Jump to content

ഷെല്ലി ഗൗട്ടിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shelley Gautier
Personal information
Born (1968-10-31) ഒക്ടോബർ 31, 1968  (56 വയസ്സ്)
Niagara Falls, Ontario
Team information
RoleRider

പാര സൈക്ലിംഗിൽ കനേഡിയൻ പാരാലിമ്പിക് മെഡൽ ജേതാവാണ് ഷെല്ലി ഗൗട്ടിയർ (ജനനം: 31 ഒക്ടോബർ 1968). വനിതാ ടൈം ട്രയൽ ഇവന്റിൽ 2016-ലെ സമ്മർ പാരാലിമ്പിക്‌സിൽ വെങ്കലം നേടിയ ഗൗട്ടിയർ 2010 മുതൽ 2018 വരെ യുസിഐ പാരാ സൈക്ലിംഗ് റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഒന്നിലധികം സ്വർണ്ണ മെഡലുകൾ നേടി. 2003-ൽ നയാഗ്ര ഫാൾസ് സ്‌പോർട്‌സ് വാൾ ഓഫ് ഫെയിമിൽ ഗൗട്ടിയർ ഇടംപിടിക്കുകയും 2015-ൽ ലോറെസ് വേൾഡ് സ്പോർട്സ് അവാർഡ് ഫോർ സ്പോർട്സ് പേഴ്‌സൺ ഓഫ് ദ ഇയർ വിത് എ സിസെബിലിറ്റി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1968 ഒക്ടോബർ 31 ന് ഒന്റാറിയോയിലെ നയാഗ്ര ഫാൾസ് നഗരത്തിലാണ് ഗൗട്ടിയർ ജനിച്ചത്.[1]ടൊറന്റോ സർവകലാശാലയിൽ നിന്ന് ഫിസിക്കൽ തെറാപ്പി ബിരുദം നേടുന്നതിനുമുമ്പ് ശാരീരിക വിദ്യാഭ്യാസത്തിൽ ഓണേഴ്സ് ബിരുദത്തിനായി വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയിൽ ചേർന്നു.[2]

കോളേജ് കായികതാരമായി യൂണിവേഴ്സിറ്റിയിൽ ആയിരുന്നപ്പോൾ ഗൗട്ടിയർ കായിക ജീവിതം ആരംഭിച്ചു. [3] തലയ്ക്ക് പരിക്കേറ്റതിനും 2001-ൽ കോമയ്ക്കും ശേഷം ഗൗട്ടിയറുടെ ശരീരത്തിന്റെ വലതുഭാഗത്ത് ഹെമിപാരെസിസ് ഉണ്ടെന്ന് കണ്ടെത്തി. [4]പരിക്കിനെത്തുടർന്ന്, പാര സൈക്ലിംഗിലേക്ക് പോകുന്നതിന് മുമ്പ് ഗൗട്ടിയർ വികലാംഗ സെയിലിംഗ് മത്സരിക്കാൻ തുടങ്ങി. വികലാംഗ സെയിലിംഗ് കരിയറിൽ, 2006-ലെ മൊബിലിറ്റി കപ്പിൽ സിൽവർ ഫ്ലീറ്റ് മത്സരത്തിൽ വിജയിച്ച ഗൗട്ടിയർ[5] 2006 മുതൽ 2007 വരെ ഒന്റാറിയോയിലെ വികലാംഗ സെയിലിംഗ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.[6]

പാരാ സൈക്ലിംഗിൽ, 2010 മുതൽ 2015 വരെ യു‌സി‌ഐ പാരാ സൈക്ലിംഗ് റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ടൈം ട്രയൽ, റോഡ് റേസ് മത്സരങ്ങളിൽ ഗൗട്ടിയർ ആവർത്തിച്ച് സ്വർണം നേടി.[1]2017 യുസിഐ പാരാ സൈക്ലിംഗ് റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിലും 2018-ലെ യുസിഐ പാരാ സൈക്ലിംഗ് റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിലും റോഡ് റേസ്, ടൈം ട്രയൽ ഇവന്റുകളിൽ ഗൗട്ടിയർ സ്വർണം നേടി.[7][8]2019-ലെ യുസിഐ പാരാ സൈക്ലിംഗ് റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിൽ, റോഡ് റേസിൽ വെള്ളിയും ടൈം ട്രയലിൽ വെങ്കലവും ഗൗട്ടിയർ നേടി.[9]

യു‌സി‌ഐക്ക് പുറത്ത്, 2011-ലെ പാരപൻ അമേരിക്കൻ ഗെയിംസിലും 2015-ലെ പാരാപൻ അമേരിക്കൻ ഗെയിംസിലും മിക്സഡ് ടൈം ട്രയൽ‌ ഇവന്റുകളിൽ ഗൗട്ടിയർ ഒരു വെള്ളി നേടി. 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ മെഡൽ നേടാത്തതിന് ശേഷം, 2016-ലെ സമ്മർ പാരാലിമ്പിക്‌സിൽ വനിതാ സമയ ട്രയൽ ഇവന്റിൽ ഗൗട്ടിയർ വെങ്കല മെഡൽ നേടി.[1]

അവാർഡുകളും ബഹുമതികളും

[തിരുത്തുക]

2003 ൽ എ. എൻ. മിയർ സെക്കൻഡറി സ്കൂളിന്റെ സോക്കർ ടീമിലെ അംഗമായി ഗൗട്ടിയറെ നയാഗ്ര ഫാൾസ് സ്പോർട്സ് വാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.[10]2015-ൽ ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് ഫോർ സ്പോർട്സ് പേഴ്‌സൺ ഓഫ് ദ ഇയർ വിത് എ ഡിസെബിലിറ്റി അവാർഡിന് ഗൗട്ടിയർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. കൂടാതെ ടാറ്റിയാന മക്ഫാഡെനോട് പരാജയപ്പെട്ടു.[11]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Shelley Gautier". Canadian Paralympic Committee. Retrieved 17 February 2018.
  2. "Being the best she can be". Niagara Falls Review. 22 August 2014. Archived from the original on 2019-12-09. Retrieved 11 March 2018.
  3. Kennedy, Brendan (7 August 2017). "Toronto para-cyclist Shelley Gautier motivated to succeed on home turf". Toronto Star. Retrieved 11 March 2018.
  4. "Canadian Paralympic cyclist Shelley Gautier nominated for Laureus World Sports Award". 11 February 2015. Archived from the original on 2017-01-02. Retrieved 11 March 2018.
  5. "Trophies & Awards". Mobility Cup. Archived from the original on 2020-01-20. Retrieved 11 March 2018.
  6. "Past Presidents". Disabled Sailing Association of Ontario. Retrieved 11 March 2018.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Canadians Win 8 Medals at Para Road World Cup on Canada Day Weekend". Cycling Canada. 3 July 2017. Retrieved 17 February 2018.
  8. "Canada Golden at Para Cycling Road World Championships". Canadian Paralympic Committee. August 6, 2018. Retrieved 1 February 2020.
  9. "2019 Para-Cycling Road World Championships Official Book of Results" (PDF). UCI. 2019. pp. 148–49.
  10. "A. N. Myer Girls Soccer Team OFSAA Champions, 1985". Niagara Falls Sports Wall of Fame. Retrieved 11 March 2018.
  11. "LAUREUS WORLD SPORTSPERSON OF THE YEAR 2015 WITH A DISABILITY - NOMINEES". Laureus World Sports Awards. Retrieved 11 March 2018.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഷെല്ലി_ഗൗട്ടിയർ&oldid=3931898" എന്ന താളിൽനിന്ന് ശേഖരിച്ചത്