സംവാദം:മെനൊരാ
യഹൂദർ ആരാധിക്കുന്ന ഏഴു തണ്ടുകളുള്ള വിളക്കാണ് മെനൊരാ എന്ന ആമുഖത്തോടുകൂടി തുടങ്ങുന്നതായിരിക്കും നല്ലത് എന്ന് കരുതുന്നു. അതിനു ശേഷം അതിന്റെ ഐതിഹ്യം എഴുതിയാൽ മതിയാകും എന്നും. --Vssun 11:33, 9 മേയ് 2010 (UTC)
"യഹൂദർ ആരാധിക്കുന്ന.....വിളക്കാണ് മെനൊരാ" എന്നു പറഞ്ഞാൽ ശരിയാവില്ല. മെനൊരായെ യഹൂദർ ആരാധിച്ചിരുന്നില്ല. അതിനെയോ മനുഷ്യനിർമ്മിതമായ മറ്റെന്തിനെയെങ്കിലുമോ ആരാധിക്കുക എന്നു പറയുന്നത് യഹൂദദൃഷ്ടിയിൽ കടുത്ത ദൈവദോഷവും പത്തു കല്പനകളിൽ ആദ്യത്തേതിന്റെ തന്നെ ലംഘനവും ആകും. ദൈവാരാധാനവിധിയിലെ ഒരുപകരണം മാത്രമായിരുന്നു മെനൊരാ. യഹൂദരുടെ സാക്ഷ്യപേടകം പോലെ ഒരു ദൈവസാന്നിദ്ധ്യകേന്ദ്രം പോലും ആയിരുന്നില്ല ഈ വിളക്കുതണ്ട്. മെനൊരാ പിൽക്കാലത്ത് യഹൂദദേശീയതയുടെ സിംബൽ ആയിത്തീർന്നത് അതിന്റെ രൂപസൗന്ദര്യം കൊണ്ടും ചരിത്രപരമായ മറ്റു കാരണങ്ങൾ കൊണ്ടുമാണ്, ദൈവികത്വം കൊണ്ടല്ല. ലേഖനത്തിന്റെ തുടക്കത്തിൽ ഒഴിവാക്കാവുന്ന വളച്ചുകെട്ടലുണ്ടെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ കുറച്ചുകൂടി ലളിതമാക്കാൻ ഞാൻ ശ്രമിക്കാം.Georgekutty 12:14, 9 മേയ് 2010 (UTC)
- വളച്ചുകെട്ടലാണ് പ്രശ്നം. വായിച്ചുമനസിലാക്കാൻ ബുദ്ധിമുട്ടി. യഹൂദചരിത്രത്തിൽ പ്രാധാന്യമുള്ള എന്നോ മറ്റോ ആക്കി അതിനെ ലളിതമാക്കാൻ നോക്കൂ.. --Vssun 12:21, 9 മേയ് 2010 (UTC)
- ഇപ്പോൾ കുഴപ്പമില്ല. --Vssun 12:22, 9 മേയ് 2010 (UTC)