സമാചാർ ഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ രണ്ടാമത്തെ ഭാഷാ വാർത്താ ഏജൻസിയാണ് സമാചാർ ഭാരതി.[1] 1966-ൽ റെജിസ്റ്റർ ചെയ്ത് 1967-ൽ പ്രവർത്തനം ആരംഭിച്ചു. ഡൽഹിയായിരുന്നു ആസ്ഥാനം. പ്രധാനമായും ഹിന്ദിയിലാണ് പ്രവർത്തിച്ചിരുന്നത് എങ്കിലും മറാത്തി, ഗുജറാത്തി, പഞ്ചാബി, കന്നട, ഉറുദു എന്നീ ഭാഷകളിലും വാർത്താ സേവനങ്ങൾ ലഭ്യമായിരുന്നു. 1970-ൽ നാല് സംസ്ഥാനങ്ങൾ (ബീഹാർ, ഗുജറാത്ത്, രാജസ്ഥാൻ, കർണ്ണാടക) അൻപത് ശതമാനത്തിലധികം ഓഹരികൾ സ്വന്തമാക്കി. 1975-ൽ പതിമൂന്നോളം വാർത്താ ബ്യൂറോകളുണ്ടായിരുന്ന സമാചാർ ഭാരതിയിൽ 138 ജീവനക്കാരും പ്രവർത്തിച്ചിരുന്നു.[2] 50-തോളം വാർത്താമാദ്ധ്യമങ്ങൾ സമാചാർ ഭാരതിയുടെ സേവനങ്ങൾ ഉപയോഗിച്ചിരുന്നു.

1976-ൽ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ, പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ സമാചാർ എന്നീ വാർത്താ ഏജർസികൾക്കൊപ്പം സംയോജിപ്പിച്ച് "സമചാർ" എന്ന പേരിൽ ഒരൊറ്റ വാർത്താ ഏജൻസിയാക്കിയിരുന്നു.[3] അടിയന്തരാവസ്ഥക്കു ശേഷം നിലവിൽ വന്ന ജനതാ സർക്കാർ നാല് വാർത്താ ഏജൻസികളുടേയും നിയന്ത്രണം എടുത്തുകളഞ്ഞു.

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമാചാർ_ഭാരതി&oldid=3646794" എന്ന താളിൽനിന്ന് ശേഖരിച്ചത്