Jump to content

ഷുഗർലാൻഡ് ടൗൺ സ്ക്വയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷുഗർലാൻഡ് ടൗൺ സ്ക്വയർ

അമേരിക്കയിലെ ഷുഗർലാൻഡിൽ, നഗരത്തിലെ ശ്രദ്ധേയമായ ഓഫീസുകളും ഷോപ്പിംഗ് കോമ്പ്ലക്സുകളും ഉൾക്കൊള്ളുന്ന, 32 ഏക്കർ (1,40,0000 ചതുരശ്ര അടി) പ്രദേശമാണ് ഷുഗർലാൻഡ് ടൗൺ സ്ക്വയർ. യു. എസ്. ഹൈവേ 59ന്റെയും ടെക്സസ് ഹൈവേ 6ന്റെയും ജങ്ഷനിൽ ഹ്യൂസ്റ്റൺ ഡൗൺടൗണിൽനിന്ന് 19 മൈൽ (31 കി.മീ.) [1] മാറിയാണ് ഷുഗർലാൻഡ് പ്രോപ്പർട്ടീസ് ഇൻകോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഈ പ്രദേശം. ഈ പ്രദേശത്തിന്റെ പ്രാഥമിക നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് പ്ലാൻഡ് കമ്മ്യൂണിറ്റി ഡെവലപ്പർസ് ലിമിറ്റഡ് (PCD) എന്ന സ്ഥാപനമായിരുന്നു. മിനിറ്റ് മെയ്ഡിന്റെ ആസ്ഥാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. [2] ഫസ്റ്റ് കോളനി വികസനത്തിന്റെ ഭാഗമായ [3] ഈ പ്രദേശത്ത് ഓഫീസുകൾ, കോണ്ടോമിനിയമുകൾ, ചില്ലറവ്യാപാരക്കടകൾ, റെസ്റ്റോറന്റുകൾ എന്നിവയും മാരിയട്ട് ഹോട്ടലും സ്ഥിതി ചെയ്യുന്നു. [4]

അവലംബം

[തിരുത്തുക]
  1. "Sugar Land Marriott Town Square Celebrates Soft Opening With First Guest Check-In; Soft-Opening Ceremony for the New, $54 Million Hotel and Conference Center Held October 1." PR Newsire. October 6, 2003. Retrieved on May 15, 2010.
  2. Dawson, Jennifer. "Closing credits roll on Sugar Land Town Square." Houston Business Journal. Friday November 14, 2008. Modified on Tuesday November 18, 2008. Retrieved on May 14, 2010.
  3. Bivins, Ralph. "Sugar Land Town Square developers at jumping-off point in project." Houston Chronicle. Wednesday September 27, 2000. Business 1. Retrieved on May 15, 2010.
  4. Dawson, Jennifer. "Office building planned for Sugar Land Town Square." Houston Business Journal. Monday March 7, 2005. Retrieved on May 15, 2010.
"https://ml.wikipedia.org/w/index.php?title=ഷുഗർലാൻഡ്_ടൗൺ_സ്ക്വയർ&oldid=2882796" എന്ന താളിൽനിന്ന് ശേഖരിച്ചത്