സബീന എം സാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'സബീന എം സാലി ഒരു പ്രവാസി ഒരു കഥാകാരിയാണ്. അവരുടെ ഏറ്റവും ശ്രദ്ധേയത നേടിയ ചെറുകഥയെന്ന് പറയാവുന്നത് “പുഴ പറഞ്ഞ കഥ” എന്ന കഥാസമാഹാരത്തിലുൾപ്പെട്ട കളിപ്പാട്ടങ്ങൾ കരയുന്നു' എന്ന ചെറുകഥയായിരുന്നു. കേവലം എട്ടു വയസുമാത്രം പ്രായമുള്ള ഒരു ബാലികയുടെ ദുരൂഹമായ തിരോധാനവും പിന്നീട് അവൾ ജീവിച്ചിരിപ്പില്ല എന്ന് സ്ഥിരീകരിക്കപ്പെടുന്നതുമായിരുന്നു ഈ ചെറുകഥയുടെ പ്രമേയമായിരുന്നത്. സമകാലിക സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പതിവ് വാർത്തകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഇത്. ആദ്യ കവിതാസമാഹാരമായ “ബാഗ്ദാദിൽ പനിനീർപൂക്കൾ” പുസ്തകമായി പുറത്തിറങ്ങിയിരുന്നു. പ്രണയമേ കലഹമേ എന്ന പുസ്തകം 2022 സെപ്റ്റംബറിൽ നടന്ന റിയാദ് അന്താരാഷ്ടര പുസ്തകമേളയിലാണ് പ്രകാശനം ചെയ്യപ്പെട്ടത്.

ജീവിതരേഖ[തിരുത്തുക]

കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് കുഞ്ഞിന്‌‍റേയും സുബൈദയുടേയും മകളായി എറണാകുളം ജില്ലയിലെ ആലുവയിലാണ് സബീന എം സാലി ജനിച്ചത്. സാജിത, ബിനുജാ, ഷൈലജ എന്നിവരാണ് സഹോദരങ്ങൾ. ബി. എസ്സി., എച്ച്. ഡി. സി., ഡി. ഫാം ബിരുദങ്ങൾ നേടിയിട്ടുള്ള അവർ ഇപ്പോൾ സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഫാർമ്മസിസ്റ്റ് ആയി ജോലി നോക്കുന്നു.

പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് നേടിയിട്ടുള്ള സബീന കൂടാതെ, സഹ്യ കലാവേദി, സൗഹൃദം.കോം, നവോദയ തുടങ്ങിയ കലാവേദികളുടെ കവിതാ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. റിയ, നെസ്റ്റോ കഥാ പുരസ്കാരം, സഖാവ് കെ.സി. പിള്ള സ്മാരക സാഹിത്യ പുരസ്കാരം, ടി വി കൊച്ചു ബാവ പുരസ്കാരം, മികച്ച ലേഖനങ്ങൾക്കുള്ള ജനശ്രീ, കെ എം സി സി , ഫ്രണ്ട്സ് ക്രിയേഷൻസ്, കേളി അവാർഡുകളും അവർക്ക് ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=സബീന_എം_സാലി&oldid=3991366" എന്ന താളിൽനിന്ന് ശേഖരിച്ചത്