Jump to content

സംഗീത മഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഗീത മഗർ
ദേശീയതനേപ്പാളി
തൊഴിൽആക്റ്റിവിസ്റ്റ്

ആസിഡ് ആക്രമണത്തെ അതിജീവിച്ചതിന് ശേഷം ഇരകളുടെ അവകാശ പ്രവർത്തകയായി മാറിയ നേപ്പാൾ സ്ത്രീയാണ് സംഗീത മഗർ (Nepali: संगीता मगर). അവർക്ക് 16 വയസ്സുള്ളപ്പോൾ അവരും ഒരു സുഹൃത്തും ആക്രമിക്കപ്പെട്ടു. അത്തരം ആക്രമണങ്ങൾക്ക് ഇരയായവരെ സംബന്ധിച്ച നിയമങ്ങൾ മാറ്റുന്നതിനും ആസിഡ് അനിയന്ത്രിതമായി വിൽക്കുന്നതിനും എതിരെ അവർ പിന്നീട് പോരാടി.[1]

ജീവചരിത്രം

[തിരുത്തുക]

2015 ഫെബ്രുവരി 22 ന് കാഠ്മണ്ഡുവിലെ ബസന്തപൂരിലുള്ള ശാന്തി നികുഞ്ജ സ്കൂളിൽ വച്ച് 15 വയസ്സുള്ള സുഹൃത്ത് സിമ ബാസ്നെറ്റിനൊപ്പം സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എൽസി) പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അന്ന് 16 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സംഗീത മഗർ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്.[2][3] മുഖംമൂടി ധരിച്ചെത്തിയ നാല് പേർ ഇവരെ മുറിയിലേക്ക് ബലമായി കയറ്റി ആസിഡ് ഒഴിക്കുകയായിരുന്നു.[4] ആക്രമണത്തിന് ശേഷം സംഗീത കാഠ്മണ്ഡു മെഡിക്കൽ കോളേജിൽ ചികിത്സ നടത്തി; സിമ ബാസ്നെറ്റിനെ ബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[4] മഗറിന്റെ പിതാവ് കാഠ്മണ്ഡു പോസ്റ്റിനോട് ഇങ്ങനെ പറഞ്ഞു, "അധ്യാപിക ക്ലാസിൽ എത്താൻ വൈകിയതിനെത്തുടർന്ന് മറ്റ് മൂന്ന് പെൺകുട്ടികളും എന്റെ മകളും സ്വന്തമായി പഠിക്കുകയായിരുന്നു. അക്രമികൾ വാതിൽ തകർത്ത് അകത്ത് കടന്ന് അവർക്ക് നേരെ ആസിഡ് എറിയുകയായിരുന്നു".[4] ചികിൽസയിലിരിക്കെ, ആശുപത്രിയുടെ ജനലിലൂടെ ചാടി ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ അവർ ചിന്തിച്ചിരുന്നു.[5]

മഗറിന്റെ അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 20 വയസ്സുകാരനാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.[5][6] അക്രമി താൻ സംഗീതയുടെ കാമുകനാണെന്ന് അവകാശപ്പെട്ടു, എന്നാൽ സംഗീത താൻ ഒരിക്കലും അവനുമായി ഇടപഴകിയിട്ടില്ലെന്നു പറഞ്ഞു.[1][7] വധശ്രമത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു; എന്നാൽ കോടതിമുറിയിൽ അയാൾ പുഞ്ചിരിച്ചു, പശ്ചാത്താപം കാണിക്കാതെ, പ്രതികാര ഭീഷണി മുഴക്കി. [5] ആക്രമണത്തെ തുടർന്ന് മൂന്നു വർഷത്തോളം സംഗീത വീടുവിട്ടിറങ്ങിയില്ല.[5]

ആശുപത്രിയിൽ ഇരുന്നു തന്നെ സെക്കണ്ടറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റിന് (എസ്‌എൽസി) പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് സിമ ബാസ്നെറ്റ് അന്നത്തെ നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊയ്‌രാളയ്ക്ക് കത്തെഴുതി അഭ്യർത്ഥിച്ചു. അപേക്ഷ നൽകാൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് കൊയ്രാള ഉത്തരവിട്ടു. ബിർ ഹോസ്പിറ്റലിൽ സിമ തനിയെ പരീക്ഷയെഴുതിയപ്പോൾ സംഗീതയ്ക്ക് കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിൽ സഹായം ലഭിച്ചു.[8][9]

