സംവാദം:തോടർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഖനം :തോടർ; ചെയ്യേണ്ട കാര്യങ്ങൾ തിരുത്തുക  · ചരിത്രം  · ശ്രദ്ധിക്കുക  · refresh


ചള്ളിയൻ ജി നിലവിൽ ഒരു ലേഖനം ഉണ്ടല്ലോ. ടോഡകൾ ഒന്ന് കൂട്ടിയോജിപ്പിക്കാമോ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  05:46, 12 ഏപ്രിൽ 2007 (UTC)[മറുപടി]


ഈ വർഗ്ഗക്കാർ മറ്റുള്ളവരേക്കാൾ ബുദ്ധി ശക്തിയുള്ളവരും ധൈര്യം ഉള്ളവരുമാണ്‌

ചള്ളിയൻ,

ഈ വരി ലേഖനത്തിൽ നിന്നു ഒഴിവാക്കുന്നത് ആണ് നല്ലത്. ബുദ്ധിശക്തി ഒക്കെ നമ്മുടെ മാനദണ്ഡം ഉപയോഗിച്ച് അളന്നാൽ ശരിയാവുമോ--Shiju Alex 06:18, 12 ഏപ്രിൽ 2007 (UTC)[മറുപടി]

അത് മറ്റു ആദിവാസികളുമായി താരതമ്യം ചെയ്യുമ്പോൾ ആണ്‌. ഞാൻ വാചകം മാറ്റി എഴുതാം --ചള്ളിയാൻ 07:22, 12 ഏപ്രിൽ 2007 (UTC)[മറുപടി]

തോടർ എന്നു കേട്ടിട്ടുണ്ട്. തോടകൾ എന്ന് ആദ്യമായി കേൾക്കുകയാണ്. ഒരു വിധം ആദിവാസി സമൂഹങ്ങളുടെയൊക്കെ പേര് -ർ ൽ അവസാനിക്കുന്നതാണ്. മലയർ, കുറുമർ, കാട്ടുനായ്ക്കർ, കുറിച്യർ, കാണിക്കാർ എന്നിങ്ങനെ. ഇതിൽ കാണിക്കാരെ ചില പരിഭാഷക്കാർ കാണികൾ എന്ന് അടുത്തകാലത്തായി പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. ശബ്ദതാരാവലി, വിശ്വവിജ്ഞാനകോശം എന്നിവ തോടർ എന്നാണ് പറയുന്നത്. Calicuter 07:55, 12 ഏപ്രിൽ 2007 (UTC)[മറുപടി]

ഉറപ്പാണെങ്കിൽ മാറ്റിക്കോളൂ--Shiju Alex 08:12, 12 ഏപ്രിൽ 2007 (UTC)[മറുപടി]

റവ: പോപ്പിന്റെ തുദഭാഷാവ്യാകരണത്തിന്റെ തർജ്ജമയിൽ തുദകൾ എന്നാൺ ഉപയോഗിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ തുദർ എന്നും പ്രതിപാദിക്കുന്നുണ്ട്. രണ്ടും ശരിയായിരിക്കാം. --ചള്ളിയാൻ ♫ ♫ 13:16, 3 മാർച്ച് 2009 (UTC)[മറുപടി]

ശബ്ദ താരാവലി[തിരുത്തുക]

