സംവാദം:കിസാ കുർസി കാ
ഇതു വാസ്തവത്തിൽ ഈ വിഷയത്തിൽ ആരംഭിക്കേണ്ട സംവാദമല്ല. ഹിന്ദി സ്ഥലനാമങ്ങൾ സംബന്ധിച്ച ചർച്ചയാണ്. ഈ ലേഖനത്തിൽ ഒരിടത്ത് ഡൽഹി ഗുർഗാവോണിലെ മാരുതി പ്ലാന്റിൽ എന്നു പ്രയോഗിച്ചു കണ്ടിരുന്നു. Gurgaon എന്നാണ് ഇംഗ്ലീഷിൽ. ഗ്രാമം എന്നർത്ഥം വരുന്ന ഗാവ് എന്ന ഹിന്ദിപ്പദം മഹാരാഷ്ട്ര മുതൽ വടക്കോട്ട് ആളുകൾ ഇംഗ്ലീഷിൽ എഴുതുമ്പോൾ gaon എന്നാണ് എഴുതാറ്. മുംബയിലെ ഒരു ലോക്കൽ റെയിൽവെ സ്റ്റേഷന്റെ പേര് ശിവ് എന്നാണ്. എന്നാൽ അവർ ഇംഗ്ലീഷിൽ എഴുതുന്നത് Sion എന്നും. അതിനാൽ ചിലർ സയൺ എന്നും വേറെ ചിലർ സീയോൻ എന്നുമൊക്കെ വായിക്കുന്നതു കാണാം. അതേ പോലെ ഒരു തെറ്റാണ് ഗുർഗാവോൺ എന്ന വായനയും. r എന്ന ഇംഗ്ലീഷ് അക്ഷരം ഡ് എന്ന ശബ്ദത്തെ കുറിക്കാൻ ഹിന്ദിക്കാർ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് ഹിന്ദിയിലെ സാഡി, ചുഡീദാർ എന്നിവ ഇംഗ്ലീഷിൽ എഴുതുമ്പോൾ sari, churidar എന്നൊക്കെയാണെഴുതുക. അതാണു നമ്മൾ സാരി, ചുരിദാർ എന്നൊക്കെ വായിക്കാൻ ഇടയാക്കിയത്. അതേപോലെ Gurgaon എന്നതിലെ r നും ഡ എന്ന വ്യഞ്ജനത്തിന്റെ ശബ്ദമാണുള്ളത്. അപ്പോൾ ശരിയായ സ്ഥലനാമം ഗുഡ്ഗാവ് എന്നാണ്. ഈ തിരുത്ത് ലേഖനത്തിൽ വരുത്തിയിട്ടുണ്ട്.
കിസാ കുർസി കാ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. കിസാ കുർസി കാ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.