സംവാദം:ഞാറ്റുവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

--ചള്ളിയാൻ ♫ ♫ 14:53, 5 നവംബർ 2008 (UTC)

ഇതു ശരിയാണോ? --Shiju Alex|ഷിജു അലക്സ് 04:59, 5 നവംബർ 2008 (UTC)


മലയാളികൾക്ക് ഞാറ്റുവേല മഴയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ശാസ്ത്രീയമായി അത് സൂര്യനുമായി ബന്ധപ്പെട്ട വിഷയമാണ് എങ്കിലും മലയാളികൾ ഞാറ്റുവേലയെ കൃഷിയുമായാണ് ബന്ധപ്പെടുത്തിക്കാണുന്നത്. --ചള്ളിയാൻ ♫ ♫ 05:55, 5 നവംബർ 2008 (UTC)


മഴയുടെ വിതരണത്തെയാണ് ഞാറ്റുവേല എന്നു പറയുന്നതു എന്നത് ശരിയാണെന്നു തോന്നുന്നില്ല. വർഷം മൊത്തം മഴയില്ലല്ലോ. എന്നാൽ ചില പ്രത്യേക ഞാറ്റുവേലകളിൽ മഴയുണ്ട് താനും. മുകളിൽ പറഞ്ഞ പോലുള്ള നിർവചനങ്ങൾ ഏതെങ്കിലും മുറി ജ്യോതിഷക്കാർ (മുറി വൈദ്യൻ എന്നു പറയുന്ന പോലെ) പറയുന്നതാവണം. --Shiju Alex|ഷിജു അലക്സ് 06:13, 5 നവംബർ 2008 (UTC)

മഴയുടെ വിതരണം എന്നു വച്ചാൽ എപ്പോഴൊക്കെ മഴ ഉണ്ട്, എപ്പോഴൊക്കെ ഇല്ല എന്നാണ്. പിന്നെ ഈ ഞാറ്റു വേല കൊണ്ടെന്തായിരിക്കാം ഗുണം. അതല്ലേ സാധാരണ ജനങ്ങൾ ഓർത്തിരിക്കൂ.. അല്ലാതെ സൂര്യൻ ഇന്ന സ്ഥാനത്തു വന്നു നിൽകുന്നത് അറിഞ്ഞിരുന്നിട്ട് പ്രത്യേകിച്ച് ഗുണമില്ലെങ്കിൽ ആരെങ്കിലും അതിനു തുനിയുമോ? --ചള്ളിയാൻ ♫ ♫ 06:40, 5 നവംബർ 2008 (UTC)


മുകളിലെ നിർവചനം ശരിയാണെങ്കിൽ അതിനു യുക്ത്മായ അവലംബം ചെർക്കേണ്ടതാകുന്നു. നിലവിലുള്ള നിർവചനത്തിനു ശാസ്ത്രീയത ഇല്ല എന്നതു തന്നെയാണു പ്രശ്നം. തെറ്റായ സന്ദേശം ആണു ആ നിർവചനം നൽകുന്നത്. സുജിത് കുമാർ ഏതെങ്കിലും മുറി ജ്യോതിഷ പുസ്തകം നോക്കി നിർവചനം പകർത്തിയതാവാനാണു സാദ്ധ്യത. ഞാറ്റുവേല എന്താനെന്നു മനസ്സിലാക്കിയിരുന്നു എങ്കിൽ ആ വിധത്തിൽ ഞാറ്റുവെലയെ നിർവചിക്കില്ല.

ഇവിടെ നിന്നു. http://www.hindu.com/lf/2004/06/24/stories/2004062402110200.htm --Shiju Alex|ഷിജു അലക്സ് 06:53, 5 നവംബർ 2008 (UTC)


എൻറെ പൊന്നു മാഷേ,, ഞാറ്റു വേല എന്താണ് എന്ന് മനസ്സിലാക്കിയതുകൊണ്ട് എന്താണു ഗുണം? അതിൻറെ ഗുണം മനസ്സിലാക്കിയ കർഷകരുടെ നിർ‍വചനമാണ് മേൽക്കൊടുത്തിരിക്കുന്നത്. മറ്റേതെങ്കിലും ഗുണം സാധാരണക്കാരനുണ്ടെങ്കിൽ അതൊന്നു പറഞ്ഞുതരാമോ?

