സംവാദം:ദേശാഭിമാനി - ലോട്ടറി വിവാദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനുമാത്രമായി ഒരു പേജ് വേണോ? സജിത്ത് വി കെ 09:19, 26 ജൂലൈ 2007 (UTC)[മറുപടി]

താള് ദേശാഭിമാനി പത്രത്തെക്കുറിച്ചല്ല, മറിച്ച് വിവാദത്തെ കുറിച്ചാണ്. വിവാദവും അനന്തരഭലങ്ങളും പ്രതികരണങ്ങളും ഒക്കെ ഒരു ലേഖനമാക്കിയാൽ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞ് സമകാലിക കേരള ചരിത്രം പഠിക്കുന്ന ഒരാൾക്ക് ഉപയോഗമാവുമല്ലോ. ഒരു വലിയ ലേഖനത്തിനു ഉള്ള വകുപ്പ് ഇതിൽ ഉണ്ടുതാനും. Simynazareth 10:25, 26 ജൂലൈ 2007 (UTC)[മറുപടി]
എങ്കിൽ നമുക്ക് നല്ലൊരു തലക്കെട്ടു വേണം, ഇപ്പൊഴത്തേത് ലോട്ടറിയെ മാത്രമേ കുറിക്കുന്നുള്ളൂ. അതോ രണ്ടും രണ്ട് ലേഖനമാക്കണോ? സജിത്ത് വി കെ 11:11, 26 ജൂലൈ 2007 (UTC)[മറുപടി]

എങ്കിലും ഒരു പത്രറിപ്പോർട്ട് പോലെ തോന്നുന്നു.--Vssun 10:50, 26 ജൂലൈ 2007 (UTC)[മറുപടി]

രണ്ട് ലേഖനങ്ങൾ ആക്കുന്നതിലും എതിർപ്പില്ല. ഇതിനെ (മറ്റ് സമകാലിക വിവാദങ്ങളെയും സംഭവങ്ങളെയും - ഉദാ: പെരുമൺ ദുരന്തം, കേരളത്തിലെ സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, മൂന്നാർ കുടിയൊഴിപ്പിക്കൽ, സ്മാർട്ട് സിറ്റി വിവാദം, ആന്റണിയുടെ ജിം മീറ്റ്, കേരളത്തിലെ റിപ്പർ കൂട്ടക്കൊലകൾ, കേരള-തമിഴ്നാട് നദീജല തർക്കം, സൈലന്റ് വാലി വിവാദം) ഒരു വിജ്ഞാനകോശ സ്വഭാവത്തിൽ ആക്കാൻ എന്തൊക്കെ ആണ് ചേർക്കേണ്ടത്? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇതിനു പറ്റിയ മാതൃകകൾ ഉണ്ടോ? Simynazareth 12:12, 26 ജൂലൈ 2007 (UTC)[മറുപടി]

ഓരോരുത്തരുടേയും പ്രസ്ഥാവനകൾ അതേ പടി ചേർക്കേണ്ടതില്ലെന്നു തോന്നുന്നു. മറിച്ച് ഒരു സംക്ഷിപ്തം എഴുതിയാൽ മതിയാകും --Vssun 22:53, 26 ജൂലൈ 2007 (UTC)[മറുപടി]