ഷിഗെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷിഗെല്ല
Shigella stool.jpg
Photomicrograph of Shigella sp. in a stool specimen
Scientific classification e
Domain: Bacteria
Phylum: Proteobacteria
Class: Gammaproteobacteria
Order: Enterobacterales
Family: Enterobacteriaceae
Genus: Shigella
Castellani & Chalmers 1919
Species

S. boydii
S. dysenteriae
S. flexneri
S. sonnei

ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല.[പ്രവർത്തിക്കാത്ത കണ്ണി][1] ഇതൊരു ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയാണ്. 1897-ൽ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ 'കിയോഷി ഷിഗ' ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നൽകിയത് 'ബാസില്ലസ് ഡിസെൻറ്രിയേ' എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് 'ഷിഗല്ല' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[പ്രവർത്തിക്കാത്ത കണ്ണി]

ഷിഗെല്ലോസിസ് ലക്ഷണങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി][തിരുത്തുക]

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​െഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു.[പ്രവർത്തിക്കാത്ത കണ്ണി]

പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.[പ്രവർത്തിക്കാത്ത കണ്ണി]

തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്. തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിൻറെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിൻറെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളിൽ രോഗാണു പെറ്റു പെരുകി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് പെരിടോണിറ്റിസ് എന്ന അവസ്ഥയിലേക്കു നയിക്കാം.[പ്രവർത്തിക്കാത്ത കണ്ണി]

രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ടുമുതൽ ഏഴുദിവസംവരെ രോഗലക്ഷണങ്ങൾ കാണപ്പെടും. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.[പ്രവർത്തിക്കാത്ത കണ്ണി][2]

അവലംബം[പ്രവർത്തിക്കാത്ത കണ്ണി][തിരുത്തുക]

  1. Yabuuchi, Eiko (2002). "Bacillus dysentericus (sic) 1897 was the first taxonomic rather than Bacillus dysenteriae 1898". International Journal of Systematic and Evolutionary Microbiology. 52 (Pt 3): 1041. doi:10.1099/00207713-52-3-1041. PMID 12054222.
  2. "ഷിഗെല്ല രോഗം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-19.

പുറത്തേക്കുള്ള കണ്ണികൾ[പ്രവർത്തിക്കാത്ത കണ്ണി][തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷിഗെല്ല&oldid=3646341" എന്ന താളിൽനിന്ന് ശേഖരിച്ചത്