ഷോൾഡർ സർഫിങ്
പൊതു സ്ഥലങ്ങളിൽ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുമ്പോഴും മറ്റും ഉപയോഗിക്കുന്ന വ്യക്തിയുടെ പിന്നിൽ നിന്ന് ആരെങ്കിലും സ്‌ക്രീനിൽ നിരീക്ഷിക്കുന്നതിനെയാണ് ഷോൾഡർ സർഫിങ് എന്ന് വിളിക്കുക. ബസ്സിലോ ട്രെയിനിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ ഇരുന്നു ലാപ്ടോപ്പ്, മൊബൈൽ എന്നിവ കൈകാര്യം ചെയ്യുമ്പോൾ ചുറ്റിനും നിൽക്കുന്നവർക്ക് സ്ക്രീൻ കാണാൻ കഴിയും. ഈസമയം നമ്മൾ നൽകുന്ന യൂസർ ഐഡി, പാസ്സ്‍വേർഡ് എന്നിവയുടെ സ്വകാര്യത നഷ്ടപ്പെടുന്നു. ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കാൻ പോലും ഷോൾഡർ സർഫിങ് കാരണമായേക്കാം. [1]
തിരക്കേറിയ സ്ഥലങ്ങളിൽ ഷോൾഡർ സർഫിങ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, കാരണം ഇരയുടെ ശ്രദ്ധ നേടാതെ വിവരങ്ങൾ നിരീക്ഷിക്കുന്നത് ആൾക്കൂട്ടത്തിനിടയിൽ വളരെ എളുപ്പമാണ്. [2]
മുൻകരുതലുകൾ[തിരുത്തുക]
ഷോൾഡർ സർഫിങ് തടയാൻ ലാപ്ടോപ്പ് സ്‌ക്രീനിൽ പിടിപ്പിക്കാവുന്ന പ്രൈവസി പ്രൊട്ടക്ടർ സ്ക്രീനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത് ഉപയോഗിച്ചാൽ സ്‌ക്രീനിൽ നേരെ നോക്കുന്നയാളിനല്ലാതെ തൊട്ടടുത്തിരിക്കുന്നവർക്ക് പോലും സ്ക്രീനിലെ ഉള്ളടക്കം കാണാൻ കഴിയില്ല. [3]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ https://searchsecurity.techtarget.com/definition/shoulder-surfing
- ↑ https://www.techopedia.com/definition/4103/shoulder-surfing
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-28.