സമാസചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃത വ്യാകരണ പഠനത്തിനുള്ള ഒരു ലഘു ഗ്രന്ഥമാണ് സമാസചക്രം. ശ്രീരാമോദന്തം, ബാലപ്രബോധം എന്നിവയോടൊപ്പം വായിക്കപ്പെടുന്ന ഈ ഗ്രന്ഥം ബാലന്മാർക്ക് ഹൃദിസ്ഥമാക്കാൻ കഴിയും വണ്ണമാണ് എഴുതിയിട്ടുള്ളത്.

ഉള്ളടക്കം[തിരുത്തുക]

ആറു തരത്തിൽ ആദ്യം സമാസങ്ങളുടെ ഭേദം പറയുന്നു. പിന്നീട് ഇവ തന്നെ വിസ്തരിച്ച് ഇരുപത്തിയെട്ട് തരം സമാസങ്ങളായി മാറുന്നു.

പ്രത്യേകതകൾ[തിരുത്തുക]

സിദ്ധാന്തകൗമുദി മുതലായ ഗ്രന്ഥങ്ങളിൽ സാധാരണയായി അഞ്ച് തരം സമാസങ്ങളാണ് പറയാറുള്ളത്. ആദ്യം കേവലസമാസം എന്തെന്നും പിന്നീട് മറ്റ് നാല് സമാസങ്ങൾ-അവ്യയീഭാവം, തത്പുരുഷൻ, ബഹുവ്രീഹി, ദ്വന്ദ്വൻ ഈ ക്രമത്തിലും പറയുന്നു. പേരില്ലാത്ത സമാസത്തെ ആദ്യം പഠിപ്പിച്ച് പിന്നീട് അവ്യയീഭാവാദി സമാസങ്ങൾ പഠിപ്പിക്കുന്ന ക്രമത്തിലല്ലാതുള്ള പ്രശ്നത്തെ സമാസചക്രം പരിഹരിക്കുന്നുണ്ട്. ഈ കൃതിയിൽ കേവലസമാസത്തെ ഒഴിവാക്കി മറ്റ് സമാസങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പഠിതാവിന് സുപരിചിതമായ തത്പുരുഷസമാസത്തെയാണ് ് ഇവിടെ ആദ്യം അവതരിപ്പിക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. ശ്രീജ കെ.എൻ (2011). ബാലപ്രബോധനവും സമാസചക്രവും. ഗംഗ ബുക്ക്സ്. പുറങ്ങൾ. 93–95.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമാസചക്രം&oldid=3657786" എന്ന താളിൽനിന്ന് ശേഖരിച്ചത്