സംവാദം:നീലച്ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഞ്ഞ പത്രം, കറുത്തപ്പണം (കുഴൽ പണം) , ചുവപ്പുനാട എന്നതിനൊക്കെ എന്നാണാവോ പുതിയ ലേഖനങ്ങൾ ഉണ്ടാകുക. --  ജിഗേഷ്  ►സന്ദേശങ്ങൾ  07:46, 11 ഏപ്രിൽ 2007 (UTC)]

ഈ അസംബന്ധം ഡിലീറ്റ് ചെയ്യേണ്ടതാണ്. ലൈംഗിതക നിറഞ്ഞു നിൽക്കുന്ന രതിനിർവ്വേദം നീലച്ചിത്രമാണോ? കാര്യമെന്തെന്നു പറയാനാവാത്തതിനാൽ ഇത് അസംബന്ധമാണ്.

ഒരു വിഷയം എന്ന നിലയിൽ ഇത് പ്രസക്തമാണ്. ലൈംഗികത കൈകാര്യം ചെയ്യുന്നുവെന്ന ഒറ്റക്കാരണത്താൽ ഒരു സിനിമ നീലച്ചിത്രമാവില്ലല്ലോ. സമചിത്തതയുള്ള ഉള്ളടക്കമാണെങ്കിൽ നീക്കം ചെയ്യണ്ടതില്ല എന്നാണ് എൻറെ പക്ഷം ഡോ.മഹേഷ് മംഗലാട്ട് 10:22, 11 ഏപ്രിൽ 2007 (UTC)

ഇത് ഒരു ലേഖനത്തിനുമാത്രം പ്രധാന്യമുള്ള തലക്കെട്ടാണെന്നു തോന്നുന്നില്ല. നീക്കം ചെയ്യുന്നതാവും നന്ന് - ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:28, 11 ഏപ്രിൽ 2007 (UTC)

അത് സംഭവം ശരിയാണ്. പക്ഷെ ആരു എഴുതും. അതാണ് മലയാളം വിക്കിയിലെ പ്രശ്നം.
എല്ലവർക്കും അവരവർ ഉണ്ടാക്കുന്ന ലെഖനങ്ങൾ മെച്ചപ്പെടുത്താനും അതിന്റെ വിവരങ്ങൾ സ്വന്തം യൂസർ പേജിൽ പ്രദർശിപ്പിക്കനുമാ തല്പര്യം. ഒരു കോളാബറേഷനും ഞൻ ഇവിടെ കാണുന്നില്ല. ഒരു ലേഖന്നത്തിന്റെ കാര്യത്തിലും. പിന്നെ ഒരു വിവരവും തരാത്ത ഇങ്ങനത്തെ ഒറ്റ വരി ലേഖനങ്ങൾ കൊണ്ട് എന്താണ് പ്രയോജനം. കുറഞ്ഞ പക്ഷം അതിനെകുറിച്ച് പ്രഥമിക വിവരം എങ്കിലും എഴുതി ചേർക്കൻ തയ്യാറുള്ളലവർ വരുംപ്പോൾ ലേഖനം പുതിയതയി തുടങ്ങട്ടെ.--Shiju Alex 10:32, 11 ഏപ്രിൽ 2007 (UTC)

ഡോ മഹേഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ നീലച്ചിത്രം എന്നത് ഒരു പ്രയോഗമാണ്‌. അതിനായി ഒരു ലേഖനം നീക്കണോ എന്നാണ്‌ സംശയം. എന്തിരുന്നാലും നല്ല ഉള്ളടക്കമാണെങ്കിൽ വിഷവും രുചിച്ചു നോക്കുന്നതിൽ തെറ്റില്ല --ചള്ളിയാൻ 10:35, 11 ഏപ്രിൽ 2007 (UTC)

വിഷയം നീലയാണെന്നതുകൊണ്ടല്ല നീക്കണമെന്ന് അഭിപ്രായപ്പെട്ടത്. വിഷയം പറയുന്നില്ലെന്നതുകൊണ്ടാണ്. നമ്മുടെ നാട്ടിൽ റെയ്റ്റിങ് കൃത്യമല്ല. മുല്ലക്കണ്ണു കണ്ടാൽ തറപ്പടമാണെങ്കിൽ നീലയെന്നു പറഞ്ഞ് പൊലീസു കൊണ്ടു പോവും. മുല മാത്രമല്ല ജനനേന്ദ്രിയ പ്രദേശം വരെ മറയില്ലാതെ കാണിച്ച കാമസൂത്രയെപ്പറ്റി നീലയെന്നു പറഞ്ഞാൽ അതു പുച്ഛിച്ചു തള്ളേണ്ടകാര്യവും. penetration പ്രദർശിപ്പിക്കുന്നതാണെന്നു പറഞ്ഞാലോ? അപ്പോൾ ടാക്കീസിൽ ഇടയ്ക്കു കയറ്റുന്ന പീസ്മസാലയൊന്നും അതിൽ വരുകയുമില്ല. നിലവിലുള്ള ഉള്ളടക്കവുമായി ഈ ലേഖനത്തിന് നില്പില്ല. കാര്യം പറയാത്ത ലേഖനംകൊണ്ടെന്തു കാര്യം? Calicuter 11:07, 11 ഏപ്രിൽ 2007 (UTC)

കുഴൽ‍പണവും ചുവപ്പൂ നാടയും[തിരുത്തുക]

എല്ലാം നമുക്ക ആവശ്യമുള്ള് ലേഖനങ്ങൾ തന്നെ. ഹവാലയേക്കുറിച്ചാണേങ്കിൽ ഏറെ എഴുതാനുണ്ട് താനും --ചള്ളിയാൻ 10:54, 11 ഏപ്രിൽ 2007 (UTC)

ഞാൻ സന്തോഷവാനാണ്, വിക്കി സംവാദങ്ങളിലെങ്കിലും നിറഞ്ഞു നിൽക്കുന്നുണ്ടല്ലോ. രണ്ട് വരി ലേഖകരുടെ ഒരോ തമാശ. ഇതാണ് നമ്മുടെ പരാജയം. വിജ്ഞാനകോശം എന്ന രൂപത്തിൽ ലേഖനങ്ങളെ എത്തിക്കുവാനുള്ള ബുദ്ധിമുട്ട്. --  ജിഗേഷ്  ►സന്ദേശങ്ങൾ  13:29, 11 ഏപ്രിൽ 2007 (UTC)

ഒരു കേര്യം ചെയ്യാം. ഈ സം‌വാദം മൊത്തം എടുത്ത് ലേഖനത്തിൽ ചേര്ക്കാം. അതെങ്കില്ലും അതിൽ ഉണ്ടാവൂലോ--Shiju Alex 14:20, 11 ഏപ്രിൽ 2007 (UTC)

നീലച്ചിത്രം ആ പേര് വിശദമാക്കണം നീല എങ്ങിനെയാണ് വന്നു ചേർന്നത് ?

"https://ml.wikipedia.org/w/index.php?title=സംവാദം:നീലച്ചിത്രം&oldid=1371073" എന്ന താളിൽനിന്നു ശേഖരിച്ചത്