സംവാദം:സോമരസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"കൊല്ലങ്ങോട് രാജാവിൻറെ അധീനത്തിൽ വളരുന്ന സോമലത കോഫ്സൻ എന്ന തമിഴ് ബ്രാഹ്മണൻ യാഗശാലയിൽ എത്തിക്കും". ഇതെന്താണെന്ന് മനസ്സിലായില്ല. ലേഖനത്തിൽ നിന്ന് നീക്കം ചെയ്യുന്നു. Simynazareth 18:12, 11 ജൂലൈ 2007 (UTC)[reply]

പ്രശ്നം - യാഗങ്ങൾ നടത്തുന്നത് അതിനാണ് എന്ന വാക്യം തെറ്റിദ്ധരിപ്പിക്കുന്നു എന്നതാണ്. ഇന്ദ്രൻ കുതിരകളെ തിരിച്ചുതരാൻ മാത്രമല്ല യാഗങ്ങൾ നടത്തുന്നത്. യാ‍ഗങ്ങൾ നടത്തുന്നതിന് പല കാരണങ്ങൾ ഉണ്ടെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. ഈ വാക്യം തിരുത്തി എഴുതണം എന്ന് താല്പര്യം. Simynazareth 03:15, 12 ജൂലൈ 2007 (UTC)[reply]

ആദ്യകാലങ്ങളിൽ യാഗങ്ങൾ നടത്തിയിരുന്നത് പശുക്കളെ തരാനാണ്. പിന്നെ വേദങ്ങൾ വായിച്ചവർ താങ്കൾ പറയുന്നതു പോലെ പറയില്ല. എനിക്കെങ്ങനെ അറിയാം എന്നാണ് താങ്കൾ വിചാരിക്കുന്നത്? യാഗങ്ങൾ നടത്തിയിരുന്നത് അതിനു തന്നെയാണ് എന്ന് ഞാൻ തറപ്പിച്ചു പറയുന്നു. --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 03:17, 12 ജൂലൈ 2007 (UTC)[reply]

താങ്കൾ എഴുതിയിരിക്കുന്നത് ആദ്യകാലങ്ങളിൽ യാഗങ്ങൾ നടത്തിയിരുന്നത് അതിനാണ് എന്നല്ല. യാഗങ്ങൾ നടത്തുന്നത് അതിനാണ് എന്നാണ്. സം‌വാദത്തിൽ താങ്കൾ എഴുതിയിരിക്കുന്നതും ലേഖനത്തിൽ എഴുതിയിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
  • ജനമേജയന്റെ സർപ്പസത്രയാഗം, ഇപ്പോൾ സുധാകരന്റെ മനസ്സ് നന്നാക്കുന്നതിനു നടത്തിയ യാഗം, En:Yajna ഇതിൽ വിവരിക്കുന്ന യാഗങ്ങൾ, മഴപെയ്യിക്കുന്നതിനും കൃഷിയുടെ അഭിവൃദ്ധിക്കുമായുള്ള യാഗങ്ങൾ, കഷ്ടതകൾ നീക്കുന്നതിനുള്ള യാഗങ്ങൾ, ഇങ്ങനെ യാഗങ്ങൾ പല ആവശ്യങ്ങൾക്കും നടത്താറുണ്ട്. ഇതും കാണുക. എന്തായാലും വാക്യം തിരുത്തി എഴുതണം - യാഗങ്ങൾ നടത്തുന്നത് ഇന്ദ്രൻ കുതിരകളെ തിരിച്ചുതരാനാണ് എന്നത് യുക്തിക്കു നിരക്കുന്നില്ല. ഋഗ്വേദത്തിൽ വിവരിക്കുന്ന ചില യാഗങ്ങളുടെ ഉദ്യേശം ഇതാണ് എന്ന് എഴുതാം. മഹാഭാരതം സീരിയൽ ടി.വി. ഇൽ വന്നപ്പോൾ കണ്ട യാഗങ്ങളും പൂമ്പാറ്റ അമർച്ചിത്രകഥയിൽ വായിച്ച യാഗങ്ങളും മാത്രമേ എനിക്ക് അറിയൂ എന്നുകൂടി ചേർക്കട്ടെ :-) Simynazareth 03:27, 12 ജൂലൈ 2007 (UTC)[reply]

കുതിരയല്ല. പശു.. ആദ്യകാലത്ത് പശുവായിരുന്നു സമ്പത്തിനാധാരം. യാഗങ്ങൾ എന്തിനും നടത്താം അത് കാണാനും കേൾക്കാനും ആളുണ്ടായാൽ മതി. പൂജ പോലെ തന്നെയാണത്. എന്നു വച്ച് മറ്റുള്ളവർക്ക് ബുദ്ധിവരാൻ പൂജ ചെയ്താൽ ബുദ്ധി വരുമോ. എന്നു വച്ച് എന്ത് തോന്ന്യാസത്തിനും യാഗം നടത്താമോ. ദാ ഇവിട ഉണ്ട് ആ സാധനം http://en.wikisource.org/wiki/The_Rig_Veda വായിച്ച് നോക്കിയാട്ടേ --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 03:41, 12 ജൂലൈ 2007 (UTC)[reply]

ഋക്വേദം മുഴുവൻ വായിക്കണോ? പശുവിനെ ഇന്ദ്രൻ തിരിച്ചുതരാൻ പറയുന്ന ഭാഗം കാണിച്ചുതരൂ. Simynazareth 14:17, 12 ജൂലൈ 2007 (UTC)[reply]

ചിലർ മറ്റുള്ളവരെ തെറ്റ് തിരുത്താൻ സഹായിക്കുന്നത് ഇങ്ങനെയാണ്. അതിനെ സഹായ മനസ്കത എന്നോ ഇസ്കത എന്നൊക്കെ പറയും. വരികൾ ഞാൻ വായിച്ച് എടുത്തു തരാം --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 14:20, 12 ജൂലൈ 2007 (UTC)[reply]

:-)))) Simynazareth 14:33, 12 ജൂലൈ 2007 (UTC)[reply]
ഋക്വേദം 3/2.12, 6/66.1, 7/99.8 --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 15:36, 12 ജൂലൈ 2007 (UTC)[reply]

സോമയിലെ ഘടകം എഫിഡ്രിനാണ്‌ എന്ന് ഇപ്പോൾ ഡിസ്കവറി ചാനലിൽ കണ്ടു. അഫ്ഘ്ഹാനിസ്ഥാനിൽ ഇപ്പോഴും ലഭ്യമാണെത്രെ. Ephedrine? --117.196.139.165 17:11, 2 ജൂൺ 2008 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:സോമരസം&oldid=679270" എന്ന താളിൽനിന്ന് ശേഖരിച്ചത്