ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1982 മുതൽ യു.എ.ഇ.യിലെ ഷാർജയിൽ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവമാണു് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ നാലാംസ്ഥാനമാണു് ഈ പുസ്തകോത്സവത്തിനുള്ളതു്.[1] ഷാർജയിലെ വേൾഡ് ട്രേഡ് ആൻഡ് എക്സ്പോ സെന്ററിൽ എല്ലാവർഷവും നവംബർ മാസത്തിലാണു് ഈ പുസ്തകോത്സവം നടക്കുന്നതു്.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം 2013[തിരുത്തുക]

മുപ്പത്തിരണ്ടാമത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം 2013 നവംബർ 6 മുതൽ 16 വരെ പതിനൊന്നു ദിവസം നീണ്ടുനില്ക്കും. ഷാർജ ഭരണാധികാരിയും യു.എ.ഇ. പരമാധികാര സഭാംഗവുമായ ഡോക്ടർ ഷേഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്‌മി ഉദ്ഘാടനം ചെയ്ത പുസ്തകോത്സവത്തിൽ 53 രാജ്യങ്ങളിൽനിന്ന് 180 ഭാഷകളിലായി ആയിരത്തിപത്ത് പ്രസാധകർ പുസ്തകങ്ങളെത്തിച്ചു. ഇരുന്നൂറ് ശീർഷകളിലായി നാലുലക്ഷത്തിൽപ്പരം പുസ്തകങ്ങളാണു് മേളയിൽ ഉള്ളതു്.[2]

മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം, ബാലസാഹിത്യകാരനായ റസ്കിൻ ബോണ്ട്, ഇന്ത്യൻ ചലച്ചിത്ര താരം കമലഹാസൻ തുടങ്ങിയവരുടെ സാന്നിധ്യവും ഈ പുസ്തകോത്സവത്തിലുണ്ടു്.[3]

മലയാളത്തിനു് ആദരം[തിരുത്തുക]

മേളയുടെ മൂന്നാംദിവസമായ നവംബർ 8ലെ മുഖ്യപരിപാടി ശ്രേഷ്ഠഭാഷാ പദവി നേടിയ മലയാളത്തിനു് ആദരവുകൾ അർപ്പിക്കുന്ന ചടങ്ങായിരുന്നു. ഒരുവിദേശരാജ്യത്തു നടക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിൽ മലയാള ഭാഷയ്ക്കു് ലഭിച്ച അംഗീകാരമായി ഇതു്.[4]

അവലംബം[തിരുത്തുക]

  1. ആദ്യമായി മാതൃഭൂമിയും; ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ ആറു് മുതൽ
  2. ഷാർജയിൽ അന്താരാഷ്‌ട്ര പുസ്തകോത്സവം,​ മേളയിൽ മലയാളി പ്രതിഭകളും - കേരളകൗമുദി ദിനപത്രം, 2013 നവംബർ 7
  3. ദീപിക ദിനപത്രം
  4. പുസ്തകോത്സവത്തിന് പൂരത്തിരക്ക് മാതൃഭൂമി ദിനപത്രം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്