സംവാദം:മൊബൈൽ ഫോൺ
ദൃശ്യരൂപം
എന്താണീ "തൊലൈപേച്ചി"?--അഭി 15:30, 16 ഫെബ്രുവരി 2008 (UTC)
മൊബൈൽ ഫോണിനെതിരെ ഭാരതസർക്കാരിന്റെ മുന്നറിയിപ്പ്
[തിരുത്തുക]- മൊബൈൽ ഫോണുകളിലെ വൈദ്യുത-കാന്തിക വികിരണത്തിനെതിരെ ജാഗ്രത പുലർത്താൻ ഭാരതസർക്കാർ മുന്നറിയിപ്പു നൽകിയിരിക്കുന്നു. സെൽ ഫോൺ പരസ്യങ്ങളിൽ ഗർഭിണികളും കുട്ടികളും ഫോൺ വിളിക്കുന്ന ചിത്രങ്ങൾ നൽകരുതെന്നും മൊബൈൽ ഫോൺ സേവന ദാതാക്കൾക്ക് മുന്നറിയിപ്പും നൽകി.
- മൊബൈൽ ഫോണുകളിലെ വൈദ്യുത-കാന്തിക തരഗങ്ങൾ ഫോൺ ഉപയോഗിക്കുന്നയാളിൻറെ തലച്ചോറിലെ കലകൾക്കു ഗുരുതരമായ ദോഷം ചെയ്യുമെന്ന് ടെലികോം മന്ത്രാലയം പുറത്തിറക്കിയ കരടു മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
- ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗികൾ തുടങ്ങിയവർ മൊബൈൽ ഉപയോഗം പരിമിതപ്പെടുത്തണം. ലോകത്ത് അതിവേഗം വളരുന്ന മൊബൈൽ ഫോൺ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2010 ൽ ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ എണ്ണം 50 കോടിയാകും. ജനസംഖ്യയുടെ ഏതാണ്ടു പകുതിക്കടുത്ത്.
- രാജ്യത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വലിയൊരുപങ്കു കുട്ടികളുമാണ്. സുരക്ഷയെക്കരുതി കുട്ടികൾക്കു മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കളുടെ എണ്ണവും ഇന്ത്യയിൽ കൂടുകയാണ്. 16 വയസിൽ താഴെയുള്ള കുട്ടികൾക്കു മൊബൈൽ ഫോൺ നൽകരുതെന്നു മന്ത്രാലയം ഉപദേശിക്കുന്നു.
- മൊബൈൽ, റേഡിയോടെർമിനൽ എന്നിവയിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി ഊർജ്ജം തലച്ചോറിലെ കലകളെ ചൂടുപിടിപ്പിച്ച് കാലക്രമേണ പ്രവർത്തനരഹിതമാക്കുകയാണു ചെയ്യുകയെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ചെവിയോടു ചേർത്തുവച്ചുള്ള ഉപയോഗമാണ് ഈഅപകടസാധ്യത കൂട്ടുന്നത്.
ലേഖനത്തിലെ ഭാഗം ഇങ്ങോട്ട് നീക്കി --Anoopan (സംവാദം) 11:06, 14 മാർച്ച് 2012 (UTC)