സംവാദം:വാസ്കോ ഡ ഗാമ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡെ ഗാമാ എന്നാണ് ഉച്ഛാരണം എൻ:വിക്കിയിൽ നോക്കൂ --ചള്ളിയാൻ 13:00, 15 ഡിസംബർ 2006 (UTC)[മറുപടി]

ഉച്ഛാരണം എഴുതിയിരിക്കുന്നത് ചതുരക്കട്ടയായിട്ടാണല്ലോ എനിക്ക് കാണുന്നത്.. എന്റെ കൈയിൽ ഫോണ്ടില്ലാത്തതു കൊണ്ടായിരിക്കാം എല്ലാവർക്കും അങ്ങനെയാണോ?--Vssun 08:27, 6 ജനുവരി 2007 (UTC)[മറുപടി]

കരുവാപ്പട്ട/കറുകപ്പട്ട?--Vssun 17:11, 30 ജനുവരി 2007 (UTC)[മറുപടി]

മറ്റൊരു ജലപാത നിലവിൽ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും ഊഹവുമുണ്ടായിരുന്നു. ഊഹമാണോ ആഗ്രഹമാണോ?--Vssun 17:14, 30 ജനുവരി 2007 (UTC)[മറുപടി]

ആഫ്രിക്കൻ അമേരിക്കൻ ഭൂമദ്ധ്യ എന്താണിത്? ആഫ്രിക്കൻ അമേരിക്കൻ ഭൂഖണ്ഡങ്ങൾക്കിടയിൽ അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള ഭൂമദ്ധ്യരേഖയുടെ ഭാഗമാണോ ഉദ്ദേശിക്കുന്നത്?--Vssun 17:43, 30 ജനുവരി 2007 (UTC)[മറുപടി]


ജിബ്രാൾട്ടർ കടലിടുക്കിലൂടേയായിരുന്നു യവനർ വന്നിരുന്നത് എന്നത് ശരിയാണോ ? ജിബ്രാൾട്ടർ സ്പെയിനും മോറോക്കോയും വേർതിരിയ്ക്കുന്ന കടലിടുക്കാണ്.

Possibilties,

1. Bab Iskender (Alexander's Strait)of the Bab-el-Mandeb straits separating the continents of Asia (Yemen on the Arabian Peninsula) and Africa (Djibouti, north of Somalia on the Horn of Africa), and connecting the Red Sea to the Indian Ocean (Gulf of Aden) പുരാതനകാലത്ത് യൂറോപ്പിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം ചെങ്കടൽ വഴിയായിരുന്നു. സുഗന്ധദ്രവ്യങ്ങളുടെ കുത്തകവ്യാപാരം യെമനിലെ ഏഡൻ, കാനാ എന്നീ തുറമുഖങ്ങളിലായിരുന്നു. Ref: English Wiki: Periplus of the Erythraean Sea Map.

2. The Strait of Hormuz is a narrow, strategically important waterway between Oman and Iran. Mohanpn 17:47, 9 നവംബർ 2007 (UTC)[മറുപടി]

ഗാമയുടെ അന്ത്യവചനങ്ങൾ[തിരുത്തുക]

"എന്റെ പ്രിയ യേശു, നിന്റെ കൈകളിലേക്ക് ഞാൻ എന്നെ സമർപ്പിക്കുന്നു. ഇപ്പോൾ കാക്കകളുടെ കരച്ചിൽ അടുത്തെത്തിക്കോണ്ടിരിക്കുന്നു. കാക്കകൾ, കാക്കകൾ, സ്വൈര്യം കെടുത്തുന്ന കൊച്ചിയിലെ കാക്കകൾ." ഗാമയുടെ അന്ത്യവചനങ്ങൾ ഇവയായിരുന്നു എന്ന് ഡി. സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ച, എൻ. എസ്. മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലിൽ (പുറം 245) പറയുന്നുണ്ട്. ഇത് ലേഖനത്തിൽ ചേർക്കാൻ പറ്റുമോ? സമ്മതമാണെങ്കിൽ ഒരടിക്കുറിപ്പായി ഞാൻ ചേർക്കാം.Georgekutty 10:24, 8 ഏപ്രിൽ 2008 (UTC)[മറുപടി]

