സംവാദം:തൃക്കൊടിത്താനം ശ്രീ അത്ഭുത നാരായണ ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം എന്നാണീ ക്ഷേത്രത്തിന്റെ പേർ(എന്റെ നാട്ടിലെ ക്ഷേത്രമാണേ). അവിടത്തെ വിഷ്ണു പ്രതിഷ്ഠ അൽ‌ഭുതനാരായണൻ എന്നറിയപ്പെടുന്നുണ്ട്. മറ്റൊന്ന് ഈ ലേഖനം വായിച്ചാൽ വിഷ്ണു, സഹദേവൻ, നാരദൻ എന്നിവരൊക്കെ ചരിത്ര പുരുഷന്മാരാണെന്നു തോന്നിപ്പോകും. ഒരു വിജ്ഞാ‍നകോശം അത്തരം സൂചന നൽകുന്നതുപൊലും ശരിയല്ല എന്നാണെന്റെ അഭിപ്രായം.ചരിത്രവും ഐതിഹ്യവും രണ്ടാണല്ലോ. ഐതിഹ്യങ്ങൾ ഐതിഹ്യങ്ങളാണെന്നു വ്യക്തമായി സൂചിപ്പിക്കണം. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെ‌ബ്സൈറ്റിൽ [1] പോലും എത്രമനോഹരമായി, നിർമ്മമതയോടെയാണ് വിവരങ്ങൾ നൽകിയിരിക്കുന്നതെന്നു നോക്കൂ‍. മതപരമായ കാര്യങ്ങളെഴുതുമ്പോൾ, ഏതു മതത്തിന്റേതായാലും, ഭക്തിയേക്കാൾ വസ്തുതകൾക്കായിരിക്കണം ഒരു വിജ്ഞാനകോശം പ്രാധാന്യം കൊടുക്കേണ്ടത്.മൻ‌ജിത് കൈനി 15:39, 13 ഏപ്രിൽ 2007 (UTC)[മറുപടി]

ഞാൻ ഇതു പണ്ടേ എഴുതിയതാണല്ലോ.. നമുക്കു മെർജ്ജാം? തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം Simynazareth 16:47, 13 ഏപ്രിൽ 2007 (UTC)simynazareth[മറുപടി]