സംവാദം:ദൈനിക് ജാഗരൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദൈനിക് ജാഗരൺ ന്റെ ആസ്ഥാനം എവിടെയെന്നു പോലും പറയാത്ത ഈ രചന ലേഖനം തന്നെയോ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഒരു ലേഖനത്തിനു് അവശ്യം ആവശ്യമായ വിവരങ്ങൾ പോലുമില്ലാത്ത ഈ കുറിപ്പു് നിലനിറുത്തേണ്ടതുണ്ടോ? ഇന്ത്യയിലെ സർവ്വമാന അച്ചടിപ്പത്രങ്ങളെക്കുറിച്ചും ലേഖനം വേണമെന്നതു് വിക്കി നയമോണോ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇക്കാര്യം വ്യക്തമാക്കാൻ IFD അല്ല ഉപയോഗിക്കേണ്ടത്. ശ്രദ്ധേയത, വിക്കിവൽക്കരണം, അപൂർണ്ണം തുടങ്ങിയവ ഉപയോഗിക്കാമല്ലോ. --സിദ്ധാർത്ഥൻ 18:34, 24 ഒക്ടോബർ 2008 (UTC)

എനിക്കിതു് അറില്ലായിരുന്നു. പറഞ്ഞു തന്നതിനു് നന്ദി. എന്നാലും അടിസ്ഥാനവിവരങ്ങൾ പോലുമില്ല ലേഖനത്തിൽ എന്നു ചൂണ്ടിക്കാണിച്ചത് പ്രസക്തമല്ലാതാകുമോ? അറിവില്ലാത്തിതിനാൽ ചോദിക്കുകയാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

കുറച്ചു വിവരങ്ങളും അവലംബവും ചേർത്തിട്ടുണ്ട്.--Vssun 23:38, 24 ഒക്ടോബർ 2008 (UTC)

വെബ്ബ്പ്രസിദ്ധീകരണങ്ങളെക്കുറിച്ച് കടുത്ത നിയന്ത്രണംപുലർത്തുന്ന വിക്കി അച്ചടിപ്പത്രങ്ങളുടെ കാര്യത്തിൽ ഉദാരസമീപനം പുലർത്തുന്നുണ്ടോ? സർവ്വമാന പടംനടിപ്പുകാരെക്കുറിച്ചും ലേഖനം വേണം എന്നതുപോലെ സമസ്ത അച്ചടിപ്പതിപ്പുകളെക്കുറിച്ചും ലേഖനം വേണം എന്ന നയം വിക്കിക്കുണ്ടോ? ഇക്കാര്യത്തിൽ ഒരു വ്യക്തത വേണമെന്നു തോന്നുന്നു.എന്റെ അജ്ഞത കാരണം തോന്നുന്നതായിരിക്കാം.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"https://ml.wikipedia.org/w/index.php?title=സംവാദം:ദൈനിക്_ജാഗരൺ&oldid=672931" എന്ന താളിൽനിന്ന് ശേഖരിച്ചത്