സംവാദം:അബ്‌കാരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്യവില്പനയുടെ അവകാശം ഉള്ളവരെ അല്ല അബ്കാരി എന്നു വിളിക്കുന്നത്. അവരെ അബ്കാരി കോണ്ട്രാക്ടർ എന്നാണ് വിളിക്കുന്നത്. അബ്കാരി എന്ന പേർഷ്യൻ പദത്തിന്റെ അർത്ഥം സ്ട്രോങ്ങ് വാട്ടർ ആണെന്നു തോന്നുന്നു. (നെറ്റിലെ ഏതോ വെബ് വിലാസങ്ങളിൽ നിന്ന് - ആധികാരികമല്ല). ഇത് പിരിച്ചെഴുതി അബ്, കാരി എന്നിവയ്ക്ക് അർത്ഥം പറയുന്നെങ്കിൽ അവയുടെ ഉറവിടം കൂടെ അനോണി പറയേണ്ടതാണ്. ലേഖനത്തിൽ വിവരത്തെക്കാൾ കൂടുതൽ അബദ്ധങ്ങളും ഊഹങ്ങളും ആണ്. നാലുവാക്യത്തിൽ നാലു തെറ്റ്? നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. Simynazareth 19:06, 6 ഓഗസ്റ്റ്‌ 2007 (UTC)

കോണ്ട്രാക്റ്റർ എന്നത് മലയാള പദമാണോ? കണ്ട്രാക്ക് എന്നാക്കണ്ടിവരില്ലേ? അബ്‌കാരി എന്നത് ഒരു വ്യാപാരമാണെങ്കിലും അത് സ്ഥാനപ്പേർ ആയിത്തീർന്നിട്ടുണ്ട്. ഇല്ലേ? --202.164.149.40 03:21, 7 ഓഗസ്റ്റ്‌ 2007 (UTC)

അയാൾ അബ്കാരി മുതലാളി ആണ് എന്ന് കേട്ടിട്ടുണ്ട്. അഥവാ സ്ഥാനപ്പേരായാൽ തന്നെയും "മദ്യവില്പ്പനയുടെ അവകാശം ഉള്ളവരെയാണ് അബ്കാരി എന്ന് വിളിക്കുന്നത്" എന്നുപറയുമ്പോൾ ലേഖനത്തിന്റെ ആദ്യവാക്യം തന്നെ തെറ്റാവുന്നു. വായനക്കാരൻ ഒരു തെറ്റിൽ നിന്ന് വായിച്ചു തുടങ്ങിയാൽ പിന്നീട് പറയുന്ന കാര്യങ്ങൾക്ക് ബലം കുറയും. ലേഖനത്തിൽ വഴിയേ എവിടെ എങ്കിലും ഇന്ന് "അബ്കാരി" എന്ന പദം ഒരു സ്ഥാനപ്പേരായി തീർന്നിട്ടും ഉണ്ട് എന്നോ മറ്റോ ചേർത്തുകൊള്ളൂ.

മദ്യനിരോധനത്തിനുള്ള ആദ്യപടിയാണ് അബ്കാരി: ഈ വാക്യത്തിനു പുസ്തകം അവലംബമായി ചേർത്തിരിക്കുന്നതു കണ്ടു. എന്നാൽ അബ്കാരിക്കുശേഷം (റ്റാക്സേഷനു ശേഷം) എന്നാണ് ഇന്ത്യയിൽ മദ്യനിരോധനം വന്നത്?. അധവാ മദ്യനിരോധനം വന്നിട്ടില്ല എങ്കിൽ ഇതു തെറ്റാണ്. ബ്രിട്ടീഷുകാർ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയതായി അറിവില്ല. അവർ അബ്കാരി സമ്പ്രദായം മുഗളന്മാരിൽ നിന്നും കടംകൊണ്ടവരായിരുന്നു. Simynazareth 03:28, 7 ഓഗസ്റ്റ്‌ 2007 (UTC)

ഇപ്പോൾ ഈ താൾ മാക്കണോ ?--Vssun 17:06, 11 ഓഗസ്റ്റ്‌ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അബ്‌കാരി&oldid=658995" എന്ന താളിൽനിന്ന് ശേഖരിച്ചത്