സംവാദം:പൂതൻ തിറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

‌‌\\ പഴയ വള്ളുവനാടൻ പ്രദേശങ്ങളിലും പഴയ കൊച്ചി രാജ്യത്തിന്റെ വടക്കുഭാഗവും ഇന്നത്തെ തൃശൂർ ജില്ലയില്പെടുന്നതുമായ പ്രദേശങ്ങളിലുമുള്ള കാവുകളിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി ആചരിയ്ക്കുന്നതുമായ ഒരു കലാരൂപമാണ് തിറ\\

കോഴിക്കോടിന്റെ പല ഭാഗങ്ങളിലും തിറയാട്ടം നടക്കുന്നുണ്ട്. അതിനാൽ തിറയെ ഇങ്ങനെ നിർവചിക്കുന്നത് ശരിയാകില്ല. --സിദ്ധാർത്ഥൻ (സംവാദം) 17:41, 2 മാർച്ച് 2013 (UTC)[മറുപടി]

കോഴിക്കോടും മലപ്പുറം ജില്ലയിലെ കുറേ പ്രദേശങ്ങളിലും കണ്ടുവരുന്ന " തിറയാട്ടം" എന്ന നാടൻ ദ്രിശ്യകലാരൂപം വള്ളുവനാടൻ പ്രദേശങ്ങളിൽ നടത്തപ്പെടുന്ന "പൂതനും തിറയും" എന്ന കലാരൂപത്തിൽനിന്നും വളരെ വെത്യസ്തമാണ്‌.

കോഴിക്കോടിന് വടക്കുഭാഗത്ത് കണ്ണൂര് വരെ തിറയാട്ടമുണ്ട്. കണ്ണൂരിനപ്പുറമാണ് തെയ്യം. അതിനാൽ തിറയാട്ടത്തിന്റെ നിർവ്വചനം ശരിയല്ല. --ഉപയോക്താവ്:mangalat

തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്താനകാലത്തെ സാമൂഹിക ജീവിതത്തിൻറെ പ്രതിഫലനങ്ങളാണ്. മലബാറിലെ "തെയ്യം",മദ്ധ്യകേരളത്തിലെ "മുടിയേറ്റ്‌" , തിരുവിതാംകൂറിലെ "പടയണി", തുളുനാട്ടിലെ "കോള" എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്.എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന"പൂതനും തിറയും" എന്ന കലാരുപവുമായി തിറയാട്ടത്തിനു ബന്ധമില്ല. --ഉപയോക്താവ്; panavalli


തെക്കൻ മലബാറിൻറെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ ) തനതു കലാരൂപമാണ്‌ തിറയാട്ടം. ചമയങ്ങൾ, ആട്ടപ്രകാരങ്ങൾ, താളങ്ങൾ, അനുഷ്ഠാനങ്ങൾ മുതലായവ താരതമ്യം ചെയ്താൽ തിറയാട്ടവും പൂതനും തിറയും (തിറ) വ്യത്യസ്തങ്ങളായ കലാരൂപങ്ങളാണന്ന് മനസിലാക്കാം. --ഉപയോക്താവ്: panavalli

"https://ml.wikipedia.org/w/index.php?title=സംവാദം:പൂതൻ_തിറ&oldid=2615278" എന്ന താളിൽനിന്ന് ശേഖരിച്ചത്