സംവാദം:ചിരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ ചിരിയെപ്പറ്റിയാണ് പൊട്ടിച്ചിരിയെപ്പറ്റിയല്ല. പ്രെറ്റിയൂആറെൽ മാറ്റിയതും പുഞ്ചിരി എന്ന മറ്റൊരു പകർപ്പ് ലേഖനം സൃഷ്ടച്ചതും ശരിയായില്ല. --ജുനൈദ് | Junaid (സം‌വാദം) 07:11, 29 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

ഈ താൾ ഇപ്പോൾ മാറ്റിയെഴുതരുത്. --ജുനൈദ് | Junaid (സം‌വാദം) 07:16, 29 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

എന്താണെന്നു വച്ചാൽ ഈ താളിലുള്ള വിവരണം ചിരിയെപ്പറ്റി/പുഞ്ചിരിയെപ്പറ്റിയുള്ളതാണ്. ആവശ്യമെങ്കിൽ പുഞ്ചിരി എന്നതിലെ ഉള്ളടക്കം ഇതിലേക്ക് മെർജുക. തലക്കെട്ട് പുഞ്ചിരി എന്ന് വേണമെങ്കിൽ അങ്ങനെയാക്കുക. പൊട്ടിച്ചിരിയെപ്പറ്റി വേറൊരു ലേഖനം സൃഷ്ടിക്കുക. --ജുനൈദ് | Junaid (സം‌വാദം) 07:21, 29 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

ജുനൈദേ, പുഞ്ചിരി എന്ന പകർപ്പ് ലേഖനം സൃഷ്ടിക്കുകയായിരുന്നില്ല. പുഞ്ചിരി എന്ന് തിരഞ്ഞപ്പോൾ അങ്ങനെയൊരു താൾ കാണാത്തതിനാൽ സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് prettyurl ചേർത്ത്പ്പോഴാണ് അതേ കണ്ടന്റിൽ മറ്റൊരു ലേഖനം ഉണ്ടെന്ന് കണ്ടത്. താങ്കൾ ആവശ്യപ്പെട്ടതിനാൽ ഈ താൾ മാറ്റിയെഴുതുന്നില്ല.
smile പുഞ്ചിരിയും, laughter ചിരിയും അല്ലേ? രണ്ടും രണ്ടല്ലേ? ചിരി എന്ന തലെക്കെട്ടിൽ പുഞ്ചിരി എന്നതിന്റെ കണ്ടന്റല്ലോ വേണ്ടത്? അവിടെ ഇതിന്റെ പരിഭാഷയല്ലേ നൽകേണ്ടത്? മെർജേണ്ട ആവശ്യമെന്താണ്? ഇംഗ്ലീഷ് വിക്കിയിൽ രണ്ടും വ്യത്യസ്ത ലേഖനങ്ങളാണല്ലോ?--Habeeb | ഹബീബ് 07:36, 29 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

ഇതും നോക്കൂ--Habeeb | ഹബീബ് 08:13, 29 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

ഹബീബ്, ഉള്ളടക്കത്തിനനുസരിച്ച് തലക്കെട്ട് മാറ്റുകയാണ് വേണ്ടത് തലക്കെട്ടിന്നരുസരിച്ച് ഉള്ളടക്കം മാറ്റുകയല്ല. ലേഖനത്തിലെ വിവരണവും ചിത്രങ്ങളും ശ്രദ്ധിക്കുക, അവ പുഞ്ചിരിയെ കുറിച്ചാണ്, താളിലെ ചിരി എന്ന വാക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നെങ്കിൽ അവ പുഞ്ചിരി എന്നാക്കുക. പിന്നെ ചിരി എന്നതിന് വിശാലമായ അർത്ഥങ്ങൾ നൽകാമെന്ന് തോന്നുന്നു, മന്ദഹാസം, പുഞ്ചിരി, പൊട്ടിച്ചിരി, അലറിച്ചിരി എന്നിങ്ങനെ. --ജുനൈദ് | Junaid (സം‌വാദം) 16:06, 29 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചിരി&oldid=782670" എന്ന താളിൽനിന്ന് ശേഖരിച്ചത്