സമാന്തരഷഡ്ഫലകം
Jump to navigation
Jump to search
ആറു സാമാന്തരികങ്ങൾ ചേർന്ന ത്രിമാനരൂപമാണ് ജ്യാമിതിയിൽ സമാന്തരഷഡ്ഫലകം (Parrallelepiped) എന്നറിയപ്പെടുന്നത്. സമചതുരവും (Square) സമചതുരക്കട്ടയും (Cube) പോലയും ചതുരവും ചതുരക്കട്ടയും (Cuboid) പോലെയുമാണ‌് സാമാന്തരികവും സമാന്തരഷഡ്ഫലകവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്. സമാന്തരഷഡ്ഫലകത്തിന്റെ മൂന്നു തത്തുല്യ നിർവ്വചനങ്ങൾ താഴെപ്പറയുന്നു.
- ആറു മുഖങ്ങളുളള ഒരു ബഹുഫലകം (ഷഡ്ഫലകം), ഓരോമുഖവും സാമാന്തരികങ്ങളായത്.
- മൂന്നുജോഡി സമാന്തരമുഖങ്ങളോടുകൂടിയ ഒരു ഷഡ്ഫലകം.
- പാദമുഖം സാമാന്തരികമായ ഒരു സ്ഫടികം.