സംവാദം:കഅ്ബ
കഅബ ആരാധാലയമാണു പോൽ --212.138.113.8 11:37, 17 സെപ്റ്റംബർ 2008 (UTC)
- എടുപ്പ് എന്നാൽ എന്താണെന്നു ഒന്നു പറഞ്ഞു തരുമോ?? അടുപ്പും, ഇടുപ്പും, ഉടുപ്പും, കൊടുപ്പും ഒക്കെ അറിയാം എടുപ്പ് എന്താണാവോ സാധനം. ? --ടക്സ് എന്ന പെൻഗ്വിൻ 11:42, 17 സെപ്റ്റംബർ 2008 (UTC)
builidng എന്ന ഇംഗ്ലീഷ് കെട്ടിടം എന്ന് ആക്കട്ടോ?? --ടക്സ് എന്ന പെൻഗ്വിൻ 11:43, 17 സെപ്റ്റംബർ 2008 (UTC)
- ങും — ഈ തിരുത്തൽ നടത്തിയത് 212.138.47.19 (സംവാദം • സംഭാവനകൾ)
എടുപ്പ്= edifice --212.138.47.12 11:58, 17 സെപ്റ്റംബർ 2008 (UTC)
കഅബയിൽ ആരാധന നടന്നിരുന്നോ?
[തിരുത്തുക]കഅബയ്ക്കകത്ത് മുൻപ് ആരാധന നടന്നിരുന്നോ? അറബി വിക്കിയിൽ കഅബ അള്ളാഹുവിന്റെ ഭവനമാണെന്ന് കാണുന്നു. സാധാരണയായി ആരാധനാലയങ്ങളെയാണല്ലോ അങ്ങിനെ പറയാറ് അറിയാവുന്നവർ കൂടുതൽ വിവരങ്ങൾ ചേർക്കുവാൻ അപേക്ഷിക്കുന്നു --സാദിക്ക് ഖാലിദ് 19:48, 20 സെപ്റ്റംബർ 2008 (UTC)
കഅബയുടെ ചരിത്രം
[തിരുത്തുക]"ഭൂമിയിലെ ആദ്യ മനുഷ്യനായ പ്രവാചകൻ ആദം നബി അല്ലാഹുവിന്റെ കല്പന പ്രകാരം, ഏഴാം ആകാശത്ത് സ്ഥിതി ചെയ്യുന്ന ബൈതുൽ മഅമൂർ എന്ന വിശുദ്ധ ഭവനത്തിന്റെ നേരെ താഴെ ആദ്യമായി കഅബ നിർമ്മിക്കുകയുണ്ടായി. പിൽക്കാലത്ത് നൂഹ് നബിയുടെ കാലത്ത് നടന്ന അസാധാരണ കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും കഅബക്ക് കാര്യമായ കേടു പാടുകൾ സംഭവിച്ചു. പിൽകാലത്ത് അല്ലാഹുവിന്റെ നിർദേശ പ്രകാരം ഇബ്രാഹീം നബി കൂടെ ഇസ്മായിൽ നബി ചേർന്നാണ് കഅബ പുതുക്കി പണിതത്."
ആദം, നോഹ, അബ്രഹാം എന്നിവർ കാബയുമായി ബന്ധപ്പെട്ടു എന്നൂള്ളത് ഇസ്ലാമിക വിശ്വാസം മാത്രമല്ലേ ? ചരിത്രം ആയി പറയാൻ സാധിക്കുമോ ? ഐദീഹ്യം ചരിത്രം എന്നിവ പ്രത്യെകം ആയി പറയുന്നതല്ലേ അഭികാമ്യം ? --കണ്ണൻ വയനാട് 10:09, 6 ഓഗസ്റ്റ് 2013 (UTC)--കണ്ണൻ വയനാട് 10:09, 6 ഓഗസ്റ്റ് 2013 (UTC)