സസ്യ ഇനങ്ങളുടെയും കർഷക അവകാശങ്ങളുടെയും സംരക്ഷണ നിയമം, 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സസ്യ ഇനങ്ങളുടെയും കർഷക അവകാശങ്ങളുടെയും സംരക്ഷണ നിയമം, 2011
സസ്യ ഇനങ്ങളുടെയും കർഷക അവകാശങ്ങളുടെയും സംരക്ഷണ നിയമം, 2011
An Act to provide for the establishment of an effective system for protection of plant varieties, the rights of farmers and plant breeders and to encourage the development of new varieties of plants.
സൈറ്റേഷൻAct No. 53 of 2001
നിയമം നിർമിച്ചത്Parliament of India
അംഗീകരിക്കപ്പെട്ട തീയതി30 ഒക്ടോബർ 2001
Status: In force

ഭാരതത്തിൽ സസ്യങ്ങളേയും വിത്തിനേയും സംബന്ധിച്ചു രൂപീകരിച്ചിട്ടുള്ള നിയമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സസ്യ ഇനങ്ങളുടെയും കർഷക അവകാശങ്ങളുടെയും സംരക്ഷണ നിയമം, 2011. (Protection of Plant Varieties and Farmers' Rights Act, 2001) ഒക്ടോബർ 30, 2001 ന് ഈ നിയമം നിലവിൽ വന്നു.

പശ്ചാത്തലം[തിരുത്തുക]

ലോക വ്യാപാര സംഘടനയുടെ കീഴിൽ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടെ അംഗരാഷ്ട്രങ്ങളെല്ലാം സസ്യ ഇനങ്ങളുടെ പരിരക്ഷയ്ക്കക്കുവേണ്ടി നിയമ നിർമ്മാണം നടത്തണമെന്ന് ധാരണയിലായി. ചില രാജ്യങ്ങൾ പേറ്റന്റ് സംരക്ഷണത്തിന് നിയമമുണ്ടാക്കിയപ്പോൾ ഭാരതം രജിസ്റ്റർ ചെയ്ത് സംരക്ഷിക്കാനുള്ള നിയമ നിർമ്മാണമാണ് നടത്തിയത്. ഇതിൻ പ്രകാരമാണ് ‘സസ്യ ഇനങ്ങളുടേയും കർഷക അവകാശങ്ങളുടേയും സംരക്ഷണ നിയമം, (Protection of Plant Varieties and Farmers Rights Act, 2001) നിലവിൽ വന്നത്.‌

പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി (PPV&FR)[തിരുത്തുക]

ഈ നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിനായി 2001 - ൽ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി (PPV&FRA) രൂപീകരിച്ചു.

അതോറിറ്റിയുടെ പ്രധാനപ്പെട്ട ചുമതലകൾ[തിരുത്തുക]

 • സസ്യജനുസുകളെ സംരക്ഷിച്ചു നിർത്തുക.
 • കർഷകന്റേയും, കർഷക/ഗ്രാമീണ/ ആദിവാസി സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക.
 • സസ്യജനുസുകൾ സംരക്ഷിച്ചു പോന്നവരെ അംഗീകരിക്കുക.
 • സസ്യ ഇനങ്ങളുടെ ദേശീയ രജിസ്റ്റർ ഉണ്ടാക്കുക.
 • ദേശീയ ജീൻ നിധി സ്വരൂപിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുക.

രജിസ്ട്രേഷൻ നടപടി[തിരുത്തുക]

കർഷക ഇനങ്ങൾ, എക്സ്റ്റാന്റ് ഇനങ്ങൾ, പുതിയ ഇനങ്ങൾ തുടങ്ങിയവയെല്ലാം ഈ നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്യാം. ഇനം, രജിസ്ട്രേഷന് അപേക്ഷിക്കുന്ന വ്യക്തി/ സ്ഥാപനം എന്നിവയുടെ പ്രത്യേകതയനുസരിച്ച് രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതാണ്. എന്നാൽ കർഷക ഇനങ്ങൾക്ക് രജിസ്ട്രേഷൻ ഫീ ചുമത്തുന്നില്ല. നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷയുടെ മൂന്ന് പകർപ്പുകൾ നിശ്ചിത ഫോമിൽ PV &FRA. രജിസ്ട്രാർ ജനറലിനു സമർപ്പിക്കണം. അപേക്ഷകൾ പ്ലാന്റ് വെറൈറ്റി ജേർണലിൽ പ്രസിദ്ധീകരിക്കും. ന്യായമായ കാരണങ്ങളാൽ രജിസ്ട്രേഷൻ നടത്താൻ പറ്റില്ല എന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ, ആ വിവരം നിശ്ചിത ഫോറത്തിൽ എഴുതി രജിസ്ട്രാർ ജനറലിനെ അറിയിക്കണം എതിർപ്പുകൾക്കൊന്നും സാധുതയില്ല എന്ന് വ്യക്തമാക്കേണ്ട ചുമതല കർഷകനാണ്. എതിർപ്പുകൾ നീങ്ങിക്കഴിഞ്ഞാൽ തുടർനടപടിയിലേക്ക് കടക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യും.

