വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
सयौं थुँगा फूलका English: We are Hundreds of FlowersNational anthem of നേപ്പാൾ Lyrics പ്രദീപ് കുമാർ റായ്ബ്യാകുൽ മൈല Music അംബെർ ഗുരുങ് Adopted 3 ആഗസ്റ്റ് 2006
നേപ്പാളിന്റെ ദേശീയഗാനമാണ് " സയൗൻ ഥൂംഗാ ഫുൽകാ " (Nepali : सयौं थुँगा फूलका "നൂറ് കണക്കിന് പുഷ്പങ്ങളാൽ നിർമിച്ചത്")2006 ആഗസ്റ്റ് 3 നാണ് ഈ ഗാനത്തെ ദേശീീയ ഗാനമായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. സിംഹ ദർബാറിൽ വെച്ച് നടന്ന പ്ലാനിംഗ് കമ്മീഷൻ സമ്മേളനത്തിൽ, സ്പീക്കർ സുഭാഷ് ചന്ദ്ര നെംവാങ് ആണ് ഈ ഗാനം ദേശീയഗാനമായി പ്രഖ്യാപിച്ചത്. [1] [2] [3]
നേപ്പാളി ഭാഷയിൽ
ലിപ്യന്തരണം
മലയാളത്തിൽ
सयौं थुँगा फूलका हामी, एउटै माला नेपाली
सार्वभौम भै फैलिएका, मेची-महाकाली।(2)
प्रकृतिका कोटी-कोटी सम्पदाको आंचल
वीरहरूका रगतले, स्वतन्त्र र अटल।
ज्ञानभूमि, शान्तिभूमि तराई, पहाड, हिमाल
अखण्ड यो प्यारो हाम्रो मातृभूमि नेपाल।
बहुल जाति, भाषा, धर्म, संस्कृति छन् विशाल
अग्रगामी राष्ट्र हाम्रो, जय जय नेपाल।
സയൗൻ ഥൂംഗാ ഫൂൽകാ ഹാമി, യൗടെ മാലാ നേപ്പാളി
സാർവഭൗമ ഭൈ ഫൈലിയേക, മേചീ- മഹാകാളി(2)
പ്രകൃതികാ കോടി-കോടി സമ്പദാകോ ആംചല
വീരഃരൂകാ രഗതലെ, സ്വതന്ത്ര ര അടല.
ജ്ഞാനഭൂമി, ശാന്തിഭൂമി തരായി, പഹാഡ്, ഹിമാല
അഖണ്ഡ യോ പ്യാരോ ഹാമ്രോ മാതൃഭൂമി നേപാള.
ബഹുൽ ജാതി, ഭാഷ ധർമ, സംസ്കൃതി ഛൻ വിശാല
അഗ്രഗാമീ രാഷ്ട്ര ഹാമ്രോ, ജയ ജയ നേപ്പാള.
പല നൂറു പൂക്കളാൽ കോർത്ത, ഒരു മാല നമ്മുടെ നേപ്പാൾ
മേചീ മുതൽ മഹാകാളി വരെ വിരാജിക്കുന്ന പരമാധികാര നാട്.
പ്രകൃതിയുടെ കോടികോടി ഭാവങ്ങൾ, ആഞ്ചലം പോലെ ചരിത്രം
ധീരരുടെ ചോര ഇതിന്റെ സ്വതന്ത്രവും അമരവുമാക്കുന്നു
സമതലങ്ങളിലും, മലകളിലും ഹിമലായത്തിലും വ്യാപിച്ചിരിക്കുന്ന അറിവിന്റെയും, സമാധാനത്തിന്റെയും ഭൂമി
അഖണ്ഡം സ്നേഹമയം നമ്മുടെ മാതൃഭൂമി നേപ്പാൾ
പല ജാതി, ഭാഷ, മതങ്ങൾ, സംസ്കൃതിയിലും വലുത് ഇപ്രകാരം പുരോഗമിക്കും രാഷ്ട്രമാം നമ്മുടെത്, നേപ്പാൾ ജയിച്ചീടട്ടെ!
↑ "Nepalnews.com Mercantile Communications Pvt. Ltd" . മൂലതാളിൽ നിന്നും 2009-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17 .
↑ "eKantipur.com - Nepal's No.1 News Portal" . മൂലതാളിൽ നിന്നും 2007-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17 .
↑ officially declared as the new Nepal national anthem on August 3, 2007