സന്തോഷത്തിന്റെ ഒന്നാം രഹസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്തോഷത്തിന്റെ ഒന്നാം രഹസ്യം
സംവിധാനംഡോൺ പാലത്തറ
നിർമ്മാണംഷിജോ കെ ജോർജ്
രചനഡോൺ പാലത്തറ
അഭിനേതാക്കൾറിമ കല്ലിങ്കൽ
ജിതിൻ പുത്തഞ്ചേരി
സംഗീതംബാസിൽ സി.ജെ
ഛായാഗ്രഹണംസജി ബാബു
സ്റ്റുഡിയോബീ കേവ് മൂവി
വിതരണംനീസ്ട്രീം
റിലീസിങ് തീയതി
  • 10 ഫെബ്രുവരി 2021 (2021-February-10) (IFFK)
  • 21 ജൂലൈ 2021 (2021-July-21)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം85 മിനുട്ട്സ്

ഡോൺ പാലത്തറ രചനയും സംവിധാനം നിർവ്വഹിച്ച് 2021 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം (English: Joyful Mystery). റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയുമാണ് ഇതിലെ പ്രധാന അഭിനേതാക്കൾ.[1] 2021 ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) ചിത്രം പ്രദർശിപ്പിച്ചു. മലയാള ചലച്ചിത്രമേഖലയിൽ ഇത്തരത്തിലുള്ള പരീക്ഷണം ആദ്യത്തേതാണ് ഇത്, കാരണം 85 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ മുഴുവൻ ഒറ്റ ഫ്രെയിമിലും ഒറ്റ ഷോട്ടിലുമാണ് ചിത്രീകരിച്ചത്.[2][3] ഒരു യുവ പത്രപ്രവർത്തകയും (റിമ കല്ലിങ്കൽ) ഒരു അഭിനേതാവും (ജിതിൻ പുത്തഞ്ചേരി ) ഒരു കാർ യാത്രയിൽ അവരുടെ ശാരീരികവും വൈയക്തികവുമായ അനുഭവ പരിസരത്തെ പിൻപറ്റുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അതിലുപരി സമൂഹത്തിന്റെ സാമ്പ്രദായിക മാമൂലുകളായ വിവാഹം, കുടുംബം എന്നിവയെ ഈ ചിത്രം ചോദ്യം ചെയ്യുന്നുമുണ്ട്. 2021 ജൂലൈയിൽ നീസ്ട്രീമിലും മറ്റ് ആറ് ഒടിടി പ്ലാറ്റ്ഫോമുകളിലുമായി ചിത്രം പുറത്തിറങ്ങി.[4]

അഭിനേതാക്കൾ[തിരുത്തുക]

അനുബന്ധം[തിരുത്തുക]

  1. Praveen, S. R. (2021-02-15). "'Santhoshathinte Onnam Rahasyam' movie review: An experiment in 'captive' conversation". The Hindu (in Indian English). ISSN 0971-751X. Retrieved 2021-02-22.
  2. "'Santhoshathinte Onnam Rahasyam' Review: This relationship drama is a wonderful ride". The News Minute (in ഇംഗ്ലീഷ്). 2021-02-15. Retrieved 2021-02-22.
  3. "Ahaana Krishna is all praise for Don Palathara's 'Santhoshathinte Onnam Rahasyam' - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-02-22.
  4. "Sandoshathinte Onnam Rahasyam to have an OTT release through seven different platforms". Archived from the original on 2021-07-21. Retrieved 2021-07-25.