സന്ന കന്നാസ്റ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ന കന്നാസ്റ്റോ
സന്ന കന്നാസ്റ്റോ 1920 കളിൽ.
ജനനം
സന്ന കല്ലിയോ

1878 (1878)
യ്ലിഹാർമ, ഫിൻലാൻറ്
മരണം1968 (വയസ്സ് 89–90)
കാനഡ
ദേശീയതഫിന്നിഷ് കനേഡിയൻ
കലാലയംSuomi College
തൊഴിൽSocial Activist

സന്ന കന്നാസ്റ്റോ (മുമ്പ്, കല്ലിയോ; 1878-1968) ഒരു ഫിന്നിഷ് കനേഡിയൻ ലേബർ ആക്ടിവിസ്റ്റും ഫെമിനിസ്റ്റുമായിരുന്നു. എ.ടി. ഹിൽ, അകു പൈവിയോ എന്നിവരോടൊപ്പം 1900-കളുടെ തുടക്കത്തിൽ ഫിന്നിഷ് കനേഡിയൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ സുപ്രധാന വ്യക്തികളിൽ ഒരാളായിരുന്നു അവർ. കാനഡയിലെ ഏറ്റവും അപകടകാരിയായ പ്രക്ഷോഭകരിൽ ഒരാളായാണ് അധികാരികൾ കന്നാസ്റ്റോയെ കണക്കാക്കിയത്. കനേഡിയൻ വോട്ടവകാശ പ്രസ്ഥാനത്തിലും അവർ സജീവമായി പങ്കെടുത്തിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

ഫിൻലാന്റിലെ ഗ്രാൻഡ് ഡച്ചിയിലെ യ്ലിഹാർമയിലാണ് കന്നാസ്റ്റോ ജനിച്ചത്. 1899-ൽ അമേരിക്കയിലേക്ക് കുടിയേറിയ അവർ മിഷിഗണിലെ ഹാൻകോക്കിലുള്ള സുവോമി കോളേജിൽ പഠിച്ചു. 1905-ൽ കന്നാസ്റ്റോ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയിൽ ചേർന്നുകൊണ്ട് എഴുത്തുകാരിയും പ്രഭാഷകയുമായി പ്രവർത്തിച്ചു. രണ്ട് വർഷത്തിന് ശേഷം അവർ തന്റെ പങ്കാളിയായ ജെ.വി.കന്നാസ്റ്റോയ്‌ക്കൊപ്പം ഒണ്ടാറിയോയിലെ പോർട്ട് ആർതറിലേക്ക് താമസം മാറി. കന്നാസ്റ്റോ തന്റെ ഇണയുടെ കുടുംബപ്പേര് ഉപയോഗിച്ചെങ്കിലും അവർ ഒരിക്കലും വിവാഹിതരായിരുന്നില്ല. വടക്കേ അമേരിക്കയിലെ റാഡിക്കൽ ഫിന്നുകൾക്കിടയിൽ വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നത് ഒരു സാധാരണ ശീലമായിരുന്നു.

അവലംബം[തിരുത്തുക]

  1. Aina Wilen: Fighting for the Franchise/Teacher's notes Archived 2014-01-10 at the Wayback Machine. Mother Tongue. Retrieved 18 January 2014.
"https://ml.wikipedia.org/w/index.php?title=സന്ന_കന്നാസ്റ്റോ&oldid=3898058" എന്ന താളിൽനിന്ന് ശേഖരിച്ചത്