സംവാദം:സുജാത മോഹൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുജാത എന്നല്ലെ കൂടുതൽ അറിയപ്പെടുന്ന പേര്‌.. മോഹൻ എന്ന രണ്ടാം ഭാഗം നീക്കം ചെയ്തു കൂടേ?--Vssun 15:13, 10 ഓഗസ്റ്റ്‌ 2007 (UTC)

സുജാതാ മോഹൻ സുജാതയിലേക്കു തിരിച്ചുവിടുന്നത് യുക്തമല്ലെന്നു തോന്നുന്നു. അതേസമയം മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയിലേക്കു തിരിച്ചുവിടുന്നതിൽ യുക്തിയുണ്ട്. സുജാത എന്ന പേരിൽ വിക്കാവുന്ന കുറഞ്ഞത് മൂന്നുപേരെങ്കിലുമുണ്ട്. സുജാത എന്ന തമിഴ് എഴുത്തുകാരൻ(അദ്ദേഹത്തിന്റെ തൂലികാ നാമം) സി.എസ്. സുജാത എം.പി. നനാർത്ഥമായിരിക്കും കൂടുതൽ ഉചിതം. യേശുദാസിന്റെ താൾ കെ.ജെ. യേശുദാസ് എന്ന തലക്കെട്ടിൽതന്നെയാണല്ലോ. പാടിയത് സുജാത എന്നൊക്കെ പറയുമെങ്കിലും ശരിക്കുള്ള പേര് തന്നെ ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. അതേ സമയം കൂടുതൽ പ്രശസ്തമായ തൂലികാനാമം ഉണ്ടെങ്കിൽ (ഉദാ:മമ്മൂട്ടി, പമ്മൻ) അതുപയോഗിക്കണം.മൻ‌ജിത് കൈനി 18:28, 10 ഓഗസ്റ്റ്‌ 2007 (UTC)

സുജാത മോഹൻ എന്ന് ഇതേ വരെ കേട്ടിട്ടില്ല. ഇനിഷ്യലും വാലുമില്ലാതെ സുജാത എന്നു മലയാളികൾ പറയുന്നത് പിന്നണിഗായിക സുജാതയെത്തന്നെയായിരിക്കണം. (ഇനിയിപ്പോ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയായതു കൊണ്ട് തോന്നുന്നതാണോ എന്നറിയില്ല :).. ). സുജാത എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെങ്കിൽ സുജാത (പിന്നണിഗായിക) എന്ന തലക്കെട്ട് നിർദ്ദേശിക്കുന്നു. --Vssun 18:50, 10 ഓഗസ്റ്റ്‌ 2007 (UTC)

ഈ ലിങ്കുകൾ നോക്കുക
മഞ്ജിത് കാണിച്ച ലിങ്കുകൾ അംഗീകരിക്കുന്നു. എങ്കിലും സുജാത എന്ന് മലയാളത്തിൽ ഗൂഗിളിൽ ടൈപ്പ് ചെയ്തു നോക്കൂ.. ബ്ലോഗുകളിലും മറ്റു മായി ഗായിക സുജാതയെക്കുറിച്ച് പരാമർശിക്കുന്നയിടങ്ങളിൽ സുജാത മോഹൻ എന്നു കാണുന്നില്ല.--Vssun 19:34, 10 ഓഗസ്റ്റ്‌ 2007 (UTC)
http://content.msn.co.in/Malayalam/News/Regional/0702-09-7.htm
സുജാത മോഹൻ എന്നു സുനിൽ കേട്ടിട്ടില്ല എന്നതിന്റെ പേരിലാണ് ഈ തിരിച്ചുവിടലെങ്കിൽ അതുശരിയല്ലെന്നുതന്നെ എന്റെ അഭിപ്രായം. നമ്മുടെ അജ്ഞത മാനദണ്ഡമാക്കി ഓരോരുത്തരും തിരിച്ചുവിടൽ ശീലമാക്കിയാൽ നല്ല പുകിലായിരിക്കും. ഞാൻ തന്ന ലിങ്കുകൾ എന്തിനു തന്നു എന്നുപോലും താങ്കൾ മനസിലാക്കിയിട്ടില്ല. മലയാളത്തിലെ ഒരുപ്രമുഖ ദിനപത്രത്തിലെയും ഗൂഗിൾ സേർച്ചിൽ കാണുന്ന അനേകം പേജുകളിലെയും ലേഖനങ്ങൾ സുജാതയുടെ ജീവചരിത്രകുറിപ്പുകളാണ്. സുജാതയുടെ പാട്ടിനെപ്പറ്റിയുള്ള ആസ്വാദനങ്ങളോ അവരെപ്പറ്റിയുള്ള വാർത്തകളോ അല്ല. അവയെല്ലാം സുജാത മോഹൻ എന്നുതന്നെ നൽകിയിരിക്കുന്നതു താങ്കൾ ശ്രദ്ധിച്ചില്ല. പകരം താങ്കൾ സുജാത എന്നു മാത്രം സേർച്ചിനോക്കി. എന്നിട്ടു പറയുന്നു ബ്ലോഗുകളിലൊന്നും കാണുന്നില്ല എന്ന് ! വിക്കിയിലേതും ജീവചരിത്രക്കുറിപ്പാണല്ലോ. അതോ അല്ലേ? ജീവചരിത്രക്കുറിപ്പുകൾ മുഴുവൻ പേരിൽ നൽകുക എന്നതാണ് മലയാളം വിക്കിയിൽ ഇതുവരെ തുടരുന്ന കീഴ്‌വഴക്കം. യേശുദാസിനെ കെ.ജെ. യേശുദാസിലേക്കു തിരിച്ചുവിട്ടിരിക്കുന്നതു ശ്രദ്ധിക്കുക. മലയാളികൾ സുകൃതജപം പോലെ കെ.ജെ. യേശുദാസ് എന്നു പറയുന്നതുകൊണ്ടാണോ ഈ തിരിച്ചുവിടൽ? സുനിൽ പറഞ്ഞതാണു മാനദണ്ഡമെങ്കിൽ ഗായത്രി അശോകനെ ഗായത്രിയിലേക്കും തിരിച്ചുവിടേണ്ടിവരും. മൻ‌ജിത് കൈനി 18:35, 14 ഓഗസ്റ്റ്‌ 2007 (UTC)
തെറ്റ് മനസ്സിലാക്കുന്നു. തിരുത്തിയിട്ടുണ്ട്.. --Vssun 19:14, 14 ഓഗസ്റ്റ്‌ 2007 (UTC)

Start a discussion about സുജാത മോഹൻ

Start a discussion
"https://ml.wikipedia.org/w/index.php?title=സംവാദം:സുജാത_മോഹൻ&oldid=679060" എന്ന താളിൽനിന്ന് ശേഖരിച്ചത്