Jump to content

സത്യനാരായണ ബലേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബെല്ലൂർ ഗ്രാമപഞ്ചായത്തിലെ ബെലേരി സ്വദേശിയായ ഒരു കർഷകനും നെല്ല് സംരക്ഷകനുമാണ് സത്യനാരായണ ബലേരി.[1][2] പത്താം ക്ലാസ്സിൽ പഠനം പൂർത്തിയാക്കി കൃഷിയിലേക്ക് തിരിഞ്ഞ അദ്ദേഹം ഇപ്പോൾ സ്വയം വികസിപ്പിച്ച നൂതന രീതികൾ ഉപയോഗിച്ച് 650 ലധികം നെല്ലിനങ്ങളുടെ ജീൻ പൂൾ പരിപാലിക്കുന്നു. ഭാരത സർക്കാരിന്റെ കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നിയമപരമായ സ്ഥാപനമായ സസ്യ ഇനങ്ങളുടെയും കർഷകരുടെയും അവകാശ സംരക്ഷണ അതോറിറ്റി, സസ്യ കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സത്യനാരായണ ബേലേരിയെ 2018-19 വർഷത്തെ പ്ലാന്റ് ജീനോം സേവ്യർ കർഷക അവാർഡ് നൽകി ആദരിച്ചു. 2024 ൽ, കാർഷികമേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മശ്രീ നൽകിക്കൊണ്ട് ഇന്ത്യാ ഗവൺമെന്റ് സത്യനാരായണ ബലേരിയെ ആദരിച്ചു.

ജീവിതരേഖ[തിരുത്തുക]

കുഞ്ഞിരാമൻ മണിയാണിയുടെയും ജാനകിയുടെയും മകനായി കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബെല്ലൂർ ഗ്രാമപഞ്ചായത്തിലെ ബെലേരിയിൽ ജനനം.[3] സത്യനാരായണയ്ക്കും ഭാര്യ ജയശ്രീയ്ക്കും നവ്യശ്രീ, ഗ്രീഷ്മ, അഭിനവ് എന്നീ മൂന്ന് മക്കൾ ഉണ്ട്.[3]

സംരക്ഷിക്കുന്ന നെല്ല് ഇനങ്ങൾ[തിരുത്തുക]

കർഷകനും ഗാന്ധിയനുമായ ചെർക്കാടി രാമചന്ദ്ര രായ നൽകിയ നെൽവിത്തുകൾ ഉപയോഗിച്ച് തന്റെ 30 സെന്റ് ഭൂമിയിൽ വിത്ത് പാകി നെല്ലിനങ്ങൾ സംരക്ഷിച്ചു തുടങ്ങിയ സത്യനാരായണ ഇപ്പോൾ 650 ലധികം ഇനങ്ങളുടെ വിത്തുകൾ സംരക്ഷിക്കുന്നുണ്ട്.[4] നെൽവിത്തുകൾ കൂടാതെ അങ്കണം, ജാതിക്ക, കുരുമുളക് എന്നിവയുടെയും പരമ്പരാഗത വിത്തുകൾ ആദ്ദഹം സംരക്ഷിച്ചു വരുന്നു.[4]

ഏടിക്കൂണി, വെള്ളത്തൊവൻ, ചിട്ടെനി, അക്രികായ, നരിക്കേല, സുഗ്ഗി കായമെ, വെള്ളത്തൂവൻ, ഗന്ധശാല, ജീരിഗെ സന്ന, ഘംഗഡാലെ, കുംകുംസാലെ, കലാമെ, കോട്ടംബരസാലെ, കരിഗജവില്ലെ, രാജമുടി, ജുഗൽ കഗ്ഗ, കരിജെഡു, പരംബു ഉച്ചൻ, മൈസൂർ മല്ലിഗെ എന്നിവയാണ് അദ്ദേഹത്തിന്റെ ശേഖരത്തിലെ പ്രധാന നെൽ ഇനങ്ങൾ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ 2024[3]
  • ഭാരത സർക്കാരിൻ്റെ പ്ലാന്റ് ജീനോമിൻ സേവ്യർ അവാർഡ്[3]
  • കേരള വനം വകുപ്പിന്റെ വനമിത്ര അവാർഡ്[3]


അവലംബം[തിരുത്തുക]

  1. "Plant Genome Saviour Award". coapad.kau.in. College of Agriculture, Padannakkad. Retrieved 28 January 2024.
  2. Ullasa M Y. "Saving heirloom paddy varieties". www.deccanherald.com. Deccan Herald. Retrieved 29 January 2024.
  3. 3.0 3.1 3.2 3.3 3.4 ലേഖകൻ, മാധ്യമം (2024-01-25). "അപൂർവയിനം നെൽവിത്തുകളുടെ സംരക്ഷകൻ സത്യനാരായണ ബലേരിക്ക് പത്മശ്രീ തിളക്കം | Madhyamam". Retrieved 2024-05-17.
  4. 4.0 4.1 "Satyanarayana Beleri: അപൂർവ്വയിനം നെൽവിത്തുകളുടെ സംരക്ഷണം! പത്മശ്രീ തിളക്കത്തിൽ സത്യനാരായണ ബലേരി". 2024-01-26. Retrieved 2024-05-17.

ഫലകം:Padma Shri Award Recipients in "Others" Category

"https://ml.wikipedia.org/w/index.php?title=സത്യനാരായണ_ബലേരി&oldid=4086820" എന്ന താളിൽനിന്ന് ശേഖരിച്ചത്