന്നുകുഴി (2018). മഹാത്മാ അയ്യൻകാളി. കോട്ടയം: ഡിസി ബുക്സ്. പുറങ്ങൾ. 96–97. ISBN 978-81-264-4136-5.
  2. പ്രിയദർശൻ, ജി. ആദ്യ കാല മാസികകൾ. കേരള സാഹിത്യ അക്കാദമി. പുറങ്ങൾ. 100–104.
"https://ml.wikipedia.org/w/index.php?title=സാധുജനപരിപാലിനി&oldid=3421745" എന്ന താളിൽനിന്ന് ശേഖരിച്ചത്