സംയുക്ത പാണിഗ്രാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംജുക്ത പാണിഗ്രാഹി
ജനനം(1944-08-24)24 ഓഗസ്റ്റ് 1944
മരണം24 ജൂൺ 1997(1997-06-24) (പ്രായം 52)
തൊഴിൽഒഡിസി നർത്തകി
സജീവ കാലം1950s- 1997
പുരസ്കാരങ്ങൾപത്മശ്രീ
കേന്ദ്ര സംഗീത നാ‌ടക അക്കാദമി പുരസ്കാരം

ഭാരതീയയായ ഒഡിസി നർത്തകിയാണ് സംജുക്ത പാണിഗ്രാഹി (Oriya: ସଂଯୁକ୍ତା ପାଣିଗ୍ରାହୀ) (24 August 1944 – 24 June 1997).[1] ഒഡിസി പാരമ്പര്യ നൃത്ത രൂപത്തെ ലോകത്തിന് പരിചയപ്പെ‌ുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.[2][3]

1975 ൽ പത്മശ്രീയും 1976 ൽ കേന്ദ്ര സംഗീത നാ‌ടക അക്കാദമി പുരസ്കാരവും ലഭിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ അവതരണം ന‌ടത്തി.

പരി‌ശീലനം[തിരുത്തുക]

നാലാം വയസു മുതൽ ഗുരു കേളു ചരൺ മഹാപാത്രയു‌ടെ പക്കൽ നൃത്ത പഠനം ആരംഭിച്ചു.

ചെന്നൈ കലാക്ഷേത്രയിൽ രുക്മിണി ദേവി അരുൺഡേലിന്റെ ശിഷ്യത്വത്തിൽ നൃത്ത പഠനം നടത്തി. കഥകളിയും പഠിച്ചു. 1952 ൽ കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഒന്നാം സ്ഥാനം നേടി.

ഗായകനായ ഭർത്താവ് രഘുനാഥുമൊത്ത് നിരവധി വേദികൾ പങ്കിട്ടു. 1976 ൽ സംയുക്തമായി രണ്ടു പേർക്കും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "Sanjukta at odissivilas". Archived from the original on 2016-03-04. Retrieved 2017-03-29.
  2. Sanjukta: the danseuse who revived Odissi Indian Express, 25 June 1997.
  3. Sanjukta Panigrahi, Indian Dancer, 65 New York Times, 6 July 1997.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംയുക്ത_പാണിഗ്രാഹി&oldid=3792243" എന്ന താളിൽനിന്ന് ശേഖരിച്ചത്