സംവേശനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കമ്പ്യൂട്ടർ ശൃംഖലകളിൽ സെർവർ പോലുളള ഒരു വിദൂരവ്യൂഹത്തിലേയ്കോ ക്ലൈൻ്റിലേയ്ക്കോ വിവരങ്ങളെ അയയ്ക്കുന്നതിനെയാണ് സംവേശനം (Uploading) എന്നുപറയുന്നത്. ഇപ്രകാരം അയയ്ക്കുന്ന വിവരങ്ങളുടെ ഒരു പകർപ്പ് പ്രസ്തുത വിദൂരവ്യൂഹത്തിൽ സംരക്ഷിക്കപ്പെടും.[1]
വിദൂര സംവേശനം (Remote Upload)
[തിരുത്തുക]ഒരു തദ്ദേശവ്യൂഹത്തിന്റെ (Local system) നിയന്ത്രണത്താൽ ഒരു വിദൂര വ്യൂഹത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് വിവരാംശങ്ങളെ (data) വിനിമയം ചെയ്യുന്നതിനെയാണ് വിദൂര സംവേശനം (Remote Upload) എന്നു പറയുന്നത്. ചില ഓൺലൈൻ ഫയൽ ഹോസ്റ്റിംഗ് സേവനങ്ങൾക്ക് വിദൂരസംവേശനം ഉപയോഗിക്കുന്നു. തദ്ദേശകമ്പ്യൂട്ടറുകൾ തമ്മിൽ വേഗമേറിയ ബന്ധനത്വം ഉണ്ടായിരിക്കുകയും എന്നാൽ വിദൂരവ്യൂഹത്തിലേയ്ക്കുളള ബന്ധനത്വം വേഗതകുറഞ്ഞതായിരിക്കുകയും ചെയ്യുന്ന അവസരങ്ങളിലും വിദൂരസംവേശനം ഉപയോഗിക്കുന്നു. വിദൂരസംവേശന സൗകര്യമില്ലാത്തപ്പോൾ വിദൂര വ്യൂഹത്തിൽ നിന്നുളള വിവരാംശങ്ങളെ ആദ്യം തദ്ദേശ കമ്പ്യൂട്ടറിലേയ്ക് പതിയിറക്കുക (download) യും തുടർന്ന് അതിൽ നിന്നും മറ്റു തദ്ദേശ കമ്പ്യൂട്ടറുകളിലേയ്ക്ക് സംവേശിപ്പിക്കുകയും വേണ്ടിവരും.
അവലംബം
[തിരുത്തുക]- ↑ "Upload Definition". techterms.com (in ഇംഗ്ലീഷ്). Retrieved 2017-03-30.