സമോവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Samovar (tea boiler) at a Kerala-style tea shop in Bengaluru, India
റഷ്യൻ സമോവർ

തിളച്ച വെള്ളം നിരന്തരം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പാത്രമാണ് സമോവർ. റഷ്യയിൽ നിന്നാണ് ഇതിന്റെ ഉൽഭവം. കേരളത്തിലെ ചായക്കടകളിൽ സാധാരണയായി ഉപയോഗിച്ചുവരുന്നു. ഓടു കൊണ്ടോ ചെമ്പു കൊണ്ടോയാണ് സമോവർ സാധാരണ ഉണ്ടാക്കുന്നത്. റഷ്യയാണ് ഈ ലോഹപ്പാത്രത്തിന്റെ ജന്മദേശം. "സെൽഫ്‌ ബോയിലർ" എന്നാണു സമാവർ എന്ന റഷ്യൻ വാക്കിന്റെ അർഥം. മുഴുവൻ ഇന്ധനത്തിന്റെ അംശവും പാഴാകാതെ ഉപയോഗിക്കാമെന്നതും ,ചൂടും വെള്ളവും നഷ്ടപ്പെടുന്നില്ല എന്നതും ഇതിന്റെ ഗുണങ്ങളാണ്.

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമോവർ&oldid=3646825" എന്ന താളിൽനിന്ന് ശേഖരിച്ചത്