പരിശോധന[തിരുത്തുക]

ഒരു പുതിയ ഇനം രജിസ്റ്റർ ചെയ്യണമെങ്കിൽ പുതുമ, വ്യത്യസ്തത, ഏകത, സ്ഥിരത എന്നീ ഗുണങ്ങൾ അതിനുണ്ടെന്ന് തെളിയിക്കണം. ഓരോ വിളയ്ക്കക്കും പരിശോധനയ്ക്കായി അതേ വിളയിൽ ദീർഘകാലത്തെ പ്രവർത്തിപരിചയമുള്ള കേന്ദ്രങ്ങളെ അതോറിറ്റി നിയോഗിച്ചിട്ടുണ്ട്. അതത് വിളകളുടെ DUS പരിശോധനാ മാർഗ്ഗ നിർദ്ദേകങ്ങൾ നൽകുന്നതും അത് പരിശോധിക്കുന്നതും ഈ കേന്ദ്രങ്ങളാണ്. കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്ച് (IISR) സുഗന്ധ വ്യഞ്ജന വിളകളുടേയും, കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം തെങ്ങിന്റേയും കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം കിഴങ്ങുവർഗ്ഗവിളകളുടേയും കേരള കാർഷിക സർവ്വകലാശാല ഓർക്കിഡ് പുഷ്പങ്ങളുടേയും DUS പരിശോധനാ കേന്ദ്രങ്ങളാണ്. നെല്ല്, എള്ള്, കമുക്, ഏലം, ഇഞ്ചി, മഞ്ഞൾ, കരിമ്പ്, മാവ്, തെങ്ങ, വെണ്ട, തക്കാളി, വഴുതന, റോസ് മുതലായ വിളകളിൽ രജിസ്ട്രേഷൻ നടപടികൾ നടക്കുന്നുണ്ട്. ഇതിനു പുറമേ ചേന, വാഴ, ഓമ, മരച്ചീനി, മധുരക്കിഴങ്ങ്, വെള്ളരി വർഗ്ഗ വിളകൾ എന്നിവയുൾപ്പടെ നിരവധി വിളകളിൽ നോട്ടിഫിക്കേഷൻ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു.

നിയമവും കർഷകരുടെ അവകാശങ്ങളും[തിരുത്തുക]

പാടത്ത് കൃഷി ചെയ്യുന്നയാൾ, കൃഷി ചെയ്യിക്കുന്ന ആൾ, നാടൻ സസ്യങ്ങളേയും അവയുടെ വന്യ ബന്ധുക്കളേയും സംരക്ഷിച്ചു പരിപാലിക്കുന്നവർ, കർഷക ഗവേഷകർ എന്നിവരെല്ലാം ഈ നിയമത്തിൻ കീഴിൽ കർഷകൻ എന്ന പരിഗണനയ്ക്ക് അർഹനാണ്.

 • വിത്ത്ː- കർഷകന് വിത്ത് വിതയ്ക്കാം, സൂക്ഷിച്ചുവെ യ്ക്കാം, കൈമാറ്റം ചെയ്യാം- എന്നാൽ പായ്ക്കറ്റിലാക്കി മുദ്രണം ചെയ്ത് വിൽക്കുന്നത് കുറ്റകരമാണ്.
 • ഗവേഷണം ː- സ്വന്തം ശ്രമഫലമായി വികസിപ്പിച്ചെടുത്ത മുന്തിയ ഇനങ്ങളെ ഒരു ഗവേഷകൻ ചെയ്യുന്നതിനു സമാനമായി തജിസ്റ്റർ ചെയ്ത് സംരക്ഷിക്കാം
 • ഗുണ വിഹിതം ː- ഏതെങ്കിലും പുതിയ ഇനത്തിന്റെ വികാസത്തിന് ജനിതക വസ്തു സംഭാവന ചെയ്ത കർഷകന്/ കർഷക സമൂഹത്തിന് ഗുണ വിഹിതത്തിന് അർഹതയുണ്ട്.
 • നഷ്ടപരിഹാരം ː- ഒരു ബ്രീഡർ/ജനകൻ പുതുതായി ഉരുത്തിരിച്ചെടുത്ത ഇനത്തിന്റെ വിളവ് പ്രഖ്യാപിക്കുകയും ആ വിളവ് ലഭിക്കാത്ത പക്ഷം കർഷകന് നഷ്ട പരിഹാരം ആവശ്യപ്പെടാവുന്നതുമാണ്.
 • അവാർഡും അംഗീകാരവും ː- ജനിതക വിഭവങ്ങളുടെ സംരക്ഷണപ്രവർത്തനങ്ങളിലേർപ്പെട്ട കർഷകന് കർഷക/ ആദിവാസി സമൂഹങ്ങൾക്ക് അംഗീകാരവും ജീൻ നിധിയിൽ നിന്നും അവാർഡും നൽകാൻ അതോറിറ്റിക്ക് അധികാരമുണ്ട്. പ്ലാന്റ് ജീനോം സേവിയർ കമ്മ്യൂണിറ്റി അവാർഡ്, പ്ലാന്റ് ജീനോം സേവിയർ കർഷക പാരിതോഷികം, കർഷക അംഗീകാരത്തിനുള്ള പ്രശസ്തി പത്രം എന്നിങ്ങനെ വിവിധ അംഗീകാരങ്ങൾ നൽകാറുണ്ട്. 10 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

പ്ലാന്റ് ജീനോം സേവിയർ കമ്മ്യൂണിറ്റി അവാർഡ്[തിരുത്തുക]

നാടൻ വിളയിനങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്കും ജനിതക വസ്തുക്കൾ സംരക്ഷിക്കുന്ന ഗവേഷണ പ്രക്രിയകൾക്ക് സംഭാവനകൾ നൽകുന്ന കർഷകർക്കും ആദിവാസി സമൂഹങ്ങൾക്കും ഗുണഭോക്തൃ വിഹിതം നൽകാനും കർഷകർക്കും സംഘടനകൾക്കും നൽകുന്ന അംഗീകാരമാണിത്.[1]

അവലംബം[തിരുത്തുക]

 1. http://www.plantauthority.gov.in/PGSFA.htm

പുറം കണ്ണികൾ[തിരുത്തുക]