സയൻസ് എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സയൻസ് എക്സ്പ്രസ്സ്. കൊല്ലം ജില്ലയിലെത്തിയപ്പോൾ

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, എൻസി.എസ്.ടി,മാക്സ് പ്ലാങ്ക്, വിക്രം സാരാഭായി കമ്മ്യൂണിറ്റി സയൻസ് സെന്റർ എന്നിവയുടെ സഹകരണത്തോടെ ശാസ്ത്ര വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള തീവണ്ടിയാണ് സയൻസ് എക്സ്പ്രസ്സ്. പതിനാറ് കോച്ചുകളുള്ള ശീതീകരിച്ച സയൻസ് എക്സ്പ്രസ്സിൽ ശാസ്ത്ര സംബന്ധമായ വിഷയങ്ങൾ മുന്നൂറോളം വർണ്ണ ചിത്രങ്ങളുടയും നൂറ്റി അൻപതോളം വീഡിയോ,മൾട്ടിമീഡിയയുടെയും സഹായത്തോടെ വോളന്റി യർമാർ വിശദീകരിക്കുന്നു. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞൻമാരുടെ പേരുള്ള ഓരോ കോച്ചിലും വിവിധ ശാസ്ത്ര വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്.വിക്രം സാരാഭായിയുടെ പേരിലുള്ള കോച്ചിലാണ് വിവിധ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെക്കുറിച്ചുമുള്ള വിവരമുള്ളത്.

ചരിത്രം[തിരുത്തുക]

2007 ഒക്ടോബറിലാണ് ഈ തീവണ്ടി യാത്ര തുടങ്ങിയത്.

വിവിധ ഘട്ടങ്ങൾ[തിരുത്തുക]

ഒന്നാം ഘട്ടം[തിരുത്തുക]

രണ്ടാം ഘട്ടം[തിരുത്തുക]

മൂന്നാം ഘട്ടം[തിരുത്തുക]

നാലാം ഘട്ടം[തിരുത്തുക]

അഞ്ചാം ഘട്ടം[തിരുത്തുക]

ജൂൺ 5 മുതൽ 22 ഡിസംബർ 2012 വരെയായിരുന്നു അഞ്ചാം ഘട്ടം. ജൈവ വൈവിധ്യക്കാഴ്ചകളാണ് ഈ ഘട്ടത്തിൽ പ്രദർശിപ്പിച്ചിരുന്നത്. സയൻസ് എക്സ്പ്രസ്സ് (ജൈവ വൈവിധ്യ സ്പെഷ്യൽ) ('Science Express - Biodiversity Special' (SEBS)) എന്ന പേരിലായിരുന്നു യാത്ര. ഇന്ത്യയാകെ 24 ലക്ഷത്തിലധികം പേർ ഈ പ്രദർശനം കാണുകയുണ്ടായി. ഇതിന്റെ രണ്ടാം പതിപ്പ് ഇന്ത്യയിലെ 62 സ്ഥലങ്ങളിലായി 9 ഏപ്രിൽ മുതൽ 28 ഒക്ടോബർ 2013 വരെ സഞ്ചരിച്ച് അഹമ്മദാബാദിൽ സമാപിച്ചു.

ആറാം ഘട്ടം[തിരുത്തുക]

ജൈവ വൈവിധ്യ സ്പെഷ്യലായാണ് ആറാം ഘട്ടത്തിൽ സയൻസ് എക്സ്പ്രസ് 2012 മുതൽ സഞ്ചരിക്കുന്നത്. ജൈവവൈവിദ്ധ്യങ്ങളുടെ വിസ്മയക്കാഴ്ചകളാണ് വിവിധ കോച്ചുകളിലായി ഒരുക്കിയിരിക്കുന്നത്. പ്രധാന ലേഖനം : സയൻസ് എക്സ്പ്രസ്സ്(ജൈവ വൈവിധ്യ സ്പെഷ്യൽ)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രജാലകം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സയൻസ്_എക്സ്പ്രസ്സ്&oldid=2308108" എന്ന താളിൽനിന്ന് ശേഖരിച്ചത്