നേപ്പാളിൽ പ്രതിവർഷം ശരാശരി 40 ആസിഡ് ആക്രമണങ്ങൾ നടക്കുന്നു, മഗറിനെപ്പോലുള്ള ഇരകൾക്ക് അടിയന്തിര വൈദ്യസഹായം ലഭിച്ചിരുന്നില്ല.[10] 2017-ൽ, സ്ത്രീകളുടെ അവകാശ ഗ്രൂപ്പായ, ഫോറം ഫോർ വിമൻ, ലോ ആൻഡ് ഡെവലപ്‌മെന്റ്,[10] ആസിഡ്, പൊള്ളൽ അക്രമം എന്നിവ സംബന്ധിച്ച നേപ്പാളിലെ നിയമങ്ങളെ വെല്ലുവിളിച്ച ഒരു കേസിൽ മഗറും ബാസ്‌നെറ്റും വാദികളായിരുന്നു.[1] ഇരകൾക്ക് ചികിത്സയ്ക്ക് അടിയന്തര ധനസഹായം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു.[11][12] കൂടാതെ ആസിഡ് ആക്രമണം നടത്തുന്നവർക്കുള്ള ശിക്ഷ മൂന്നിൽ നിന്ന് പത്ത് വർഷമായി ഉയർത്താനും കോടതി ഉത്തരവിട്ടു. ഈ തീരുമാനങ്ങൾ 2018 ഓഗസ്റ്റിൽ നിയമമായി. ഇപ്പോൾ ആശുപത്രികൾ ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് ഉടനടി സൗജന്യ ചികിത്സ നൽകുന്നു. അന്നുമുതൽ, ഇത്തരം ആക്രമണങ്ങളിൽ ഉപയോഗിക്കുന്ന ആസിഡുകളുടെ അനിയന്ത്രിതമായ വിൽപ്പന തടയാനും അത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ നൽകാനും ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്ക് നഷ്ടപരിഹാരം ഉൾപ്പെടെ കൂടുതൽ പിന്തുണ നൽകാനും സംഗീത മഗർ പോരാടുകയാണ്.[1][13]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "The Acid Attack Survivor Who Fought to Change the Law". World Bank Group. 4 December 2018. Archived from the original on 12 April 2019. Retrieved 29 April 2019.
  2. "Acid attacker sentenced to 10 years in jail". The Himalayan Times. 23 December 2015. Archived from the original on 17 December 2019. Retrieved 29 April 2019.
  3. Shrestha, Animesh (26 April 2019). "Sangita Magar: from survivor to champion". Nepali Times (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 6 December 2021. Retrieved 6 December 2021.
  4. 4.0 4.1 4.2 "2 school girls injured in Basantapur acid attack". The Kathmandu Post (in English). 22 February 2015. Archived from the original on 27 December 2018. Retrieved 29 April 2019.{{cite news}}: CS1 maint: unrecognized language (link)
  5. 5.0 5.1 5.2 5.3 Manandhar, Sanjog (31 October 2018). "Meet the acid attack survivor who challenged Nepal's laws to help others like her". The Kathmandu Post. Archived from the original on 13 November 2018. Retrieved 29 April 2019.
  6. "Nepalese Seek Compensation, Free Treatment for Those Attacked With Acid". Global Press Journal (in അമേരിക്കൻ ഇംഗ്ലീഷ്). 17 February 2017. Archived from the original on 6 December 2021. Retrieved 6 December 2021.
  7. Devkota, Sabina (11 October 2020). "Nepal's acid attack survivors find a saviour". Nepali Times (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 6 December 2021. Retrieved 6 December 2021.
  8. Chaudhary, Sanjib (23 March 2015). "Two Brave Acid Attack Victims Take School Exams From Their Hospital Beds". Global Voices. Archived from the original on 14 November 2019. Retrieved 29 April 2019.
  9. Abruzzini, Bibbi (20 March 2015). "Mastermind of acid attack on Nepalese schoolgirls arrested". The Baltic Review. Archived from the original on 12 July 2019. Retrieved 29 April 2019.
  10. 10.0 10.1 Sharma, Gopal. "Nepal court demands quick compensation for acid attack victims". Thomson Reuters Foundation. Archived from the original on 2 May 2019. Retrieved 29 April 2019.
  11. "Victory for Acid Attack Campaigners in Nepal" (in ഇംഗ്ലീഷ്). Human Rights Watch. 1 October 2020. Archived from the original on 6 December 2021. Retrieved 6 December 2021.
  12. "Nepal court demands quick compensation for acid attack victims". Reuters (in ഇംഗ്ലീഷ്). 19 June 2017. Archived from the original on 6 December 2021. Retrieved 6 December 2021.
  13. Preiss, Danielle (21 August 2018). "Survivor Of Acid Attack Helps Bring Change To Nepal's Criminal Code" (in ഇംഗ്ലീഷ്). NPR. Archived from the original on 4 March 2021. Retrieved 6 December 2021.
"https://ml.wikipedia.org/w/index.php?title=സംഗീത_മഗർ&oldid=4101364" എന്ന താളിൽനിന്ന് ശേഖരിച്ചത്