ഷാഹി ബാജ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബുൾബുൾ തരംഗിന്റെ ഒട്ടേറെ കട്ടകൾ കൂട്ടിച്ചേർത്ത് വൈദ്യുതീകരിച്ച രൂപമാണ് ഷാഹി ബാജ(രാജകീയ സംഗീത ഉപകരണം). സ്വർമണ്ഡൽ ആയി ഉപയോഗിക്കാവുന്ന 12 തന്ത്രികൾ അധികമായി കൂട്ടിച്ചേർത്തതും ബുൾബുൾ തരംഗുമായുള്ള വ്യത്യാസമാണ്.
ഈ ഉപകരണം സെമിക്ലാസിക്കൽ, ജനപ്രിയ ഇന്ത്യൻ സംഗീതം, ടെക്നോ സംഗീതം, സൈക്കഡലിക് റോക്ക് എന്നിങ്ങനെ ഒട്ടുമിക്ക സംഗീത ശൈലികളോടൊപ്പവും ഉപയോഗിക്കുന്നു.
ഘടന
[തിരുത്തുക]37ഇഞ്ച്(94സെമീ) നീളവും വോള്യം, ടോൺ നിയന്ത്രണ സൗകര്യം, ഡബിൾ പിക്ക് അപ്പ്, സ്വരം നിയന്ത്രിക്കാൻ സഹായിക്കുന്ന 30 കട്ടകൾ എന്നിവ ഉറപ്പുള്ള മരത്തിന്റെ കഷണത്തിൽ പിടിപ്പിച്ചിരിക്കുന്നു. 8 പ്രധാന തന്ത്രികളും 2 മാറ്റൊലിക്കൊള്ളുന്ന തന്ത്രികളും 12 തന്ത്രികളുള്ള വൈദ്യുത സ്വർമണ്ഡലും ചേർന്നതാണ് ഈ ഉപകരണം.
വായിക്കുന്ന രീതി
[തിരുത്തുക]ലോഹത്തിന്റെ തന്ത്രികൾ തട്ടുകയോ വലിക്കുകയോ ചെയ്യുന്നതിനോടൊപ്പം കട്ടകൾ അമർത്തി സ്വരം മാറ്റുന്നു.
സമകാലിക ഉപയോഗം
[തിരുത്തുക]ഇൻഡീ ഫ്യൂഷൻ മ്യൂസിക്കിൽ ട്വിഗ്സ്, ബെക്ക്, റപ്പൂൺ, റോബിൻ സ്റ്റോറി എന്നിവ ഉൾപ്പെടെ 40 പ്രധാന ബാൻഡുകൾ ഉപയോഗിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] ക്രിസ് കോർസാനോയോടൊപ്പം Vibracathedral Orchestra യിലെ മൈക്കിൾ ഫ്ലവർ ഇത് 2006 മുതൽ വായിക്കാറുണ്ട്