സാം വർതിംഗ്ടൻ
സാം വർതിംഗ്ടൻ | |
|---|---|
വർതിംഗ്ടൻ 2013ൽ | |
| ജനനം | 2 ഓഗസ്റ്റ് 1976 വയസ്സ്) |
| പൗരത്വം | യുണൈറ്റഡ് കിംഗ്ഡം ഓസ്ട്രേലിയ |
| അൽമ മേറ്റർ | നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമാറ്റിക് ആർട്ട് |
| തൊഴിൽ | നടൻ |
| സജീവ കാലം | 2000–ഇതുവരെ |
| ജീവിതപങ്കാളി | |
| കുട്ടികൾ | 3 |
ഒരു ഓസ്ട്രേലിയൻ നടനും എഴുത്തുകാരനുമാണ് സാമുവൽ ഹെൻറി ജോൺ വർത്തിംഗ്ടൺ[1] (ജനനം 2 ഓഗസ്റ്റ് 1976). 2004-ൽ സോമർസോൾട്ട് എന്ന സ്വതന്ത്ര സിനിമയിലെ അഭിനയത്തിന് വർത്തിംഗ്ടണിന് AACTA അവാർഡ് ലഭിച്ചു. അവതാർ (2009), ടെർമിനേറ്റർ സാൽവേഷൻ (2009), ക്ലാഷ് ഓഫ് ദി ടൈറ്റൻസ് (2010), അതിന്റെ തുടർച്ചയായ വ്രാത്ത് ഓഫ് ദി ടൈറ്റൻസ് (2012), മാൻ ഓൺ എ ലെഡ്ജ് (2012), എവറസ്റ്റ് (2015) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്.
ടെലിവിഷനിൽ, അദ്ദേഹം തന്റെ ജന്മനാടായ ഓസ്ട്രേലിയയിൽ ഹോവാർഡ് എന്ന കഥാപാത്രമായി ഇൻ ലവ് മൈ വേ എന്ന പരമ്പരയിലും ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ ചുമതലയുണ്ടായിരുന്ന ടെലിവിഷൻ നാടകീയ മിനി-പരമ്പര ഡെഡ്ലൈൻ ഗല്ലിപ്പോളിയിൽ ഫിലിപ്പ് ഷൂലർ എന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു. കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്സ് (2010) എന്ന വീഡിയോ ഗെയിമിലും അതിന്റെ തുടർച്ചകളായ കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്സ് II (2012), കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്സ് 4 (2018) എന്നിവയിലും അദ്ദേഹം നായക കഥാപാത്രമായ, ക്യാപ്റ്റൻ അലക്സ് മേസണിന് ശബ്ദം നൽകി. 2022-ൽ, അണ്ടർ ദി ബാനർ ഓഫ് ഹെവൻ എന്ന യഥാർത്ഥ ക്രൈം മിനി പരമ്പരയിൽ അദ്ദേഹം അഭിനയിച്ചു. 2004-ൽ, സോമർസോൾട്ട് എന്ന ചിത്രത്തിലെ പ്രധാന വേഷത്തിൻറെ പേരിൽ ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന ചലച്ചിത്ര പുരസ്കാരം വർത്തിംഗ്ടണ് ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ "Incident 123082579" (PDF). E! Online. Atlanta, Georgia, Police Department. 3 നവംബർ 2012. Archived from the original (PDF) on 13 ജനുവരി 2016. Retrieved 5 നവംബർ 2012.
