സഗ്രാദാ ഫമില്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഗ്രാദാ ഫമില്യ

Basílica y Templo Expiatorio de la Sagrada Familia (in Spanish)
Basilica and Expiatory Church of the Holy Family (in English)
View of the Passion Façade (Western side) in September  2009
(cranes digitally removed)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംബാർസലോണ, കാറ്റലോണിയ, സ്പെയിൻ
നിർദ്ദേശാങ്കം41°24′13″N 2°10′28″E / 41.40361°N 2.17444°E / 41.40361; 2.17444
മതവിഭാഗംറോമൻ കത്തോലിക്കാ പള്ളി
ജില്ലBarcelona
രാജ്യംസ്പെയിൻ
പ്രതിഷ്ഠയുടെ വർഷം7 നവംബർ 2010
സംഘടനാ സ്ഥിതിമൈനർ ബസിലിക്ക
പൈതൃക പദവി1969, 1984
നേതൃത്വംArchbishop Lluís Martínez Sistach
വെബ്സൈറ്റ്www.sagradafamilia.cat
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിആന്റണി ഗൗഡി
വാസ്‌തുവിദ്യാ മാതൃകModernisme
തറക്കല്ലിടൽ1882
പൂർത്തിയാക്കിയ വർഷം2026-2028 (കണക്കാക്കുന്നത്)
Specifications
മുഖവാരത്തിന്റെ ദിശവടക്കുകിഴക്ക്
ശേഷി9,000
നീളം90 metres (300 ft)
വീതി60 metres (200 ft)
വീതി (മണ്ഡപം)45 metres (148 ft)
ഗോപുരം(s)18 (8 already built)
ഗോപുരം (ഉയരം)170 metres (560 ft) (ഉദ്ദേശിക്കുന്നത്)

ബസിലിക്ക ഇ ടെംപിൾ എക്സ്പിയറ്റോറി ഡെ സഗ്രാദ ഫമില്യ എന്ന പൂർണനാമമുള്ള സഗ്രാദാ ഫമില്യ സ്പെയിനിലെ ബാർസലോണ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ്. പ്രശസ്ത വാസ്തുശില്പി ആന്റണി ഗൗഡിയാണ് ഇത് രൂപകല്പന ചെയ്തത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഈ ദേവാലയം ഇടം നേടിയിട്ടുണ്ട്. 2010ൽ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഈ ദേവാലയത്തെ ലഘു ബസിലിക്കയായി(Minor basilica) വിജ്ഞാപനം ചെയ്യുകയുണ്ടായി.

1883ൽ ബസിലിക്കയുടെ നിർമ്മാണം ആരംഭിച്ചെങ്കിലും ഗൗഡി അതിൽ പങ്കാളിയാകുന്നത് 1883ലാണ്. ഗോതിൿ വാസ്തുശൈലിയുടെയും ആർട് നൂവ്വോയുടെയും സമ്മിശ്രണം അദ്ദേഹം കൊണ്ടുവന്നു. നിർഭാഗ്യവശാൽ നിർമ്മാണത്തിന്റെ കാൽ ഭാഗത്തോളം പൂർത്തിയായപ്പോളേയ്ക്കും അദ്ദേഹം അന്തരിച്ചിരുന്നു. സഗ്രാദാ ഫമില്യയുടെ നിർമ്മാണം പൊതുജനങ്ങളുടെ സംഭാവന സ്വീകരിച്ചായതിനാൽ നിർമ്മാണ പ്രക്രിയ ഇഴഞ്ഞാണ് നീങ്ങിയിരുന്നത്, കൂടാതെ സ്പെയിനിലെ ആഭ്യന്തരയുദ്ധവും നിർമ്മാണത്തിന് വിഘ്നങ്ങൾ സൃഷ്ടിച്ചു. 2010 ആയപ്പോഴാണ് നിർമ്മാണം പകുതിയോളം പൂർത്തിയായത്. 2026-ൽ ഗൗഡിയുടെ നൂറാം ചരമവാർഷിക വർഷത്തിൽ പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കും എന്നാണ് കണക്കുക്കൂട്ടുന്നത്.


രൂപകല്പന[തിരുത്തുക]

ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള വിവിധ വാസ്തുകലാശൈലികളുടെ സമ്മിശ്രരൂപമാണ് സഗ്രാദാ ഫമില്യ. ഈ ദേവാലയ സമുച്ചയം 18 മണിഗോപുരങ്ങളെ ഉൾക്കൊള്ളുന്നു. ഇതിൽ 12എണ്ണം ക്രിസ്തുവിന്റെ ശിഷ്യന്മാരേയും, 4 എണ്ണം സുവിശേഷ പ്രസംഗകരേയും, ഒന്ന് കന്യാമറിയത്തെയും, ഏറ്റവും വലുത് യേശുദേവനേയും പ്രതിനിധാനം ചെയ്യുന്നു.

മൂന്ന് പാർശ്വമുഖങ്ങളാണ് പള്ളിയുടെ മറ്റൊരാകർഷണം. ഇവ പാഷൻ ഫസാഡ്, നേറ്റിവിറ്റി ഫസാഡ്, ഗ്ലോറി ഫസാഡ് എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഗ്രാദാ_ഫമില്യ&oldid=3297967" എന്ന താളിൽനിന്ന് ശേഖരിച്ചത്