ശാസ്ത്രീയമായും അല്ലാതെയും നിർ‍വചനങ്ങൾ ഉണ്ടാവാമല്ലോ.(നിർ‍വചനത്തിൽ മലയാളികൾ കൊടുത്തിരിക്കുന്ന നിർവചനം എന്നു പറയുന്നുമുണ്ട്, അതിനുശേഷം ശാസ്ത്രീയമായിട്ടുള്ളതും കൊടുത്തിരിക്കുന്നു, ഇതിൽകൂടുതൽ എന്ത് വിശദീകരണമാണ് കൊടൂക്കേണ്ടത്? ) --ചള്ളിയാൻ ♫ ♫ 07:53, 5 നവംബർ 2008 (UTC)


അങ്ങനെ കർഷകനു വേണ്ടി ഉണ്ടാക്കുന്ന നിർവചനങ്ങൾ അതാതു വിഭാഗത്തിൽ വേണം പറയാൻ. അല്ലാതെ ലേഖനത്തിന്റെ മുഖ്യനിർവചനമായി അല്ല അതു ചേർക്കേണ്ടത്‍. കർഷകന്റെ ഞാറ്റുവേലയെക്കുറിച്ചല്ല ഈ ലെഖനം. ഞാറ്റുവേല എന്നതു മഴ ആണു എന്ന സന്ദേശമാണു ഇപ്പോ നിർവചനം വായിച്ചാൽ കിട്ടുന്നത് --Shiju Alex|ഷിജു അലക്സ് 08:28, 5 നവംബർ 2008 (UTC)


മലയാളികൾക്ക് ഞാറ്റുവേല എന്താണെന്നാണ്‌ നിർവചനം. ശാസ്ത്രീയമായത് ആദ്യം കൊടുത്താൽ മതി. കാര്യം തീരുമോ?--ചള്ളിയാൻ ♫ ♫ 14:53, 5 നവംബർ 2008 (UTC)

ഞാറ്റുവേലക്ക് കൃഷിയുമായുള്ള ബന്ധം, ആ പേരിൽ ഒരു തലക്കെട്ടുണ്ടാക്കി അതിൽ ചേർക്കുകയാണ്‌ വേണ്ടത്. ആമുഖത്തിൽ ശാസ്ത്രീയനിർവചനത്തോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വാചകം കൂട്ടിച്ചേർത്താൽ മതിയാകും. --Vssun 10:44, 6 നവംബർ 2008 (UTC)

ഞാറ്റുവേല കൈരേഖ നോക്കുന്നത് പോലെ ഒരു സംഭവമല്ലെ? ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ? കൂടുതൽ അറിയില്ല.ഞാനൊരു മുസൽമാനായത് കൊണ്ട് ഒരു അനിസ്ലാമിക കാര്യമാണെന്നറിയ.കാരണം അതിനു കാര്യ കാരണ ബന്ധമില്ല --94.96.84.67 11:37, 6 നവംബർ 2008 (UTC)


സൂര്യൻ അനിസ്ലാമികമാണെങ്കിൽ ഞാറ്റുവേലയും അനിസ്ലാമികം തന്നെ. അങ്ങനെയെങ്കിൽ മാസങ്ങളും ആഴ്ചകളും ദിവസങ്ങളും എല്ലാം അനിസ്ലാമികമാകും. 24 മണിക്കൂർ ചേർന്നാണ് ഒരു ദിവസം ഉണ്ടാകുന്നത് എന്നത് ഞാറ്റുവേല പോലെ തന്നെയുള്ള ശാസ്ത്രം തന്നെ അതും അനിസ്ലാമികമാകുമോ? --218.248.68.8 12:18, 6 നവംബർ 2008 (UTC)

സൂര്യൻ ഉദിക്കും അസ്ഥമിക്കും. അതിനൊക്കെ കാര്യ കാരണ ബന്ധമുണ്ട്. തിങ്കളാഴ്ച കഴിഞ്ഞ് ചൊവ്വാഴ്ച ഉണ്ടാവും 6 മണി കഴിഞ്ഞാൽ ഏഴുമണിയിലേക്ക് പ്രവേശിക്കും. എന്നാൽ മഴ അങ്ങനെ അല്ലല്ലോ.ഞാറ്റുവേല വഴി മഴകൃത്യമഅയി പ്രവചിക്കാൻ കഴിയുന്ന കാലത്ത് അത് ഇസ്ലാമികമായി മാറും. ഇപ്പോൾ അതിനു യാതൊരു അടിസ്ഥാനവുമില്ല. — ഈ തിരുത്തൽ നടത്തിയത് 77.31.27.179 (സംവാദംസംഭാവനകൾ)

