സംവാദം:നളചരിതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആട്ടക്കഥാ സാഹിത്യത്തിൽ എന്തുകൊണ്ടും പ്രഥമസ്ഥാനത്തിന് അർഹമായ കൃതിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. ഇതു നാലുദിവസം കൊണ്ട് ആടത്തക്കവണ്ണമാണ് കവി രൂപപ്പെടുത്തിയിട്ടുള്ളത്. മനോഹരമായ ഒരു ദൃശ്യകാവ്യത്തിന്റെയും ശ്രവ്യകാവ്യത്തിന്റെയും ഗുണഗണങ്ങളെല്ലാം ഇതിൽ പരിലസിക്കുന്നുണ്ട്. മലയാളസാഹിത്യം ആകമാനം പരിശോധിച്ചാലും നളചരിതത്തിന് ഏറ്റവും സമുന്നതമായ സ്ഥാനമാണുള്ളത്. അത് സർവ ലക്ഷണ സമ്പന്നമായ ഒരു സംസ്കൃത നാടകത്തിനു സമമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മലയാളത്തിലെ ശാകുന്തളം എന്ന പ്രശംസയും അതിനു ലഭിച്ചിട്ടുണ്ട്. പഞ്ചസന്ധികളുടെ അഭിസംയോഗത്തിലും, രസങ്ങളുടെ അംഗാങ്ഗിഭാവസ്ഫുരണത്തിലും നളചരിതത്തോടു കിടനില്ക്കുന്ന മറ്റൊരാട്ടക്കഥയില്ല.— ഈ തിരുത്തൽ നടത്തിയത് 122.174.193.6 (സംവാദംസംഭാവനകൾ) 10:41, മേയ് 10, 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:നളചരിതം&oldid=1946700" എന്ന താളിൽനിന്ന് ശേഖരിച്ചത്