ഇംഗ്ലീഷിൽ Todas എന്നു മാത്രമേ ഉള്ളൂ എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ Toda_people എന്നാണ് കോടുത്തിരിക്കുന്നത്. അവർക്ക് എന്തുവേണമെങ്കിലും ആവാമെന്നോ? തമിഴിലാണെങ്കിൽ തോദാ എന്നാണ്‌ தோதா. ഇനി പറയൂ ആരാണ്‌ ശരി?
ശക്തമായ തെളിവ് ശബ്ദ താരാവലിയാണ്. അതിൽ അങ്ങനെയാണെങ്കിൽ തോഡർ എന്നോ തോടർ എന്നോ മാറ്റാം. എന്നോട് ചോദിക്കണമെന്നില്ല. എനിക്ക് പരിഭാഷകൻറെ വേഷം മാത്രമേ ഉള്ളൂ. പഴയർ, പുളിയർ എന്നിങ്ങനെയുള്ള ചില ആദിവാസികൾ കൊടൈയിൽ ഉണ്ട്. അവർക്ക് എന്താണ്‌ താരാവലിയിൽ കൊടുത്തിരിക്കുന്നത്? പഴയർ പുളിയർ എന്നാണോ? എന്റെ അഭിപ്രായത്തിൽ ര് ബഹുവചനമാണ്‌. തോടർ എന്നായാലും തോടകൾ എന്നായാലും ശരിയാകാം. --ചള്ളിയാൻ 10:00, 12 ഏപ്രിൽ 2007 (UTC)[മറുപടി]

ഇക്കാര്യത്തിൽ convention മാത്രം മാനദണ്ഡം. തോടർ എന്നേ ഉപയോഗിച്ചുകണ്ടുള്ളൂ. ർ അന്ത്യത്തിൽ വന്നാൽ എപ്പോഴും ബഹുവചനം ആയിക്കൊള്ളണമെന്നില്ല. നായർക്ക് നായനില്ല, നമ്പ്യാർക്ക് നമ്പ്യാനില്ല, (ഇപ്പരിഷകളോടുള്ള ബഹുമാനാർത്ഥമാണോ ഈ അന്ത്യം എന്നറിയില്ല.) വണ്ണാൻ, പെരുവണ്ണാൻ എന്നതിനു ബഹുവചനവും കേട്ടിട്ടില്ല. തിയ്യനും തിയ്യരുമുണ്ട്, ഈഴവരും ഈഴവരുമുണ്ട്. ക്രിസ്ത്യാനിക്കാർ എന്നോ ഹിന്ദുക്കാർ എന്നോ പറയാറില്ലല്ലോ. അപ്പോൾ കൾ ചേർക്കാൻ ന്യായം കാണുന്നില്ല. (ശതാവലിയിൽ പഴയർ കാണുന്നില്ല. പുളിയനുണ്ട്. പുലയൻ, പുല്ലൻ, പുളിന്ദൻ, എന്നിങ്ങനെ അർത്ഥം കൊടുത്തിട്ടുണ്ട്. പുളിന്ദന് "കാട്ടാളൻ, വേടൻ (കൂറ്റൻ ശരീരമുള്ളവൻ എന്നർത്ഥം)" എന്നും. പുല്ലന് കൊടുത്തത് "കൊള്ളരുതാത്തവൻ, തുച്ഛൻ, ചപ്പൻ (ശഷ്പം- പുല്ല്) പ്രഭൃതി. ചുരുക്കത്തിൽ പുലയൻ എന്നു ജെനെറിക് ആയി പറയുകയല്ലാതെ ഒരു സവിശേഷ ജാതിയുടെ പേരായല്ല ശതാവലികാരൻ അതുപറയുന്നത്. ശതാവലിയിൽ ഇല്ലാത്തതെമ്പാടും.) Calicuter 02:29, 14 ഏപ്രിൽ 2007 (UTC)[മറുപടി]
അപ്പോൾ മേൽ പറഞ്ഞത് തിരിച്ചെടുക്കുമല്ലോ. ർ എന്ന് എല്ലാം അവസാനിക്കുമെന്ന് പറഞ്ഞത് ;) പിന്നെ ഈ കൺ‌വെൻഷൻ എവിടെയുണ്ടെന്നറിഞ്ഞാൽ കൊള്ളാം
മേലെപ്പറഞ്ഞത് ഒന്നുകൂടി നോക്കണം. കൺവെൻഷൻ എന്നു പറഞ്ഞത് ബഹുവചനമാണെന്നു പറഞ്ഞ് നിർമ്മിക്കാൻ വകുപ്പില്ലെന്ന സൂചനയായാണ്. ഹിന്ദുമാർ എന്നും മുസ്ലീമുമാർ എന്നും കൃതി പാടില്ലെന്ന്. തോടർ എന്നാണ് കൺവെൻഷൻ. എവിടെയെന്നും പറഞ്ഞു. വീണ്ടുമിതാ, ശബ്ദതാരാവലി, വിശ്വവിജ്ഞാനകോശം. ഇനി തോടകൾ എവിടെ?Calicuter 17:25, 14 ഏപ്രിൽ 2007 (UTC)[മറുപടി]


