സംവാദം:കരണകാരകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തരം ലേഖനങ്ങൾ എത്ര തന്നെ ചെറുതായാലും തനതായി നിലനിർത്തേണ്ടതാണു്. ഇവയിൽ എഴുതിച്ചേർത്തു പുഷ്ടിപ്പെടുത്തേണ്ടതായി ധാരാളം വിവരങ്ങളുണ്ടു്. അർത്ഥം, രൂപം, വ്യാകരിപ്പ്, വ്യാഖ്യാനം, അന്യഭാഷാതാരതമ്യം തുടങ്ങി പല വിശദാംശങ്ങളും ഇവിടെ എത്തിച്ചേരേണ്ടതുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:37, 9 നവംബർ 2013 (UTC)[മറുപടി]

എന്നാലും ഒരേവിഷയത്തിൽ ഒന്നിലധികം ലേഖനങ്ങൾ ആവശ്യമില്ലല്ലോ. കാരകം എന്ന ലേഖനത്തിൽ കരണകാരകത്തെക്കുറിച്ചു വ്യക്തമാക്കുന്നുണ്ടു്. അതുകൂടാതെ കരണകാരകത്തെക്കുറിച്ചു മാത്രമായി പ്രതിപാദിക്കുന്ന കരണം (വ്യാകരണം) എന്ന മറ്റൊരു താളുമുണ്ടു്.
കാരകത്തിന്റെ പലരൂപങ്ങളിൽ ഒന്നുമാത്രമായ കരണകാരകത്തെക്കുറിച്ചു് പ്രതിപാദിക്കുന്ന മറ്റുരണ്ടു ലേഖനങ്ങളും ആവശ്യമില്ല എന്നുതന്നെയാണു് എന്റെ വ്യക്തിപരമായ അഭിപ്രായം. കുറച്ചേറെ ഉദാഹരണങ്ങൾ ഉൾക്കൊള്ളിക്കാമെന്നതിൽ കവിഞ്ഞ വിപുലീകരണ സാധ്യതയില്ലാത്ത വിഷയമെന്ന നിലയിൽക്കൂടിയാണതു്. ജോസ് ആറുകാട്ടി 08:23, 10 നവംബർ 2013 (UTC)[മറുപടി]
കരണം (വ്യാകരണം) എന്ന ലേഖനം ഇതുവരെ കണ്ടിരുന്നില്ല. (ലേഖനം കാണാമെങ്കിലും അതിലേക്കുള്ള മുകളിലെ കണ്ണി ഇപ്പോഴും ഒരു ചുവന്ന ലിങ്കായാണു് ഇവിടെ കാണപ്പെടുന്നതു്.) തീർച്ചയായും ഈ രണ്ടു ലേഖനങ്ങളും ലയിപ്പിച്ച് ഒരൊറ്റ ലേഖനമായി പുഷ്ടിപ്പിക്കാവുന്നതാണു്. പക്ഷേ, തനതായുള്ള ലേഖനം അപ്പാടെ നീക്കം ചെയ്യണമെന്നുള്ള അഭിപ്രായത്തെ എതിർക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:13, 10 നവംബർ 2013 (UTC)[മറുപടി]

ലയന ഫലകം ഇട്ടു--Roshan (സംവാദം) 12:31, 10 നവംബർ 2013 (UTC)[മറുപടി]

വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ കാരകം എന്ന ലേഖനത്തിൽ നിന്നും പ്രധാനലേഖനം എന്ന നിലയിൽ ഇതിലേക്കു കണ്ണി :നൽകിക്കൊണ്ടു് ഈ താൾ നിലനിർത്തുന്നതിൽ വിരോധമില്ല. ജോസ് ആറുകാട്ടി 13:15, 10 നവംബർ 2013 (UTC)[മറുപടി]

കരണം (വ്യാകരണം) എന്നതും ഇതും ഒന്നാണെങ്കിൽ ആദ്യം സൃഷ്ടിക്കപ്പെട്ട ലേഖനത്തിലേക്ക് ഉള്ളടക്കം പകർത്തി അതിലേക്ക് തിരിച്ചുവിടുക.--Roshan (സംവാദം) 13:20, 10 നവംബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കരണകാരകം&oldid=4024831" എന്ന താളിൽനിന്ന് ശേഖരിച്ചത്