സംവാദം:വേഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വേഗത എന്നത് തെറ്റായ പദമാണെന്ന് പന്മന പറഞ്ഞിട്ടുണ്ട്. വേഗം എന്നുപയോഗിച്ചാൽ മതി. പക്ഷേ റീഡിറക്റ്റ് കിടക്കട്ടെ--പ്രവീൺ:സം‌വാദം 10:26, 11 ഒക്ടോബർ 2009 (UTC)


വേഗം എന്നത് fast എന്നതിന്റെ മലയാളമായും, വേഗത എന്നതു് speed എന്നതിന്റെ മലയാളമായുമാണു് ഒരു സാധാരണ മലയാളി ഉപയോഗിക്കുന്നതും അർത്ഥമാക്കുന്നതും. ഇതിന്റെ പേരു് വേഗത എന്ന് തന്നെ വേണം എന്ന് എന്റെ അഭിപ്രായം. പന്മന എന്താണു് പറഞ്ഞതെന്നും ഏത് അർത്ഥത്തിലാണു് എന്നും വിശദീകരിക്കമോ.--Shiju Alex|ഷിജു അലക്സ് 15:33, 11 ഒക്ടോബർ 2009 (UTC)

പന്മനയുടെ തെറ്റും ശരിയും എന്ന പുസ്തകത്തിൽ (isbn = 81-240-0455-2) അക്ഷരതെറ്റുകൾ എന്ന അവസാന അദ്ധ്യായത്തിലാണ് വേഗത തെറ്റ് വേഗം ശരി എന്നു കൊടുത്തിരിക്കുന്നത്.--പ്രവീൺ:സം‌വാദം 15:58, 11 ഒക്ടോബർ 2009 (UTC)
എന്റെ നോട്ടത്തിൽ വേഗതയും വേഗവും ഒരേ അർത്ഥം വഹിക്കുന്നു. വേഗത്തിൽ എന്നതല്ലേ ഫാസ്റ്റ്? --Vssun 16:01, 11 ഒക്ടോബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വേഗം&oldid=678056" എന്ന താളിൽനിന്ന് ശേഖരിച്ചത്