നായർക്ക് നായൻ ഇല്ല എന്നത് ഒന്നു കൂടി പരിശോധിക്കണം. നായൻ എന്ന് എഴുതി ചില ഗ്രന്ഥങ്ങളിൽ കണ്ടിട്ടുണ്ട്. ഹിന്ദുക്കൾ എന്നു പറയുമല്ലോ പിന്നെ എന്താ കൾ ചേർത്താൽ. താങ്കൾ പറയുന്നത് തന്നെ confusion സൃഷ്ടിക്കുന്നു. മുന്ന് എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക.

പിന്നെ തെളിവ് ഒരു റഫറൻസായി സമർപ്പിക്കണം. എന്നിട്ട് ശീർഷകം മാറ്റാം. അപ്പോൾ ലേഖനത്തിൻറെ ഉള്ളിൽ തോടകൾ എന്ന് പറയുന്നതിനു വിരോധമില്ലല്ലോ. --ചള്ളിയാൻ 07:10, 15 ഏപ്രിൽ 2007 (UTC)[മറുപടി]

തോഡരുടെ ഗ്രാമങ്ങളെ മഠം എന്നാണോ വിളിക്കുന്നത്?? മണ്ട് എന്നു വിളിക്കുന്നു എന്ന് അവലംബം നമ്പർ 1 (rockliff) അനുസരിച്ച്.. --Vssun 12:24, 3 മാർച്ച് 2009 (UTC)[മറുപടി]

ഊട്ടി എന്ന ലേഖനത്തിന്റെ പേരിനു പിന്നിൽ വിഭാഗം കൂടി വായിക്കുക. --Vssun 12:25, 3 മാർച്ച് 2009 (UTC) മുണ്ട് എന്നാണ്‌. അതിന്റെ മലയാളമായിരിക്കണം (ഇംഗ്ലീഷ്) മഠ് എന്നത്. --ചള്ളിയാൻ ♫ ♫ 13:13, 3 മാർച്ച് 2009 (UTC)[മറുപടി]

മുണ്ട് എന്നോ.. മണ്ട് എന്നോ മാറ്റുന്നതല്ലെ അപ്പോൾ നല്ലത്?--Vssun 06:45, 4 മാർച്ച് 2009 (UTC)[മറുപടി]

അംഗസംഖ്യ[തിരുത്തുക]

പുതിയ അംഗസംഖ്യ കിട്ടാൻ വല്ല വകുപ്പുമുണ്ടോ? 500-ൽ താഴെ എന്ന് rockliff (1963-ലെ പുസ്തകമാണ്) ലേഖനത്തിൽ ആയിരം എന്നും.. --Vssun 09:27, 4 മാർച്ച് 2009 (UTC)[മറുപടി]

താടി മുടി[തിരുത്തുക]

സ്ത്രീകൾ മാത്രമാണോ?.. പുർഷന്മാരും താടിയും മുടിയും നീട്ടി വെണ്ണ തേക്കൽ നടത്തുന്നുണ്ട്.. --Vssun 09:29, 4 മാർച്ച് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തോടർ&oldid=672553" എന്ന താളിൽനിന്ന് ശേഖരിച്ചത്