ഈ ഭാഗം മിക്കവാറും എൻ.എസ് മാധവൻ ഏതെങ്കിലും വിശ്വാസയോഗ്യമായ പുസ്തകങ്ങൾ വെച്ച് ഉദ്ധരിച്ചിരിക്കാനാണ്‌ സാദ്ധ്യത. അത് കണ്ടു പടിച്ചാൽ നമുക്കിത് ലേഖനത്തിൽ ചേർക്കാം. നോവൽ റഫറൻസ് ആക്കി വിക്കിപീഡിയയിൽ ഭാഗങ്ങൾ ചേർക്കരുത്. വേറെ ഏതെങ്കിലും വിശ്വാസയോഗ്യമായ തെളിവുകൾ ഉണ്ടെങ്കിൽ ഈ ഭാഗം ലേഖനത്തിൽ ചേർക്കാം.ഇത് വേണമെങ്കിൽ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്നൊരു ലേഖനം തുടങ്ങി അതിൽ ചേർക്കാം --അനൂപൻ 10:32, 8 ഏപ്രിൽ 2008 (UTC)[മറുപടി]

സമ്മതിക്കുന്നു.Georgekutty 10:55, 8 ഏപ്രിൽ 2008 (UTC)[മറുപടി]

പേർഷ്യയിലേയും തുർക്കിയിലെയും അറബി വ്യാപാരികൾ എന്നത് ശരിയാണെന്ന് തോന്നുന്നില്ല, പേർഷ്യക്കാരും തുർക്കികളും അറബികൾ അല്ലല്ലോ. തുർക്കികളെ യൂറോപ്യൻ എന്ന നിർവചനത്തിൽ പെടുത്താം. അതിനാൽ തന്നെ ഇടനിലക്കാരെ പേർഷ്യക്കാരും അറബികളും എന്ന് മാത്രം വിശേഷിപ്പിക്കുന്നത് ആയിരിക്കും ഉചിതം.

ലേഖനത്തിൽ കൊടുത്തിരിക്കുന്ന രണ്ട് മാപ്പുകളിൽ രണ്ടാമത്തേത് അനാവശ്യമല്ലേ. മുകളിലത്തേതിലെ അതേ വിവരങ്ങൾ തന്നെയല്ലേ ഇതിലുമുള്ളൂ? --Harshanh (സംവാദം) 16:56, 1 ജൂലൈ 2013 (UTC)[മറുപടി]

എന്ന് പൂർണ്ണമായും പറയാനാവില്ല ഹർഷൻ. രണ്ടാമത്തേത് മലയാളത്തിലുള്ള വിവരണം ചേർത്ത മാപ്പാണ്. ആദ്യത്തെ മാപ്പിലെ വിവരങ്ങൾ മലയാളത്തിലാക്കിയാൽ അത് മാത്രമായി ഉപയോഗിക്കാം. പക്ഷേ, അത് png ആണ്. രണ്ടാമത്തേത് svg ആയതിനാൽ തിരുത്തുവാൻ എളുപ്പമാണ്. ആദ്യത്തേതിലെ വിവരങ്ങൾ വേണമെങ്കിൽ രണ്ടാമത്തേതിലേക്ക് പകർത്തി മലയാളത്തിലെ മാപ്പ് പൂർണ്ണമാക്കാം... എന്താ ഒന്ന് നോക്കിക്കൂടേ ? --Adv.tksujith (സംവാദം) 17:37, 1 ജൂലൈ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വാസ്കോ_ഡ_ഗാമ&oldid=1791249" എന്ന താളിൽനിന്ന് ശേഖരിച്ചത്