സംവാദം:ഹുസൈൻ രണ്ടത്താണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആണോ? ഇദ്ദേഹം കൂടുതലായി അറിയപ്പെട്ടത് 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി ലോകസഭാമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റു എന്നതല്ലേ? അതിനു മുൻപ് ചില പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ വന്നിട്ടുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. --Anoopan| അനൂപൻ 17:31, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വാചകങ്ങളുടെ ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. --Vssun 02:17, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]
തെളിവി ചോദിച്ചത് .. എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിലും അറിയപ്പെടുന്നു ഇതിനാണ്‌ , യൂസഫ് കൊടുത്ത അവലംബത്തിൽ Dr Hussain Randathani, Principal of MES College Valanchery എന്ന വിവരം മാത്രമല്ലേ ഉള്ളൂ,??? ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റു, എം.ഇ.എസ് കോളേജ് വളാഞ്ചേരിയുടെ പ്രിൻസിപ്പാൾ എന്നിവയാണ്‌ തെളിവുള്ള കാര്യങ്ങൾ.

ശരിയല്ലേ ..?? ദീപു [deepu] 11:06, 13 മേയ് 2010 (UTC)[മറുപടി]

പിന്നെ ഇദ്ദേഹത്തിന്‌ വിക്കിയിൽ വരാനുള്ള നോട്ടബിലിറ്റി ഉണ്ടോ..?? തെരെഞ്ഞെടുപ്പിൽ മൽസരിച്ചു തോൽക്കുന്ന എത്രയോ അപരന്മാരും സ്വതന്ത്ര സ്ഥാനാർഥികളും ഉണ്ട് ???? എത്രയോ എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽമാരുണ്ട് ?? മറ്റ് കാര്യങ്ങളിൽ തെളിവില്ലെങ്കിൽ ഈ ലേഖനം നീക്കിക്കൂടേ..?? എല്ലാവരുടേയും അഭിപ്രായങ്ങൾ അറിയിക്കുക... ദീപു [deepu] 11:13, 13 മേയ് 2010 (UTC)[മറുപടി]

സി.പി.എമ്മിന്റെ അടവുനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നത് മാത്രമല്ലല്ലോ കാര്യം. അതിലൂടെ കേരളം മുഴുവൻ പ്രശസ്തനായി എന്ന് കരുതുന്നു. ശ്രദ്ധേയതയുണ്ടെന്ന് തന്നെ കരുതുന്നു. --Vssun 11:40, 13 മേയ് 2010 (UTC)[മറുപടി]