സലേർണോയിലെ ട്രോട്ട
Jump to navigation
Jump to search
സലേർണോയിലെ ട്രോട്ട (ട്രോക്ട എന്നും പറയും) പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ തീരദേശപട്ടണമായ ട്രോട്ടായിൽ ജീവിച്ചിരുന്ന വൈദ്യശാസ്ത്രജ്ഞയും വൈദ്യശാസ്ത്രത്തെപ്പറ്റി എഴുതുന്ന എഴുത്തുകാരിയും ആയിരുന്നു. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ അവരുടെ പരശസ്തി ഇറ്റലി കടന്ന് ഫ്രാൻസിലും ഇംഗ്ലണ്ടിലും വരെയെത്തി. ഇടനേരത്ത് അവരുടെ കൃതികൾ വിസ്മൃതിയിലാണ്ടുപൊയിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ വീണ്ടും കണ്ടെത്തുകയും അങ്ങനെ ഈ നൂറ്റാണ്ടിൽ അവർ ശ്രദ്ധിക്കപ്പെടുകയുംചെയ്തു.
ട്രോട്ടയെ ട്രോട്ടുലയുമായി വേർതിരിക്കുന്നു[തിരുത്തുക]
ട്രോറ്റുല എന്ന ട്രോട്ടയുടെ പുസ്തകം മൂന്നു വ്യത്യസ്ത എഴുത്തുകാർ എഴുതിയതാണ്. ആ അർഥത്തിൽ ട്രോട്ടുല എന്ന പെർനൽകി. എന്നാൽ ഇത് അതെഴുതിയ ആളുടെ പേരാണേന്ന് തെറ്റിഗ്രഹിച്ചു.