ഞാറ്റുവേല എന്നതിന്റെ ശാസ്ത്രീയ നിർവചനം മനസ്സിലാക്കാതെയാണു മുകളിലെ പലരും അഭിപ്രായപ്രകടനം നടത്തിപോയിരിക്കുന്നത്.
ആവശ്യമില്ലാതെ ലേഖനത്തിൽ തിരുകി കയറ്റിയിരിക്കുന്ന ഞാറ്റുവേല=മഴ എന്ന വിധത്തിലുള്ള വാചകങ്ങളാണു ഇത്തരത്തില്ഉള്ള സംവാദങ്ങൾക്കു വഴിവെക്കുന്നത്.
ഞാറ്റുവേല എന്നതു മഴയോ മഴയുടെ വിതരണമോ അല്ല എന്നു ആദ്യം മനസ്സിലാക്കുക. അതിനു ശെഷം ലേഖനത്തിലെ ഐതിഹ്യങ്ങളും അനുമാനങ്ങളും എല്ലാം അതാതു വിഭാഗത്തിലേക്കു മാറ്റുക. അപ്പോൾ ഈ വിധത്തിലുള്ള കാര്യമറിയാതെയുള്ള സം‌വാദങ്ങൾ ഉണ്ടാവില്ല.
ഞാറ്റുവേല എന്താണെന്നു അറിയാൻ വരുന്ന വായനക്കരനെ വഴിതെറ്റിക്കുന്ന വാചങ്ങളാനു ലെഖനത്തിൽ ഇപ്പോൾ കൂടുതൽ. വാഴപ്പള്ളി ക്ഷേത്രത്തെ കുറിച്ചുള്ള ലേഖനത്തിൽ ചരിത്രത്തേക്കൾ ഐതിഹ്യത്തിനു പ്രാധാന്യം കിട്ടിയതു ഇതിനോടു ചേർത്തു വായിക്കാം. --Shiju Alex|ഷിജു അലക്സ് 13:27, 6 നവംബർ 2008 (UTC)

ഞാറ്റുവേലയുടെ പിന്നിലുള്ള ശാസ്ത്രം എന്താണെന്നറിയാതെയാണ് മലയാളികൾ അതിനെ അടിസ്ഥാനമാക്കി മഴയുടെ വിതരണത്തെ പഠിച്ചിരൂന്നു എന്നതിലൂടെ അവര്ക്ക് ഞാറ്റുവേല എന്നാൽ മഴയുടെ വിതരണം തന്നെയാണ്. ഷിജുവിനെപ്പോലെ ഞാറ്റുവേലക്കു പിന്നിലെ ശാസ്തമറിയുന്ന ഒരാൾക്കെ ശരി ഏന്താണെന്നറിയാനാകൂ. എങ്കിലും മഴയെപ്പറ്റി പറയാതിരിക്കാനാകുമോ? ഇപ്പോൾ ലേഖനത്തിലെഴുതിയിരിക്കൂന്ന ഭാഗം കൊണ്ട് ലേഖനത്തിനു യാതൊരു അപചയവും വരുന്നുണ്ട് എന്നു തോന്നുന്നില്ല്ല, മറിച്ച് അതിനെക്കുറിച്ച് പ്രതിപാദിക്കാതിരുന്നാൽ ലേഖനം നന്നാവുമോ? --ചള്ളിയാൻ ♫ ♫ 14:03, 6 നവംബർ 2008 (UTC)

ഞാറ്റുവേല എന്നാൽ സൂര്യനെ അടിസ്ഥാനമാക്കി കൃഷിക്കായി ഉണ്ടാക്കിയ ഒരു പഞ്ചാംഗം ആണ്‌. ഈ പഞ്ചാംഗം നമുക്ക് മാത്രമാണ്‌ സ്വന്തം. സൂര്യന്റെ പ്രത്യേകതക്ക് മറ്റു പേരുകൾ ഉണ്ടാവാം. പക്ഷെ ഞാറ്റുവേലക്ക് പര്യായമാവില്ലതൊന്നും --Challiovsky Talkies ♫♫ 16:03, 22 മേയ് 2009 (UTC)
ഒരു നാനാർത്ഥത്താൾ ഉണ്ടാക്കി പരിഹാരം ഉണ്ടാക്കാൻ സാധിക്കുമോ? --Vssun 04:59, 23 മേയ് 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഞാറ്റുവേല&oldid=671566" എന്ന താളിൽനിന്ന് ശേഖരിച്ചത്