സംവാദം:ചെന്നിക്കുത്ത്
ഈ രോഗം ചെന്നിക്കുത്ത് എന്നല്ലേ കൂടുതലായി അറിയപ്പെടുന്നത്? --Anoopan| അനൂപൻ 09:07, 7 സെപ്റ്റംബർ 2010 (UTC)
- @ചെന്നികുത്ത്--Vssun (സുനിൽ) 15:34, 7 സെപ്റ്റംബർ 2010 (UTC)
- ചെന്നിക്കുത്ത് എന്നാണ് സാധാരണ പറഞ്ഞുകേട്ടിട്ടുള്ളത്. ഈ “കൊടിഞ്ഞി” എന്ന വാക്ക് ഒരു ഗ്രാമ്യ രൂപമാവാനാണു സാധ്യത. ചെവിക്കുമുകളിലെ നെറ്റിയുടെ ഇരുവശങ്ങളെയും പറയുന്നതാണ് കൊടിഞ്ഞ എന്ന വാക്ക്. കോടിഞ്ഞയിൽ കുത്ത് ( അഥവാ ചെന്നിയിൽക്കുത്ത്) ആവണം ലോപിച്ച് കൊടിഞ്ഞിക്കുത്തും പിന്നെ വെറും കൊടിഞ്ഞിയും ഒക്കെ ആയത്. Migraine-ന്റെ വേദന മൂർച്ചയുള്ള വസ്തുവച്ച് “കുത്തുന്ന” പോലെയാണല്ലോ. ചെന്നിക്കുത്ത് എന്നതിന്റെ തത്തുല്യരൂപത്തിലെ ഒരു പദമാണുദ്ദേശിക്കുന്നതെങ്കിൽ കൊടിഞ്ഞക്കുത്ത് (-ഞ്ഞി അല്ല) വേണം അപ്പോൾ ഉപയോഗിക്കാൻ. തച്ചന്റെ മകനോടും കൂടി ഒരു കൺസൽട്ടേഷൻ ആവാം അനൂപൻ ജീ ;) --സൂരജ് | suraj 16:29, 7 സെപ്റ്റംബർ 2010 (UTC)
- ചെന്നിക്കുത്ത് എന്നുതന്നെയാണ് ഞാനും കേട്ടിട്ടുള്ളത്. കൂടുതൽപേർക്ക് പരിചയമുള്ള വാക്ക് ഏതാണെന്നറിയില്ല. 'കൊടിഞ്ഞി' ഗ്രാമ്യമാണെന്ന് അഭിപ്രായമില്ല. ആയുർവേദത്തിൽ സൂര്യാവർത്തം എന്നാണ് ഇതിനെ വിളിക്കുന്നത്.--തച്ചന്റെ മകൻ 17:14, 7 സെപ്റ്റംബർ 2010 (UTC)
- തലക്കെട്ട് മാറ്റി --Anoopan| അനൂപൻ 15:10, 15 സെപ്റ്റംബർ 2010 (UTC)
ലേഖനം സമൂലം അഴിച്ചുപണിയാനുണ്ട്
[തിരുത്തുക]ഈ ലേഖനം ആധുനികശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് സമ്പൂർണമായി അഴിച്ചുപണിയേണ്ടതുണ്ട്. മൈഗ്രേയ്നു വളരെ വിശദമായ etiopathogenesis-ഉം ചികിത്സാരീതികളും ഉണ്ട് ആധുനികശാസ്ത്രത്തിൽ. പാരമ്പര്യവൈദ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് തോന്നിക്കുന്ന ഏതോ വികലമായ perspective-ലാണ് ഇപ്പോൾ ഇതിലെ സമീപനം. ആധികാരികമായ Randomized Controlled Trial-കളോ അവയുടെ സെക്കന്ററി സോഴ്സുകളോ സൈറ്റേഷനായി വയ്ക്കാൻ പറ്റില്ലെങ്കിൽ (അങ്ങനെയുള്ള റീസേർച്ചൊന്നും നടത്തിയിട്ടല്ല ഈ മല്ലിയിലയുടെയും ജലചികിത്സയുടെയും ഹോളിസ്റ്റിക് ചികിത്സയുടെയും കാര്യമൊക്കെ ആധികാരികമെന്നോണം തട്ടിവിട്ടിരിക്കുന്നത് !) ഈ വിവരങ്ങളിൽ മിക്കവാറും എല്ലാം തന്നെ redundant ആകും. ആയുർവേദ പരികല്പനകൾ ചേർക്കണമെങ്കിൽ അതിനു ആയുർവേദ ടെക്സ്റ്റുകളിൽ ഇന്നതാണ് പറയുന്നത് എന്ന സൂചനയോടെ സൈറ്റേഷൻ നൽകുന്നതാവും ഉചിതം. അത് ഒരു സബ്ടെക്സ്റ്റായി ചേർക്കുന്നതാവും ഉചിതവും.നിലവിലെ എഡിറ്റർമാരുടെ അഭിപ്രായം കൂടിയറിഞ്ഞിട്ട് കൈവയ്ക്കാം എന്ന് കരുതുന്നു. --സൂരജ് | suraj 00:34, 13 സെപ്റ്റംബർ 2010 (UTC)
- ആധുനികവൈദ്യശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ലേഖനം എഴുതുക. ആയുർവേദത്തിലെയും നാട്ടുവൈദ്യത്തിലെയും വിശദീകരണവും ചികിത്സയും ആവശ്യമായ പ്രാധാന്യത്തോടെ വിവരിക്കുക. വിശ്വാസവും ആചാരവും മറ്റും വേറെയും. സധൈര്യം കൈവെക്കൂ--തച്ചന്റെ മകൻ 07:31, 13 സെപ്റ്റംബർ 2010 (UTC)