സരയു മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സരയു മോഹൻ
Sarayu Mohan.jpg
ജനനം10 July 1990
മറ്റ് പേരുകൾഅമ്മു
തൊഴിൽഅഭിനേത്രി
സജീവ കാലം2009– ഇന്നുവരെ
പങ്കാളി(കൾ)സനൽ ദേവൻ [1]

കേരളത്തിൽ അറിയപ്പെടുന്ന ഒരു സിനിമാ സീരിയൽ അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ്. സരയു മോഹൻ. ഇംഗ്ലീഷ് "sarayu mohan".[2] ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. തുടർന്ന് കപ്പൽ മുതലാളി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു.

ജീവിതരേഖ[തിരുത്തുക]

മോഹന്റേയും ഉമയുടേയും ഏകമകളായി 1990 ൽ ആണ് സരയും ജനിച്ചത്. മോഹൻ എറണാകുളത്തുകാരനും ഉമ കണ്ണൂരു നിന്നുമാണ്. വിദ്യാഭ്യാസം എറണാകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു. പിന്നീട് മഹാരാജാസ് കോളേജിൽ നിന്ന് സാഹിത്യത്തിൽ ബിരുദം നേടി. ഇപ്പോൾ അണ്ണാമലൈ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിനായി പഠനം നടത്തുന്നു. എറണാകുളം കേന്ദ്രീകരിച്ച് നൃത്താഭ്യാസവും പ്രദർശനവും നടത്തുന്നു.

സിനിമാരംഗത്ത്[തിരുത്തുക]

ചേകവർ, ഫോർ ഫ്രണ്ട്സ് കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാൾ, കരയിലേക്കു ഒരു കടൽ ദൂരം, ഓർക്കുട്ട് ഒരു ഓർമകൂട്ട് ജനപ്രിയൻ, നാടകമേ ഉലകം, നിദ്ര, ഹസ്‌ബൻഡ്സ് ഇൻ ഗോവ, ഹൗസ് ഫുൾ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകൾ.[3] പച്ച എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തു. [4] നിരവധി ടെലിവിഷൻ പരമ്പരകളിലും സരയു അഭിനയിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.ibtimes.co.in/actress-sarayu-mohan-gets-engaged-sanal-v-devan-photos-673333
  2. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15267915&programId=7940954&channelId=-1073751665&BV_ID=@@@&tabId=8
  3. "Sarayu – tikkview.com| Find what you like". tikkview.com. 1 February 2013. ശേഖരിച്ചത് 28 June 2013.
  4. http://entertainment.oneindia.in/malayalam/news/2013/actress-sarayu-turns-director-119529.html
"https://ml.wikipedia.org/w/index.php?title=സരയു_മോഹൻ&oldid=2832824" എന്ന താളിൽനിന്ന് ശേഖരിച്ചത്