സംവാദം:മാദ്ധ്യമം (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാദ്ധ്യമം എന്നാണ് വേണ്ടത്. മാധ്യമം എന്നു എഴുതുന്ന പതിവുണ്ടെങ്കിലും ശരി അതാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ  ദിനപ്പത്രത്തിന്റെ പേര്‌ അവർ മാധ്യമം എന്നുപയോഗിക്കുന്നതു കൊണ്ട് അതിന്റെ പേര്‌ മാറ്റണ്ട :).. --Vssun 05:22, 3 ജൂലൈ 2007 (UTC)

ഈ പേജിന്റെ പേരു മാദ്ധ്യമം (നാനാർത്ഥങ്ങൾ)എന്നു മാറ്റിയാൽ പ്രശ്നം തീർന്നില്ലേ. എന്നിട്ടു ഇപ്പോഴത്തെ പേജ് റീഡയറക്ടും ചെയ്യാം. പുതിയതായി ഉണ്ടക്കുന്ന പേജിൽ മാധ്യമം ദിനപത്രം നമുക്ക് അതെപോലെ കൊടുക്കാം . ബാക്കിയുള്ള ഇടത്തൊക്കെ മാദ്ധ്യമം എന്ന് ഉപയോഗിക്കാം.--Shiju Alex 05:49, 3 ജൂലൈ 2007 (UTC)
Yes check.svg --സാദിക്ക്‌ ഖാലിദ്‌ 09:28, 20 ഏപ്രിൽ 2008 (UTC)

റീഡയറക്ട്[തിരുത്തുക]

റീഡയറക്ട് ഏറ്റവും പ്രാധാനമുള്ള പേജിലേക്ക് കൊടുക്കണം. നാനാർത്ഥ താളിലേക്ക് അവിടന്നുള്ള ലിങ്ക് മതി എന്നാണെന്റെ അഭിപ്രായം --ബ്ലുമാൻ‍ഗോ ക2മ 15:01, 30 ജനുവരി 2008 (UTC)

Yes check.svg --സാദിക്ക്‌ ഖാലിദ്‌ 09:28, 20 ഏപ്രിൽ 2008 (UTC)

പദത്തിന്റെ‌ തെറ്റായതും[തിരുത്തുക]

മാധ്യമം എന്നത് - പുതിയ ലിപിയുടെ ഒരു സംഭാവനയാണ്‌.മാദ്ധ്യമം പദത്തിന്റെ‌ തെറ്റായതല്ല. അച്ചടിയിലെ പരിഷ്കരണങ്ങളാണ്‌. ന്റെ - ൻ‌റെ പോലെ...--Caduser2003 15:19, 30 ജനുവരി 2008 (UTC)

ഒരു കാലത്ത് താത്കാലികമായി അങ്ങനെ കണ്ണടച്ചാലും ന്റെയുടെ "ശരിയായ" രൂപം ഏതെന്ന് എല്ലാവർക്കും ഒരേ ബോധ്യമല്ലേ ഉള്ളത്? അപ്പോൾ തെറ്റു തെറ്റുതന്നെ എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 15:23, 30 ജനുവരി 2008 (UTC)
ലിപിയുണ്ടാക്കുന്നത് വായനക്കാരന്റെയും അച്ചടിക്കാരുടെയും സൗകര്യത്തിനാണ്‌. അർത്ഥം മാറാത്തിടത്തോളം തെറ്റല്ല തന്നെ. ആംഗലേയത്തിൽ - color ഉം colour ഉം തെറ്റല്ലല്ലോ.. ശീലമാണ്‌ തെറ്റും ശരിയും തീരുമാനിക്കുന്നത്.--Caduser2003 15:30, 30 ജനുവരി 2008 (UTC)
അങ്ങനെയൊരു തെറ്റ് ഇവിടെയില്ല. മാധ്യമം, അധ്യാപകന് എന്നൊക്കെ മതിയെന്ന് ഭാഷാവിദഗ്ധന്മാരില് നല്ലൊരു ഭാഗം യോജിപ്പിലെത്തിയതുകൊണ്ടാണ് ഇപ്പോള് ആ രൂപങ്ങള് പ്രചരിക്കുന്നത്. അച്ചടിയില് കൂടുതല് ഉപയോഗിക്കുന്ന രൂപമെന്നനിലയില് ഇന്ന് അതിനാണ് സാധുത കൂടുതലെന്നു തോന്നുന്നു. Calipso 15:48, 30 ജനുവരി 2008 (UTC)
ഇപ്പോൾ ആർക്കും പുതിയ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ നേരമില്ല. എന്നിട്ട് പഴയതെ ശരിയുള്ളൂ എന്നു പറയുകയും ചെയ്യും.--Caduser2003 15:58, 30 ജനുവരി 2008 (UTC)

Yes check.svg ഭൂരിപക്ഷാഭിപ്രായത്തിലുള്ള താളുകൾ നിർമ്മിച്ചിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 09:28, 20 ഏപ്രിൽ 2008 (UTC)