Jump to content

ഷൺമുഖൻ ആണ്ടലാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷണ്മുഖൻ ആണ്ടലാട്ട്

കേരളത്തിലെ പ്രശസ്ത ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. ആണ്ടലാട്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഷൺമുഖൻ(1936 - 18 ജനുവരി 2014).

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലെ പൂത്തൻ വേലിക്കര ജനിച്ചു . ഹൈസ്‌കൂൾ വിദ്യാഭ്യാസാനന്തരം കമ്യൂണിസ്‌റ്റ്‌ പാർട്ടിയിലും തൊഴിലാളി പ്രസ്‌ഥാനത്തിലും പ്രവർത്തിച്ചു. 1957 മുതൽ എഴുതി തുടങ്ങിയ ഇദ്ദേഹം ആണ്ടലാട്ട് എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. 1978 മുതൽ ചിന്ത പബ്ലിഷേഴ്‌സിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിച്ചു. 1992 മുതൽ എ.കെ.ജി. പഠന ഗവേഷണകേന്ദ്രം ലൈബ്രറിയുടെ ചുമതല നിർവ്വഹിച്ചു.

കൃതികൾ

[തിരുത്തുക]
  • 1957 ഏപ്രിൽ അഞ്ചിന്റെ പൊരുൾ
  • മറയിടാതെ നിറമിടാതെ
  • മതവും സദാചാരബോധവും
  • കെ പി ജി ജീവിതവും പ്രവർത്തനവും
  • കാവ്യവും ദർശനവും
  • കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ പിറവി
  • രേഖയില്ലാത്ത ചരിത്രം
  • ജീവിതദർശനം സൗന്ദര്യബോധം
  • പുരോഗമന സാഹിത്യവും കമ്യൂണിസ്റ്റുകാരും
  • പി കൃഷ്ണപിള്ള- എ കെ ജി- കെ ദാമോദരൻ (മഹത്ച്ചരിതമാല 27)
  • സഖാക്കളെ മുന്നോട്ട് (രണ്ട് ഭാഗം)
  • വേഗം പോരാ
  • രണഭൂമിയിൽനിന്ന്
  • സഖാവ്
  • സഖാവിന്റെ കത്തുകൾ
  • അടിമത്തത്തിനെതിരെ
  • പ്രൊഫ. എം എസ് ദേവദാസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ
  • സ്വാതന്ത്ര്യസമരഗീതങ്ങൾ
  • നവയുഗ പിറവി (എഡിറ്റ് ചെയ്തത്) [1]

അവലംബം

[തിരുത്തുക]
  1. http://www.deshabhimani.com/newscontent.php?id=407378
"https://ml.wikipedia.org/w/index.php?title=ഷൺമുഖൻ_ആണ്ടലാട്ട്&oldid=1925172" എന്ന താളിൽനിന്ന് ശേഖരിച്ചത്