സംവാദം:മലയാളം ബൈബിൾ പരിഭാഷാ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒഴിവാക്കാനായി പരിഗണിക്കപ്പെട്ടതിനാൽ ഞാനീ ലേഖനം ഒന്നു വിക്കിവത്കരിച്ചിട്ടുണ്ട്. ലേഖനത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ ആധികാരികത വിശദമായി പരിശോധിച്ചില്ല. എനിക്കറിയാവുന്ന ചില കാര്യങ്ങൾ തെറ്റായി ചേർത്തിരുന്നത് തിരുത്തിയിട്ടുണ്ട്. (ഉദാ: മലയാളത്തിൽ ആദ്യമായി അച്ചടിച്ച പുസ്തകം ബൈബിൾ ആണ്). - Beniza 20:33, 27 സെപ്റ്റംബർ 2017 (UTC)Reply[reply]

ലേഖനത്തിൽ വരുത്താനാകാവുന്ന പരിഷ്കാരങ്ങൾ.

  • കൂടുതൽ അവലംബങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്
  • ഹെർമ്മൻ ഗുണ്ടർട്ടിന്റെ പരിഭാഷയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർത്താൽ കൊള്ളാം
  • പരിഭാഷകരുടെ ചിത്രങ്ങൾക്ക് പകരം പരിഭാഷയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതാകും കൂടുതൽ ഉചിതം
  • പി.ഒ.സി ബൈബിളിന്റെ ചരിത്രം ഉൾപ്പെടുത്തണം
  • പൂർണ്ണ പരിഭാഷകളെ മാത്രം ഇവിടെ ഉൾപ്പെടുത്തിയാൽ മതിയാകും. ബൈബിൾസൊസൈറ്റിയുടേയോ മറ്റോ ബൈബിളുകൾ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ച ബൈബിളുകളെക്കുറിച്ചുള്ള വിവരങ്ങൾ അതാത് ബൈബിളുകളുടെ പേജിൽ ഉൾപ്പെടുത്തിയാൽ മതിയാകും
  • ഡിജിറ്റൈസേഷൻ, വെബ്‌സൈറ്റുകൾ, ആപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അതാത് ബൈബിളുകളുടെ പേജുകളിൽ ഉൾപ്പെടുത്തിയാൽ മതിയാകും. ഇത് പരിഭാഷയുടെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനമായി പരിമിതപ്പെടത്തണം
  • ആമുഖഭാഗത്തെ സംഗ്രഹം പരിഭാഷയുടെ ചരിത്രത്തിന്റെ സംഗ്രഹമായി ഉൾപ്പെടുത്തണം. ഇപ്പോൾ അത് പരിഭാഷയുടെ തുടക്കത്തിന്റെ വിവരണമായാണ് എഴുതിയിരിക്കുന്നത്

- Beniza 04:34, 28 സെപ്റ്റംബർ 2017 (UTC)Reply[reply]

ഇതേ കാര്യം പരാമർശിക്കുന്ന മറ്റൊരു ലേഖനം ഇപ്പോൾതന്നെ നിലവിലുണ്ട്. ഡൂപ്ലിക്കേഷൻ എങ്ങനെയാണ് കൈകാര്യം ചെയ്യുക. ഈ ലേഖനത്തിൽ മാത്രം കാണുന്ന ആധികാരികമായ വിവരങ്ങൾ മറ്റേ പേജിൽ ഉൾപ്പെടുത്തിയ ശേഷം ഈ ലേഖനം മാറ്റവുന്നതാണ്. - Beniza 05:13, 28 സെപ്റ്റംബർ 2017 (UTC)Reply[reply]